ആ കുട്ടിക്ക് വേണ്ടി ചെയ്തത് 55 ലക്ഷം പേരിലേക്കെത്തി; എന്റെ ഉള്ളിന്റെ ഉള്ളിലെ ആ​ഗ്രഹം ഒന്നേയുള്ളൂ; അഹാന

സിനിമാ പ്രേക്ഷകർക്ക് സുപരിചിതയാണ് അഹാന എന്ന പേര്. നടൻ കൃഷ്ണ കുമാറിന്റെ മകളായ അഹാന ചെയ്ത സിനിമകൾ വളരെ കുറവാണ്. എന്നാൽ ഒരു തിരക്കേറിയ നടിയേക്കാൾ വാർത്താ പ്രാധാന്യം നടിക്കുണ്ടാവാറുണ്ട്. സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമാണ് അഹാന. യൂട്യൂബ് വ്ലോ​ഗുകളുടെ സെലിബ്രറ്റികൾ പ്രേക്ഷകരുമായി അടുത്തറിയാൻ തുടങ്ങിയിട്ട് കുറച്ച് വർഷങ്ങളേ ആയുള്ളൂ. ഇത് കേരളത്തിൽ ആദ്യം തുടങ്ങിയ നടിമാരിലൊരാളാണ് അഹാന.

അഹാനയ്ക്ക് പുറമെ നടിയുടെ മൂന്ന് സഹോദരിമാരും ഇന്ന് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേർസായി അറിയപ്പെടുന്നു. മാതാപിതാക്കളായ കൃഷ്ണ കുമാറിനും സിന്ധുവിനും യൂട്യൂബ് ചാനലുണ്ട്. ഒരു കുടുംബത്തിലുള്ളവരാണെങ്കിലും എല്ലാവരുടെയും യൂട്യൂബ് കണ്ടന്റുകൾ വ്യത്യസ്തമാണ്. അഹാന മ്യൂസിക് ആൽബം, ഷോർട്ട് ഫിലിമുകൾ തുടങ്ങിയവയൊക്കെ പ്രേക്ഷകർക്ക് മുമ്പിൽ പങ്കുവെക്കാറുണ്ട്. സഹോദരിമാരിൽ ചിലർ ലൈഫ് സ്റ്റെെൽ വ്ലോ​ഗുകളും ചെയ്യുന്നു.

സോഷ്യൽ മീഡിയയിൽ ആരാധകരെ പോലെ തന്നെ ഹേറ്റേഴ്സും അഹാനയ്ക്കുണ്ട്. ലോക്ഡൗൺ സമയത്ത് നടത്തിയ രാഷ്ട്രീയ പരാമർശത്തിന്റെ പേരിൽ വ്യാപക ട്രോളുകൾ അഹാനയ്ക്ക് വന്നിരുന്നു. എന്നാൽ ലവ് ലെറ്റർ ടു സൈബർ ബുള്ളീസ് എന്ന വീഡിയോയിലൂടെ ട്രോളൻമാരുടെ വായടപ്പിക്കാൻ അഹാനയ്ക്ക് കഴിഞ്ഞു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിലെ തന്റെ അനുഭവങ്ങളെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് അഹാന. എഫ്ടിക്യു വിത്ത് രേഖ മേനോൻ എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

Ahaana Krishna

സോഷ്യൽ മീഡിയിലെ താരമായത് കൊണ്ട് തനിക്ക് സിനിമകൾ ലഭിച്ചിട്ടില്ലെന്ന് അഹാന പറയുന്നു. പക്ഷെ തനിക്ക് ഒരു ഓഡിയൻസിനെ ഉണ്ടാക്കാൻ കഴിഞ്ഞു. അത് വഴി ഒരു സിനിമ ഇറങ്ങിയാൽ തനിക്ക് ആളുകളിലേക്ക് വിവരമെത്തിക്കാം. ആർട്ടിസ്റ്റിന് അടിസ്ഥാനപരമായി വേണ്ടത് പ്രേക്ഷകരാണ്. അത് തനിക്കുണ്ടാക്കാൻ കഴിഞ്ഞു. അതിൽ ആത്മവിശ്വാസമുണ്ടെന്നും അഹാന വ്യക്തമാക്കി. അടുത്തിടെ നിർവാൻ എന്ന കുട്ടിയുടെ ചികിത്സയ്ക്കായി സഹായമഭ്യർത്ഥിച്ച് വീഡിയോ ചെയ്തിരുന്നു.

അത് 55 ലക്ഷം പേരിലേക്കെത്തി. ഇത്രയും ആളുകളിലേക്ക് എനിക്കെത്താനാവുന്നു എന്നതിൽ സന്തോഷമുണ്ടെന്നും അഹാന വ്യക്തമാക്കി. ഉള്ളിന്റെ ഉള്ളിലെ ആ​ഗ്രഹം സിനിമകൾ ചെയ്യുക എന്നതാണ്. സിനിമകൾ വരുന്നത് വരെ കാത്തിരിക്കുകയും അപ്പോഴേക്കും തനിക്കായി ഒരു പ്രേക്ഷകരെ ഉണ്ടാക്കാം. അവർ തന്റെ സിനിമ ഇറങ്ങുമ്പോഴും പിന്തുണയ്ക്കുമെന്ന പ്രതീക്ഷയുണ്ടെന്നും അഹാന വ്യക്തമാക്കി. അടിയാണ് അഹാനയുടെ പുതിയ സിനിമ. ഷൈൻ ടോം ചാക്കോയാണ് സിനിമയിലെ നായകൻ.

ലില്ലി, അന്വേഷണം എന്നീ സിനിമകൾക്ക് ശേഷം പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന സിനിമയാണ് അടി. ദുൽഖർ സൽമാനാണ് സിനിമ നിർമ്മിക്കുന്നത്. ഇഷ്ക് എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയ രതീഷ് രവിയാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഏപ്രിൽ 14 നാണ് സിനിമ റിലീസ് ചെയ്യുന്നത്. ഏറെ നാളുകൾക്ക് ശേഷമാണ് അഹാന നായികയായി ഒരു വരുന്നത്. വളരെ ചുരുക്കം സിനിമകളിലെ അഹാന ഇതുവരെ അഭിനയിച്ചിട്ടുള്ളൂ. ലൂക്കയാണ് ഇതിൽ ശ്രദ്ധിക്കപ്പെട്ട സിനിമ.

Ahaana Krishna

ടൊവിനോ തോമസിനോടൊപ്പം ശ്രദ്ധേയ വേഷം അഹാനയ്ക്ക് ചെയ്യാൻ കഴിഞ്ഞു. സിനിമകളിൽ അഹാനയെ അധികം കണ്ടിരുന്നില്ല. അതേസമയം സ്വന്തമായി. കണ്ടന്റുകൾ ചെയ്തു. ​നടി എന്നതിനൊപ്പം മികച്ച ​ഗായികയുമാണ് അഹാന. അഹാനയുടെ കവർ സോങുകൾ ശ്രദ്ധ നേടാറുണ്ട്. സോഷ്യൽ മീഡിയയിൽ കുടുംബത്തോടൊപ്പമുള്ള ട്രാവൽ വ്ലോ​ഗുകൾ അഹാന പങ്കുവെക്കാറുണ്ട്. നടിയുടെ മറ്റ് പുതിയ സിനിമകളൊന്നും പ്രഖ്യാപിച്ചിട്ടില്ല. അടി എന്ന സിനിമ അഹാനയുടെ കരിയറിൽ വഴിത്തിരിവാകുമെന്നാണ് കരുതുന്നത്. സിനിമയുടെ പ്രൊമോഷൻ നടന്ന് കൊണ്ടിരിക്കുകയാണ്.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X