അവൾക്ക് ഞങ്ങളുടെ വീട്ടിൽ ഇരിക്കാൻ പറ്റുന്നില്ല; ദിയക്ക് ബി​ഗ് ബോസിൽ നിന്ന് ക്ഷണം വന്നോയെന്ന് അഹാന

മലയാള സിനിമയിൽ അധികം കണ്ടിട്ടില്ലെങ്കിലും പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് അഹാന. ഞാൻ സ്റ്റീവ് ലോപ്പസ്, ലൂക്ക എന്നിവയാണ് അഹാനയുടെ കരിയറിലെ ശ്രദ്ധിക്കപ്പെട്ട സിനിമകൾ. കരിയറിൽ ഉയർച്ച താഴ്ചകൾ ഒരുപോലെ വന്ന നടിയാണ് അഹാന. ആദ്യ സിനിമ രാജീവ് രവിക്കൊപ്പമായിരുന്നെങ്കിലും പിന്നീട് നല്ല അവസരങ്ങൾ അഹാനയെ തേടി വിരളമായേ വന്നിട്ടുള്ളൂ.

കരിയറിൽ എത്ര വലിയ ബ്രേക്ക് വന്നാലും നല്ല സിനിമകൾ മാത്രമേ ചെയ്യൂ എന്ന തീരുമാനത്തിലാണ് അഹാന. ഏറെ നാളുകൾക്ക് ശേഷം നടി നായികയായെത്തുന്ന സിനിമയാണ് അടി. ഷൈൻ ടോം ചാക്കോ നായകനായെത്തുന്ന സിനിമ ഏപ്രിൽ 14 ന് തിയറ്ററുകളിലെത്തും.

സിനിമയെക്കുറിച്ചുള്ള വിശേഷങ്ങൾ പങ്കുവെച്ച് കൊണ്ട് പ്രൊമോഷൻ പരിപാടികളിൽ പങ്കെടുത്ത് വരികയാണ് അഹാന. മൈൽസ്റ്റോൺ മേക്കേർസിന് നൽകിയ അഭിമുഖത്തിൽ അഹാന പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. അഹാനയുടെ അനിയത്തി ദിയ കൃഷ്ണ ബി​ഗ് ബോസിലേക്ക് പോവുമെന്ന് അഭ്യൂഹം വന്നിരുന്നു.

Ahaana Krishna, Diya Krishna

എന്നാൽ അത് വെറും അഭ്യൂഹം മാത്രമാണെന്ന് അഹാന വ്യക്തമാക്കി. അവൾക്ക് ഞങ്ങളുടെ വീട്ടിൽ പോലും ഒരു ദിവസം മുഴുവൻ ഇരിക്കാൻ പറ്റില്ല. അപ്പോഴാണ് ബി​ഗ് ബോസെന്നും അഹാന വ്യക്തമാക്കി. ബി​ഗ് ബോസ് മാത്രമല്ല താൻ ഫുട്ബോളും ക്രിക്കറ്റുമൊന്നും കാണാറില്ലെന്നും നടി പറഞ്ഞു.സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണെങ്കിലും റിയാക്ഷൻ വീഡിയോകളോട് തനിക്ക് താൽപര്യമില്ലെന്നും മറ്റൊരാളുടെ കണ്ടന്റല്ലേ ഇവരും ഉപയോ​ഗിക്കുന്നതെന്നും അഹാന ചോദിച്ചു.

യൂട്യൂബ് ചാനലിലൂടെയാണ് അഹാന ജനശ്രദ്ധ പിടിച്ചു പറ്റിയത്. അഹാനയുടെ മൂന്ന് സ​ഹോദരിമാർക്കും അമ്മയ്ക്കും അച്ഛനും യൂട്യൂബ് ചാനലുണ്ട്. അഹാനയുടെ അച്ഛൻ കൃഷ്ണകുമാർ രാഷ്ട്രീയത്തിലേക്കെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ നടിക്കെതിരെ വ്യാപക സൈബറാക്രമണം വന്നിരുന്നു. ഇതിനിടെ നടി നടത്തിയ ഒരു പരാമർശവും വിമർശിക്കപ്പെട്ടു. വ്യാപക അധിക്ഷേപം വന്നതോടെ ലൗവ് ലെറ്റേഴ്സ് ടു സൈബർ ബുള്ളീസ് എന്ന പേരിൽ ഒരു വീഡിയോയും അഹാന പുറത്തിറക്കി.

Ahaana Krishna

അതിന് വലിയ സ്വീകാര്യതയും ലഭിച്ചു. സോഷ്യൽ മീഡിയയിലെ കുറ്റപ്പെടുത്തലും സ്വീകാര്യതയും ഓരോ ഘട്ടമാണെന്നാണ് തനിക്ക് തോന്നുന്നതെന്ന് അഹാന പറയുന്നു. ഒരിക്കൽ സ്വീകരിക്കാം, പിന്നീട് തള്ളിപ്പറയാം രണ്ടിലും അധികം ശ്രദ്ധ കൊടുക്കാത്തതാണ് നല്ലതെന്നും അഹാന അഭിപ്രായപ്പെട്ടു. അതേസമയം സോഷ്യൽ മീഡിയയിലൂടെ തനിക്ക് ഒരു പ്രേക്ഷകരെ ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അഹാന വ്യക്തമാക്കി.

2.7 മില്യൺ ഫോളോവേഴ്സാണ് അഹാനയ്ക്ക് സോഷ്യൽ മീഡിയയിലുള്ളത്. ഒരു ആർ‌ട്ടിസ്റ്റിന് അടിസ്ഥാനപരമായി വേണ്ടത് ഓഡിയൻസാണ്. സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകരെ ലഭിച്ചു. സിനിമയിലേക്കും ഈ പ്രേക്ഷക ശ്രദ്ധ എത്തിക്കാൻ കഴിയുമെന്നാണ് തന്റെ വിശ്വാസമെന്നും അഹാന നേരത്തെ പറഞ്ഞിരുന്നു.

പ്രശോഭ് വിജയൻ സംവിധാനം ചെയ്യുന്ന സിനിമയാണ് അടി. ലില്ലി, അന്വേഷണം എന്നീ സിനിമകൾക്ക് ശേഷം ഇദ്ദേഹമാെരുക്കുന്ന സിനിമയാണിത്. ഇഷ്കിന്റെ തിരക്കഥാകൃത്ത് രതീഷ് രവി തിരിക്കഥ ഒരുക്കുന്ന സിനിമയെന്ന പ്രത്യേകതയും അടിക്കുണ്ട്. ദുൽഖർ സൽമാനാണ് സിനിമ നിർമ്മിക്കുന്നത്. സിനിമയുടെ കഥയും തന്റെ കഥാപാത്രവും വളരെ ഇഷ്ടപ്പെട്ടെന്ന് അഹാന പറയുന്നു.

ഇതുവരെ കാണാത്ത തരത്തിലുള്ള സിനിമയാണ് അടി. തനിക്ക് മുമ്പ് മറ്റ് നടിമാരെ ഈ സിനിമയിലേക്ക് പരി​ഗണിച്ചിരുന്നു. എന്നാൽ ഭാ​ഗ്യത്തിന് തന്നിലേക്ക് ഈ സിനിമ വന്നെന്നും കഥ പറഞ്ഞപ്പോൾ തന്നെ ഇഷ്ടമായെന്നും അഹാന വ്യക്തമാക്കി. സിനിമാ രം​ഗത്ത് നടിക്ക് വഴിത്തിരിവായി ഈ സിനിമ മാറുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X