നവദമ്പതികളെ എന്തിന് കൺ​ഗ്രാജുലേറ്റ് ചെയ്യണം?, അച്ചീവ്മെന്റൊന്നുമല്ലല്ലോ, വലിയ കാര്യമായി കാണേണ്ടതുണ്ടോ?

സിനിമ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തണമെന്ന് തീരുമാനിച്ചതുകൊണ്ട് തന്നെ ലോകയ്ക്ക് ശേഷം അഹാന കൃഷ്ണ ഭാ​ഗമായ സിനിമകളൊന്നും റിലീസ് ചെയ്തിട്ടില്ല. നല്ല കഥാപാത്രങ്ങൾ തന്നിലേക്ക് എത്തിച്ചേരുന്നതിന് വേണ്ടിയാണ് താരം കാത്തിരിക്കുന്നത്. അതിനിടയിൽ സമയം പാഴാക്കാതെ തന്റെ ചെറിയ ചിന്തകൾ മ്യൂസിക്ക് വീഡിയോയായി സംവിധാനം ചെയ്ത് നടി പുറത്തിറങ്ങുന്നുമുണ്ട്. വൈകാതെ അഹാനയുടെ വിവാഹമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.

ബിടിഎസ്സിനോട് ആരാധന; കൊറിയൻ ബോയ്ഫ്രണ്ട് വേണം, ഹൻസു കാരണം അമ്മയും കൊറിയൻ മരുമകനെ ആ​ഗ്രഹിച്ചിരുന്നു!
ബിടിഎസ്സിനോട് ആരാധന; കൊറിയൻ ബോയ്ഫ്രണ്ട് വേണം, ഹൻസു കാരണം അമ്മയും കൊറിയൻ മരുമകനെ ആ​ഗ്രഹിച്ചിരുന്നു!

എന്നാൽ താരം ഇതുവരെ റിപ്പോർട്ടുകൾ ശരിയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ പിറന്നാളിനുശേഷമാണ് അഹാനയുടെ വിവാഹവുമായി ബന്ധപ്പെട്ട റൂമറുകൾ കൂടുതലായി പ്രചരിച്ച് തുടങ്ങിയത്. ഛായാ​ഗ്രഹകൻ നിമിഷ് രവിയുമായി അഹാന പ്രണയത്തിലാണെന്നത് പരസ്യമായ രഹസ്യവുമാണ്.

Ahaana Krishna

ഇതുവരെയുള്ള സമ്പാദ്യത്തിൽ നിന്ന് അടുത്തിടെ നടി സ്വന്തമായി ഒരു ഫ്ലാറ്റും ബിഎംഡബ്ല്യു കാറും വാങ്ങിയിരുന്നു. പൊതുവെ ഇത്തരം കാര്യങ്ങൾ ഏതെങ്കിലും യുവതിയോ യുവാവോ ചെയ്താൽ നാട്ടിലാകെ പരക്കുക അവർ ജീവിതത്തിൽ സെറ്റിലായിയെന്നും ഉടനെ വിവാ​ഹമുണ്ടാകുമെന്ന ​ഗോസിപ്പാണ്.

അതുപോലെ അഹാനയും വിവാഹ​ത്തിനുള്ള ഒരുക്കത്തിന്റെ ഭാ​ഗമായാണോ കാറും ഫ്ലാറ്റും വാങ്ങിയതെന്ന് വീണ മുകുന്ദൻ ചോദിച്ചപ്പോൾ അഹാന പറഞ്ഞ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ലൈഫിലെ ഒരു അച്ചീവ്മെന്റായി കല്യാണത്തെ കാണുന്നില്ലെന്ന് അഹാന കൃഷ്ണ പറയുന്നു. വിവാ​ഹിതരായ നവദമ്പതികളെ കൺ​ഗ്രാജുലേറ്റ് ചെയ്യുന്നതിനോട് പോലും തനിക്ക് യോജിപ്പില്ലെന്നും അഹാന പറഞ്ഞു. ഫ്ലാറ്റും കാറും വാങ്ങിയെന്ന് കരുതി അടുത്തത് കല്യാണമാകണമെന്നില്ല.

സബ്സ്ക്രിപ്ഷൻ ആരംഭിച്ചു, പറയാൻ തന്നെ ചമ്മൽ, കാശ് ഉള്ളതുപോലെ തന്നാൽ മതി; ത്രസിപ്പിക്കുന്ന വീഡിയോകളുണ്ടോ?
സബ്സ്ക്രിപ്ഷൻ ആരംഭിച്ചു, പറയാൻ തന്നെ ചമ്മൽ, കാശ് ഉള്ളതുപോലെ തന്നാൽ മതി; ത്രസിപ്പിക്കുന്ന വീഡിയോകളുണ്ടോ?

ലൈഫിലെ ഒരു അച്ചീവ്മെന്റ് അല്ല കല്യാണം. ഒരാൾ കല്യാണം കഴിക്കുമ്പോൾ ആളുകൾ എന്തിനാണ് കൺ​ഗ്രാജുലേറ്റ് ചെയ്യുന്നതെന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്. അതിലെന്താണ് വലിയ കാര്യം?. ഒരു ലൈഫ് പാട്നറെ നമ്മൾ കണ്ടുപിടിക്കുന്നു... ഒരു പരിപാടി നടത്തുന്നു. തീരുന്നു... അത്രയേയല്ലേയുള്ളു. അല്ലാതെ കല്യാണം കഴിച്ചതുകൊണ്ട് ഒരാളുടെ ലൈഫിൽ പുതിയൊരു മാനം വരുന്നു എന്ന ചിന്തയില്ലാത്തയാളാണ് ഞാൻ.

എന്ന് കരുതി കല്യാണത്തിന് എതിരല്ല. നമ്മൾ ഒരു ഐസ്ക്രീം കഴിച്ചാൽ അതിന് ആരെങ്കിലും കൺ​ഗ്രാജുലേഷൻ പറയുമോ?. നമുക്ക് ഇഷ്ടമുള്ളതുകൊണ്ട് കഴിക്കുന്നു എന്നല്ലേയുള്ളു. അതുപോലെ തന്നെയാണ്. കല്യാണത്തിനെ ജീവിതത്തിലെ വലിയ കാര്യമാക്കുന്നതിനോട് എനിക്ക് യോജിപ്പില്ല. കല്യാണത്തിന് എതിരല്ല. അതുകൊണ്ട് അതൊക്കെ സംഭവിക്കേണ്ട സമയത്ത് സംഭവിക്കും.

Ahaana Krishna

പിന്നെ കാറും ഫ്ലാറ്റും വാങ്ങിയതുകൊണ്ടുമല്ല കല്യാണം കഴിക്കുന്നത്. അത് വേ ഇത് റേ. ഇതുവരെ അച്ഛനും അമ്മയും കല്യാണം കഴിക്കാൻ ഞങ്ങളോട് പറഞ്ഞിട്ടില്ല. അതൊരു നോർമൽ കാര്യമായിട്ടാണ് ഞങ്ങളുടെ വീട്ടിൽ എല്ലാവരും കാണുന്നത്. മറ്റ് പല കാര്യങ്ങളും പോലെ തോന്നുമ്പോൾ ചെയ്യേണ്ട ഒരു കാര്യം. പ്രൈവറ്റായി സൂക്ഷിക്കുന്ന കാര്യം പബ്ലിക്കായി പോകുന്നതിൽ വിഷമമില്ല. കാരണം അതൊക്കെ ഇതിന്റെ ഭാ​ഗമാണ് എന്നുമാണ് അഹാന കൃഷ്ണ പറഞ്ഞത്.

ഏതാണ്ട് ഒരു പതിറ്റാണ്ടോളം പഴക്കമുള്ള സൗഹൃദമാണ് നിമിഷും അഹാനയും തമ്മിൽ. മക്കളുടെ വിവാഹത്തിന്റെ കാര്യത്തിൽ എനിക്ക് വലിയ നിർബന്ധങ്ങളൊന്നുമില്ല. ആർക്ക് എപ്പോൾ വേണമെന്ന് തോന്നുന്നുവോ അവർക്ക് അത് ചെയ്യാം. അഹാന കഴിഞ്ഞ ദിവസം താൻ വിവാഹിതയാകാൻ തയാറെടുക്കുന്നു എന്നൊരു മെസേജ് അയച്ചിരുന്നു. അപ്പോൾ ഞാൻ അവളോട് പറഞ്ഞത് ഒരേയൊരു കാര്യമാണ് മറ്റേ കാര്യം ഓർമ്മയുണ്ടല്ലോ എന്ന്.

ബോക്സ് ഓഫീസിൽ 'കറുപ്പ്' കൊടുങ്കാറ്റ്; തിങ്കളാഴ്ചത്തെ പരീക്ഷണം അതിജീവിച്ച് സൂര്യയുടെ ചിത്രം കുതിക്കുന്നത് ഇങ്ങനെ!
ബോക്സ് ഓഫീസിൽ 'കറുപ്പ്' കൊടുങ്കാറ്റ്; തിങ്കളാഴ്ചത്തെ പരീക്ഷണം അതിജീവിച്ച് സൂര്യയുടെ ചിത്രം കുതിക്കുന്നത് ഇങ്ങനെ!

ബാക്കിയെല്ലാം ശരിയാണ്. പക്ഷെ ആ ഒരു കാര്യം മാത്രം ശ്രദ്ധിച്ചാൽ മതി. ദിയയുടെ വിവാഹം സ്വന്തം ചെലവിലാണ് നടന്നതെന്നാണ് ഞാൻ അവളെ ഓർമിപ്പിച്ചത്. സത്യത്തിൽ വിവാഹക്കാര്യം വീട്ടിൽ വന്ന് ഔദ്യോഗികമായി അവതരിപ്പിക്കേണ്ട സാഹചര്യം ഞങ്ങളുടെ മക്കൾക്കില്ല. കാരണം അവർ വിവാഹം കഴിക്കാൻ പോകുന്നവരൊക്കെ നേരത്തെ തന്നെ ഞങ്ങളുടെ വീട്ടിൽ വരുന്നവരും ഞങ്ങൾക്ക് പരിചയമുള്ളവരുമാണ് എന്നാണ് കൃഷ്ണകുമാർ അടുത്തിടെ അഹാനയുടെ വിവാഹത്തെ കുറിച്ച് സംസാരിക്കവെ പറഞ്ഞത്.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X