Don't Miss!
- News
അമ്മയുടെ മരണത്തിന് ലീവെടുത്തു; തിരിച്ചെത്തിയതിന് പിന്നാലെ ഗൂഗിള്‍ പിരിച്ചുവിട്ടു, വൈറല്‍ കുറിപ്പ്
- Automobiles
ആളൊന്ന് മിനുങ്ങി, ഇനി ആരവം തുടങ്ങാം! പുത്തൻ ഇന്നോവ ക്രിസ്റ്റ ഡീസലിനായുള്ള ബുക്കിംഗ് ആരംഭിച്ച് ടൊയോട്ട
- Lifestyle
അലര്‍ജിയിലൂടെ ജീവന് വരെ ആപത്ത്; ഈ ഭക്ഷണങ്ങള്‍ ശ്രദ്ധിച്ച് കഴിച്ചില്ലെങ്കില്‍ അപകടം
- Sports
നേരിട്ട ബോള്‍ രണ്ടക്കം പോലും കടന്നില്ല, കളിയിലെ താരം! ഇന്ത്യയുടെ ഒരാള്‍, അറിയാം
- Finance
സ്വര്‍ണ വില കുതിച്ചുയരുമ്പോൾ എങ്ങനെ ലാഭമുണ്ടാക്കും; അറിയാം 'ഗോള്‍ഡ് ലീസിംഗ്'
- Technology
ഒറ്റയടിക്ക് 50-60 ജിബി ഡാറ്റ കിട്ടും, ആവശ്യം പോലെ ഉപയോഗിക്കാം! കിടിലൻ 2 പ്ലാനുകളുമായി എയർടെൽ
- Travel
മറവൻതുരുത്ത് മുതൽ കവ്വായി വരെ! അടിപൊളിയാക്കാൻ ഇഞ്ചത്തൊട്ടിയും.. കയാക്കിങ്ങിനു പറ്റിയ ഇടങ്ങൾ
വീടിന് തീ പിടിക്കുകയാണെങ്കിൽ അമ്മയുടെ ഡയറി എടുത്തോണ്ട് ഓടും, കാരണം പറഞ്ഞ് അഹാന കൃഷ്ണ
സോഷ്യൽ മീഡിയയിൽ സജീവമാണ് നടൻ കൃഷ്ണ കുമാറിന്റെ കുടുംബം. അച്ഛന്‌റെ പാത പിന്തുടർന്ന് മക്കളും സിനിമയിൽ ചുവട് വയ്ക്കുകയായിരുന്നു,. ആദ്യം അഹാനയായിരുന്നു സിനിമയിൽ എത്തിയത്. രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. ആദ്യ ചിത്രത്തിലൂടെ തന്നെ അഹാന പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. സംവിധാനത്തിലും നടി ഒരു കൈ നോക്കിയിട്ടുണ്ട്.
ഏറ്റവും കൂടുതൽ നോക്കിയത് അമ്മയുടേയും കുടുംബത്തിന്റേയും മുഖത്താണ്, സെന്തിലിന്റെ വാക്കുകൾ...
അഹാനയ്ക്ക് പിന്നാലെ സഹോദരിമാരായ ഇഷാനി ഹാൻസികയും സിനിമയിൽ എത്തുകയായിരുന്നു. ലൂക്കയിൽ അഹാന ചെയ്ത നീഹരിക എന്ന കഥാപാത്രത്തിന്റെ ബാല്യകാലമായിരുന്നു ഹാൻസിക അവതരിപ്പിച്ചത്. മമ്മൂട്ടി ചിത്രമായ വണ്ണിലൂടെയാണ് ഇഷാനിയുടെ അരങ്ങേറ്റം. ദിയ സിനിമയിൽ എത്തിയിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിൽ നിരവധി ആരാധകർ താരത്തിനുണ്ട്.
കല്യാണം കഴിക്കാത്തത് കൊണ്ട് അതൊരു പുതിയ അനുഭവമാണ്, മുക്തയിൽ നിന്ന് പലതും പഠിച്ചെന്ന് അദിതി രവി

കൃഷ്ണകുമാറും കുടുംബവും സോഷ്യൽ മീഡിയയിൽ സജീവമണ്. എല്ലാവർക്കും സ്വന്തമായി യൂട്യൂബ് ചാനലുണ്ട്. ഇവർ നല്ല കണ്ടന്‌റുകളുമായിട്ടാണ് സോഷ്യൽ മീഡിയയിൽ എത്തുന്നത്. വീഡിയോകളെല്ലാം തന്നെ ട്രെൻഡിങ്ങിൽ ഇടം പിടിക്കാറുമുണ്ട്. ഇപ്പോഴിത പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവുന്നത് അഹാന ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖമാണ്. വീട്ടിലെ ഏറ്റവും ഇഷ്ടപ്പെട്ട വസ്തുവിനെ കുറിച്ചാണ് പറയുന്നത്.

അഹാനയുടെ വാക്കുകൾ ഇങ്ങനെ..."ഞാൻ എല്ലാറ്റിനോടും വളരെ അറ്റാച്ച്ഡ് ആയൊരു വ്യക്തിയാണ്. എനിക്കേറെ അടുപ്പമുള്ള ഒരു വസ്തുവിനെ കുറിച്ച് പറയുകയാണെങ്കിൽ, ഞാൻ ജനിക്കുന്നതു മുതൽ ഒരു വർഷത്തോളം എല്ലാ കാര്യങ്ങളും അമ്മ എഴുതി വച്ച ഒരു ഡയറിയുണ്ട്. ഞാൻ ആലോചിക്കാറുണ്ട്, വീടിനു തീ പിടിക്കുകയാണെങ്കിൽ ഞാനതും എടുത്താവും പുറത്തോട്ട് ഓടുക എന്ന്," അഹാന പറയുന്നത്.

ജീവിത പങ്കാളിയ്ക്ക് വേണ്ട ഗൂണങ്ങളെ കുറിച്ചും നടി പറയുന്നുണ്ട്. അവതാരകയുടെ ചോദ്യത്തിനായിരുന്നു മറുപടി. ആദ്യത്തെ കാര്യം പങ്കാളി വളരെ ജനുവിനായ വ്യക്തിയായിരിക്കണം എന്നാണെന്നും അഹാന പറയുന്നു. പൊതുവെ ഉത്തരവാദിത്വമുള്ള ഒരാളാണ് താനെന്നും അതിനാൽ ആരെങ്കിലും ഉത്തരവാദിത്വമില്ലാതെ പെരുമാറുന്നത് കാണുമ്പോൾ അതു തനിക്ക് ഇഷ്ടപ്പെടാറില്ലെന്നും അഹാന കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസം അമ്മ സിന്ധുവിനോടെപ്പമുള്ള രസകരമായ ഷോപ്പിംഗ് അനുഭവം നടി പങ്കുവെച്ചിരുന്നു. വെറൈറ്റി കണ്ണട ധരിച്ച്
ധരിച്ച് നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്തു കൊണ്ടാണ് രസകരമായ അനുഭവം പങ്കുവെച്ചത്. ''ആദ്യം ഞങ്ങള്‍ ചിരിച്ചു, പിന്നെ ഞങ്ങളത് ആ റാക്കിലേക്ക് തന്നെ വെച്ചു. അവിടെയുള്ള ജീവനക്കാര്‍ ഞങ്ങളെ തുറിച്ച് നോക്കുന്നുണ്ടായിരുന്നു. അതായിരുന്നു സംഭവിച്ചത് എന്നായിരുന്നു അഹാന കുറിച്ചത്.നല്ല കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.അഹാനയ്ക്കൊപ്പം യാത്രകളിൽ ഒപ്പം പോകാറുള്ളത് അമ്മ സിന്ധുവാണ്
.
-
ഗര്‍ഭിണിയാവരുത്, 18 പേര്‍ക്കും ഫ്ളൈറ്റ് വേറെയായിരിക്കും; ബിഗ് ബോസില്‍ പോവാനുള്ള കടമ്പകളിങ്ങനെ
-
'അമ്മയെ കണ്ടിട്ടാണ് അങ്ങനൊരു ആഗ്രഹം വന്നത്, അവസാനം മനസിലായി ഇത് എനിക്ക് പറ്റിയ പണിയല്ലെന്ന്'; മാളവിക ജയറാം!
-
കൂടെയുള്ളവരെ മോശമായി സംസാരിച്ചാല്‍ ഉണ്ണി പ്രതികരിക്കും, ബന്ധങ്ങളുടെ വിലയറിയാം: അഭിലാഷ് പിള്ള