For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചെറുപ്പം മുതലുള്ള ശീലമാണ്, ഉറക്കത്തല്‍ ഇംഗ്ലീഷ് പറയും, വിചിത്ര സ്വഭാവത്തെ പറ്റി അഹാന

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് നടൻ കൃഷ്ണൻ കുമാറിന്റേത്. അച്ഛന് പിന്നാലെ മക്കളും സിനിമയിലേയ്ക്ക് ചുവട് വെച്ചിട്ടുണ്ട്. ആദ്യം മൂത്ത മകൾ അഹാനയായിരുന്നു സിനിമയിൽ എത്തിയത്. 2014ൽ പുറത്ത് ഇറങ്ങിയ ഞാൻ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തുന്നത്. രാജീവ് രവി സംവിധാനം ചെയ്ത ചിത്രത്തിലൂടെ അഹാന പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. വാരിവലിച്ച സിനിമ ചെയ്യാത്ത അഹാന, അഭിനയിച്ച ചിത്രങ്ങളെല്ലാം പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു.

  Ahaana Krishna

  സോഷ്യൽ മീഡിയയിൽ സജീവമാണ് അഹാന. സിനിമ വിശേഷങ്ങൾ മാത്രമല്ല കുടുംബത്തിലെ ചെറിയ വിശേഷങ്ങളും സന്തോഷങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത് അഹാനയുടെ ഒരു അഭിമുഖത്തിലെ ചില ഭാഗങ്ങളാണ്. ചെറുപ്പം മുതല്‍ ഉറക്കത്തില്‍ എണീറ്റിരുന്ന് ഇംഗ്ലീഷ് സംസാരിക്കാറുണ്ടെന്നാണ് താരം പറയുന്നത്. ബിഹൈന്‍ഡ് വുഡ്സിന് നല്‍കിയ അഭിമുഖത്തിലാണ് അഹാന ഇക്കാര്യം പറഞ്ഞത്. ഇത് വൈറൽ ആയിരിക്കുകയാണ്.

  യഥാർഥ ജീവിതത്തിൽ ഇല്ലാത്ത ആ ഭാ​ഗ്യം ആഘോഷമാക്കി സബിറ്റ, സുമേഷും സുപ്രിയയും പൊളിയാണെന്ന് ആരാധകർ

  നടിയുടെ വാക്കുകൾ ഇങ്ങനെ... ''ഉറക്കത്തില്‍ പിച്ചും പേയും പറയുന്ന ആളാണ്. ചെറുപ്പം മുതലെ ഉറക്കത്തില്‍ എണീറ്റിരുന്നു ഇംഗ്ലീഷില്‍ സ്പീച്ച് പറയാറുണ്ട്''.-അഹാന പറഞ്ഞു.

  വീട്ടില്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ട വസ്തുവിനെ പറ്റിയും അഹാന അഭിമുഖത്തിൽ പറഞ്ഞിരുന്നു..'ഞാന്‍ എല്ലാറ്റിനോടും വളരെ അറ്റാച്ച്ഡ് ആയൊരു വ്യക്തിയാണ്. എനിക്കേറെ അടുപ്പമുള്ള ഒരു വസ്തുവിനെ കുറിച്ച് പറയുകയാണെങ്കില്‍, ഞാന്‍ ജനിക്കുന്നതു മുതല്‍ ഒരു വര്‍ഷത്തോളം എല്ലാ കാര്യങ്ങളും അമ്മ എഴുതി വച്ച ഒരു ഡയറിയുണ്ട്. ഞാന്‍ ആലോചിക്കാറുണ്ട്, വീടിനു തീ പിടിക്കുകയാണെങ്കില്‍ ഞാനതും എടുത്താവും പുറത്തോട്ട് ഓടുക; അഹാന കൂട്ടിച്ചേര്‍ത്തു.

  ഐശ്വര്യ- ധനുഷ് വിവാഹമോചനം; നടൻ വിജയിയുടെ പിതാവ് പങ്കുവെച്ച വീഡിയോ ചർച്ചയാവുന്നു...

  ജീവിതപങ്കാളിയ്ക്ക് വേണ്ട ഗുണങ്ങള്‍ എന്താണെന്ന ചോദ്യത്തിന്, ആദ്യത്തെ കാര്യം പങ്കാളി വളരെ ജനുവിനായ വ്യക്തിയായിരിക്കണം എന്നാണ് അഹാന മറുപടി പറഞ്ഞത്. പൊതുവെ ഉത്തരവാദിത്വമുള്ള ഒരാളാണ് താനെന്നും അതിനാല്‍ ആരെങ്കിലും ഉത്തരവാദിത്വമില്ലാതെ പെരുമാറുന്നത് കാണുമ്പോള്‍ അതു തനിക്ക് ഇഷ്ടപ്പെടാറില്ലെന്നും അഹാന പറഞ്ഞു.

  അമ്മ സിന്ധുവിനോടെപ്പമുള്ള രസകരമായ ഷോപ്പിംഗ് അനുഭവം നടി പങ്കുവെച്ചിരുന്നു. വെറൈറ്റി കണ്ണട ധരിച്ച് ധരിച്ച് നിൽക്കുന്ന ചിത്രം പോസ്റ്റ് ചെയ്തു കൊണ്ടാണ് രസകരമായ അനുഭവം പങ്കുവെച്ചത്. ''ആദ്യം ഞങ്ങള്‍ ചിരിച്ചു, പിന്നെ ഞങ്ങളത് ആ റാക്കിലേക്ക് തന്നെ വെച്ചു. അവിടെയുള്ള ജീവനക്കാര്‍ ഞങ്ങളെ തുറിച്ച് നോക്കുന്നുണ്ടായിരുന്നു. അതായിരുന്നു സംഭവിച്ചത് എന്നായിരുന്നു അഹാന കുറിച്ചത്.നല്ല കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.അഹാനയ്ക്കൊപ്പം യാത്രകളിൽ ഒപ്പം പോകാറുള്ളത് അമ്മ സിന്ധുവാണ്,. നിരവധി സിനിമകളില്‍ നായികയായി തിളങ്ങിയ അഹാന തോന്നല്‍ എന്ന മ്യൂസിക് ആല്‍ബം സംവിധാനം ചെയ്ത് പുറത്തിറക്കിയിരുന്നു.

  Read more about: ahaana krishna
  English summary
  Ahaana Krishna Opens Up About Her DifferentSleep Habit, went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X