സ്വർണം പണയം വെക്കാമെന്ന് അമ്മ; ഞാൻ വല്ലാതായി; അമ്മ ധരിച്ചിരുന്നത് കൂട്ടുകാരികളുടെ വസ്ത്രങ്ങൾ; അഹാന

സോഷ്യൽ മീഡിയയിലൂടെ ജന സ്വീകാര്യത നേടിയ താരമാണ് അഹാന കൃഷ്ണ. സിനിമകളിൽ വല്ലപ്പോഴുമേ നടിയെ കാണാറുള്ളൂ. അഹാനയുടെ കരിയറിൽ എന്ത് കൊണ്ടാണ് ഇത്രയും നീണ്ട ഇടവേളകൾ വരുന്നതെന്ന് പലപ്പോഴും ചോദ്യവും വരാറുണ്ട്. അർഹമായ അവസരങ്ങൾ അഹാനയെ തേടി വരുന്നില്ലെന്നായിരുന്നു പ്രേക്ഷകരുടെ പരാതി. എന്നാൽ അടി എന്ന സിനിമ ഇതിനെല്ലാം മറുപടി നൽകിയിരിക്കുകയാണ് മികച്ച പ്രേക്ഷക അഭിപ്രായമാണ് അടിക്ക് ലഭിക്കുന്നത്. ഷൈൻ ടോം ചാക്കോയാണ് സിനിമയിലെ നായകൻ.

ഐ ആം വിത്ത് ധന്യ വർമ്മ എന്ന ചാനലിന് നൽകിയ അഭിമുഖത്തിൽ തന്റെ അമ്മയെക്കുറിച്ച് അഹാന പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. നാല് പെൺമക്കളെ വളർത്താൻ അമ്മയെടുക്കേണ്ടി വന്ന ത്യാ​ഗങ്ങളെക്കുറിച്ചാണ് അഹാന സംസാരിച്ചത്. എന്റെ ഡയറിയിൽ ഞാനെഴുതി വെച്ച ആ​ഗ്രഹമായിരുന്നു. അമ്മയെ ഒരു കടയിൽ കൊണ്ട് പോയി ഇഷ്ടപ്പെട്ട എല്ലാ വസ്ത്രങ്ങളും വാങ്ങിക്കുകയെന്നത്. പിള്ളേരും ചെലവും മറ്റുമുള്ളതിനാൽ കടയിൽ പോയിൽ ഒരു പുതിയ ഡ്രസ് പുള്ളിക്കാരിക്ക് വേണ്ടി വാങ്ങുക എന്നുള്ളത് അവർക്ക് ആലോചിക്കാൻ പറ്റില്ലായിരുന്നു.

അതൊരു പ്രയോരിറ്റിയായിരുന്നില്ല. അമ്മയുടെ രണ്ട് ബെസ്റ്റ് ഫ്രണ്ട്സായിരുന്നു ഹസീന ആന്റിയും സുലു ആന്റിയും. ഹസീന ആന്റിയൊക്കെ കുറേ വസ്ത്രങ്ങൾ മേടിച്ച് ചിലതൊക്കെ അമ്മയ്ക്ക് അയക്കും. ഒരു ഘട്ടത്തിൽ എന്റെ അമ്മ പഴയ വസ്ത്രങ്ങളോ അല്ലെങ്കിൽ ​ഹസീന ആന്റി ആയക്കുന്ന വസ്ത്രങ്ങൾ. അമ്മ എപ്പോഴും എന്നോട് പറയുമായിരുന്നു എന്നാണോ എനിക്ക് എന്റെ ആ​ഗ്രഹത്തിനുള്ള ഡ്രസ് കടയിൽ പോയി വാങ്ങാൻ പറ്റുന്നതെന്ന്. ഇന്ന് ‍ഞാനത് പറയുന്നു.

Ahaana Krishna

കാശൊന്നും ഇല്ലാതിരുന്ന സമയത്ത് കോളേജിൽ പഠിക്കുമ്പോൾ രണ്ടാം വർഷത്തിൽ ഒരു ട്രിപ്പുണ്ടായിരുന്നു. ​ഗ്യാങ്ടോക്കിലായിരുന്നു പിക്നിക്ക്. 45000 രൂപയായിരുന്നു ഒരാൾക്ക്. നമ്മൾ ഇവിടെ സ്കൂളിൽ 5000 രൂപ കൊടുത്തല്ലേ പിക്നിക്കിന് പോവുന്നത്. ഞാൻ അമ്മയ്ക്ക് മെസേജ് അയച്ചു. ക്ലാസിലിരുന്ന് എന്റെ സുഹൃത്തുക്കൾ പറഞ്ഞു പോവേണ്ടെന്ന്. അന്നത്തെ ക്ലാസ് കഴിഞ്ഞപ്പോൾ ഞാൻ തീരുമാനിച്ചു പോവുന്നില്ലെന്ന്.

ക്ലാസ് കഴിഞ്ഞ് അമ്മ വിളിച്ചു. അതിന് പേര് കൊടുത്തോ, ഞാൻ കുറച്ച് ​ഗോൾഡ് ബാങ്കിൽ കൊണ്ട് പോയി വെച്ച് ആ പണം അക്കൗണ്ടിലിട്ട് തരാമെന്ന് പറഞ്ഞു. കുഴപ്പമില്ല, എന്റെ സുഹൃത്തുക്കളൊന്നും പോവുന്നില്ലെന്ന് ഞാൻ പറഞ്ഞു. ആ ദിവസം എനിക്ക് വല്ലാതെ തോന്നി. പാവം, അല്ലെങ്കിൽ തന്നെ സ്വർണം ബാങ്കിലാണ്. കാശില്ലാത്ത് കൊണ്ട് പോവാൻ പറ്റിയില്ലെന്ന് എനിക്ക് തോന്നരുതെന്ന് അമ്മയ്ക്കുണ്ടായിരുന്നെന്നും അഹാന ഓർത്തു.

Ahaana Krishna

അമ്മ സ്വന്തം ജീവിതത്തിന് പകരം മക്കൾക്കാണ് പ്രാധാന്യം കൊടുത്തെന്ന് അഹാന പറയുന്നു. എനിക്ക് വളരെയൊരു കംഫർട്ടിം​ഗ് ചൈൽഡ്ഹുഡായിരുന്നു. സ്കൂൾ വിടുന്ന സമയത്ത് അമ്മ പുറത്തുണ്ടാവും. സ്കൂളിലെ ഒരു ചെറിയ പരിപാടി ആണെങ്കിലും മുടി കെട്ടിത്തരാനും ഫോട്ടോ എടുക്കാനും വീഡിയോ എടുക്കാനും വന്ന് നിൽക്കും. അമ്മ അമ്മയുടെ ഇഷ്ടങ്ങൾ മാറ്റിവെച്ചു. അത് ഒരാൾ ചെയ്യേണ്ട കാര്യമാണോയെന്ന് ചോദിച്ചാൽ എനിക്കറിയില്ല.

അതിനാൽ ഇന്ന് എന്റെ പ്രധാന ലക്ഷ്യമെന്നത് അമ്മയ്ക്ക് വേണ്ടി എല്ലാം ചെയ്ത് കൊടുക്കുകയെന്നതാണ്. കാരണം അമ്മ സ്വയം മറന്ന് പോയെന്നും നടി പറഞ്ഞു. അഹാനയുടെ കുടുംബാം​ഗങ്ങൾ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. വീട്ടിലെ അം​ഗങ്ങൾക്കെല്ലാം യൂട്യൂബ് ചാനലുണ്ട്. അഹാനയുടെ മൂന്ന് സഹോദരിമാരും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്. എല്ലാവർക്കും സ്വന്തമായി യൂട്യൂബ് ചാനലുമുണ്ട്.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X