ട്യൂഷന്‍ ക്ലാസിലെ ആണ്‍കുട്ടിയുടെ പേര് പെണ്ണിന്റെ പേരില്‍ സേവ് ചെയ്തു! വീട്ടില്‍ പൊക്കിയ കള്ളത്തെ കുറിച്ച് അഹാന
നടന്‍ കൃഷ്ണ കുമാറിന്റെ പാതയിലൂടെ ആദ്യം സിനിമയിലേക്ക് എത്തുന്നത് മൂത്തമകള്‍ അഹാന കൃഷ്ണയാണ്. ആദ്യ സിനിമയ്ക്ക് ശേഷം അഹാന സിനിമയിലും മറ്റുമായി സജീവമാവുകയായിരുന്നു. ഇപ്പോള്‍ യൂട്യൂബ് ചാനലിലും മറ്റ് മേഖലകളിലുമൊക്കെ കഴിവ് തെളിയിച്ച് തിളങ്ങി നില്‍ക്കുകയാണ് നടി.
വീട്ടിലെ വിശേഷങ്ങളാണ് പലപ്പോഴും അഹാന പങ്കുവെക്കാറുള്ളത്. ഇപ്പോഴിതാ നടിയെ കുറിച്ചുള്ള ചില രസകരമായ കാര്യങ്ങളാണ് പുറത്ത് വരുന്നത്. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പ്രേക്ഷകര്‍ ചോദിക്കാന്‍ ആഗ്രഹിച്ച ചില ചോദ്യങ്ങളായിരുന്നു ചോദിച്ചത്. എല്ലാത്തിനും മനോഹരമായിട്ടുള്ള മറുപടികളാണ് നടി നല്‍കിയതും.
ഉറക്കത്തില്‍ ഇംഗ്ലീഷില്‍ സംസാരിക്കുന്നതടക്കം തനിക്ക് ദേഷ്യം വരാനുണ്ടാവുന്ന കാരണങ്ങള്‍ എന്തൊക്കെയാണെന്നും അഹാന സംസാരിച്ചിരിക്കുകയാണ്. ഒപ്പം ചെറിയ പ്രായത്തിലെ ചില ഓര്‍മ്മകളും ഇനി മുന്നോട്ടുള്ള ചില ലക്ഷ്യങ്ങളെ കുറിച്ചുമൊക്കെ അഹാന തുറന്ന് സംസാരിച്ചിരുന്നു.

വീട്ടില്‍ അഹാനയുടെ കള്ളത്തരം കണ്ടുപിടിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് സ്‌കൂളില്‍ പഠിക്കുമ്പോഴുള്ള കാര്യമാണ് നടി പറഞ്ഞത്. 'പത്താം ക്ലാസിലൊക്കെ പഠിക്കുമ്പോള്‍ ട്യൂഷന്‍ ക്ലാസിലെ ആണ്‍കുട്ടികളുടെ പേര് പെണ്‍കുട്ടിയുടെ പേരായിട്ട് സേവ് ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയാണെന്ന് പറഞ്ഞ് നടന്നെങ്കിലും അതൊക്കെ പിടിക്കപ്പെട്ടിട്ടുണ്ടെന്നാണ്', അഹാന പറയുന്നത്.
'നാച്ചുറലി, ഞാന്‍ വളരെ ഇമോഷണലായിട്ടുള്ള വ്യക്തിയാണ്. എല്ലാത്തിനോടും എനിക്ക് അറ്റാച്ച്‌മെന്റ് ഉണ്ട്. ഏതെങ്കിലും ഹോട്ടലില്‍ രണ്ട് ദിവസം താമസിച്ചിട്ട് പോരുകയാണെങ്കില്‍ ഞാന്‍ ആ റൂമിനോടും ടാറ്റ പറഞ്ഞിട്ടായിരിക്കും പോരുക. വീട്ടില്‍ എന്റെയൊരു ഡയറിയുണ്ട്. ഞാന്‍ ജനിച്ച സമയത്ത് എന്റെ അമ്മ എഴുതി വെച്ചതാണ്. വീടിന് എങ്ങാനും തീ പിടിക്കുന്ന സാഹചര്യം ഉണ്ടായാല്‍ ഞാന്‍ ആകെ എടുക്കുന്നത് ആ ഡയറി മാത്രമായിരിക്കുമെന്നും', അഹാന പറയുന്നു.

അഹാന കൂര്‍ക്കും വലിക്കാറുണ്ടോന്ന് ചോദിച്ചാല്‍ ഇല്ല. എന്നാല്‍ ഉറക്കത്തില്‍ പിച്ചും പേയും സംസാരിക്കുന്ന സ്വഭാവം ഉണ്ട്. പക്ഷേ അത് ഇംഗ്ലീഷിലായിരിക്കുമെന്നതാണ് പ്രത്യേകത. ചെറിയ പ്രായം മുതലേ തനിക്കുള്ള സ്വഭാവമാണത്. ഉറക്കത്തില്‍ എഴുന്നേറ്റിരുന്ന് ഇംഗ്ലീഷ് പ്രസംഗമൊക്കെ താന്‍ പറയാറുണ്ട്. എങ്ങനെ നോക്കിയാലും ഉറക്കത്തില്‍ ഇംഗ്ലീഷ് മാത്രമേ തനിക്ക് വരാറുള്ളുവെന്നും നടി ഓര്‍മ്മിക്കുന്നു.
എത്ര ശരിയാക്കാന്‍ നോക്കിയാലും നടക്കാത്ത കാര്യം സ്‌കൂട്ടര്‍ ഓടിക്കുന്നതാണ്. സിനിമയുടെ ഷൂട്ടിങ്ങിനൊക്കെ വേണ്ടി അത്യാവശ്യം ഓടിക്കും എന്നല്ലാതെ ഞാനത് കൊണ്ട് എവിടെ പരിപാടി അവതരിപ്പിച്ചാലും എന്തെങ്കിലും അബദ്ധമാവുകയാണ് പതിവ്. ലോറി ഓടിക്കാന്‍ പറഞ്ഞാലും എനിക്കതില്‍ വലിയ കുഴപ്പം തോന്നില്ല. കാര്‍ ഓടിക്കും. സ്‌കൂട്ടര്‍ അങ്ങ് റെഡിയാവുന്നില്ലെന്നും അഹാന പറയുന്നു.
അഹാനയ്ക്ക് ഏറ്റവും ദേഷ്യം വരുന്നത് എപ്പോഴാണെന്ന് ചോദിച്ചാല്‍ ഉത്തരവാദിത്തമില്ലാതെ പെരുമാറുമ്പോഴാണ്. കാരണം താന്‍ ഭയങ്കര കൃത്യനിഷ്ടയൊക്കെ ഉള്ളയാളാണ്. അതുകൊണ്ട് തന്നെ ഉത്തരവാദിത്തമില്ലാത്ത പ്രവൃത്തികള്‍ എനിക്കൊട്ടും അംഗീകരിക്കാന്‍ കഴിയാറില്ലെന്നാണ് അഹാന വ്യക്തമാക്കുന്നത്.
അടി, പാച്ചുവും അത്ഭുത വിളക്കും എന്നിങ്ങനെ രണ്ട് സിനിമകളാണ് ഈ വര്‍ഷം അഹാനയുടേതായി തിയറ്ററുകളിലേക്ക് എത്തിയത്. പാച്ചുവില്‍ അതിഥി വേഷമായിരുന്നെങ്കിലും അഹാനയുടെ ഭാഗം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇനി നാന്‍സി റാണി എന്നൊരു സിനിമയാണ് വരാനിരിക്കുന്നത്.


Click it and Unblock the Notifications











