twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആ പൊളിച്ചു മാറ്റുന്നത് നിങ്ങളുടെ വീടായിരുന്നെങ്കിലോ! മാധ്യമങ്ങളോട് ശാന്തരാകാൻ അഹാന

    |

    തന്റെ നിലപാടുകളും അഭിപ്രായങ്ങളും മുഖം നോക്കാതെ യുവതാരം അഹാന കൃഷ്ണ തുറന്നടിക്കാറുണ്ട്. പലതും വിമർശനങ്ങൾ സൃഷ്ടിക്കാറുണ്ട്. ഇപ്പോഴിത ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ മുംബൈയിലെ ഓഫീസ് കെട്ടിടം പൊളിച്ചു മാറ്റുത്ത നടപടിക്കെതിരെ അഹാന കൃഷ്ണ. നടി പിന്തുണച്ച് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. കങ്കണയുടെ ബംഗ്ലാവ് അനധികൃത നിർമ്മാണമാണെന്ന് കാണിച്ച് കൊണ്ടാണ് മുംബൈ കോർപ്പറേഷൻ പൊളിക്കാൻ ആരംഭിച്ചത്. ഇതിനായി അധികൃതർ വീടിനു മുന്നിൽ നോട്ടീസ് പതിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഹൈക്കോടതി ഓഫീസ് പൊളിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്.

    ahana

    കെട്ടിടം പൊളിക്കുന്നതിന്റെ ഉള്ളിലേക്ക് കയറാന്‍ ശ്രമിക്കുന്ന മാധ്യമ പ്രവര്‍ത്തകന്റെ ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു അഹാനയുടെ പോസ്റ്റ്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു അഹാന തന്റെ നിലപാട് പങ്കുവെച്ചത്. . ആ പൊളിഞ്ഞത് നിങ്ങളുടെ വീടാണെങ്കിലോയെന്നാണ് താരം ചോദിക്കുന്നത്. അഹാനയുടെ വാക്കുകൾ ഇങ്ങനെ... 'മാധ്യമങ്ങളെ ശാന്തരാകൂ, കങ്കണയുടെ പൊളിഞ്ഞ കെട്ടിടത്തിനകത്ത് എന്താണെന്നും എങ്ങനെയാണെന്നും ഞങ്ങള്‍ക്ക് കാണേണ്ടതില്ല. ഇത്തരത്തില്‍ ദൗര്‍ഭാഗ്യകരമായ ഒരു കാര്യം സംഭവിക്കുമ്പോള്‍, അത് നിങ്ങളുടെ വീടായിരുന്നെങ്കിലോ എന്ന് ചിന്തിക്കൂ. അന്യായമായി നിങ്ങളുടെ വീടിന്റെ ഒരു ഭാഗം പൊളിക്കപ്പെടുമ്പോള്‍ വീട്ടിലേക്ക് ആളുകള്‍ തള്ളിക്കയറുന്നത് നിങ്ങള്‍ക്ക് ഇഷ്ടപ്പെടുമോ?'; ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസില്‍ അഹാന ചോദിച്ചു.

    കങ്കണയുടെ സബർബൻ ബാന്ദ്രയിലുള്ള പാലി ഹിൽ ബംഗ്ലാവാണ് നഗര സഭ പൊളിച്ചു മാറ്റാൻ തുടങ്ങിയത്.ടോയിലറ്റ് ഓഫീസ് ക്യാബിനാക്കി മാറ്റിയെന്നും പുതിയ ടോയിലറ്റ് സ്റ്റെയർകോസിന് സമീപമാണ് നിർമ്മിച്ചിരിക്കുന്നത്, ഇത് അനുമതി വാങ്ങാതെയാണെന്നും നോട്ടീസിൽ വ്യക്തമാക്കുന്നുണ്ട് ഇതിന ഉടനെ തന്നെ വിശദീകരണം നൽകണമെന്നും കേർപ്പറേഷൻ അധികൃതരുടെ വാദം ബംഗ്ലാവിൽ നോട്ടീസ് പതിപ്പിച്ചതിന് പിന്നാലെ മറുപടിയുമായി നടി രംഗത്തെത്തിയിരുന്നു. തന്റെ ഓഫീസ് കെട്ടിടം തകർക്കാൻ ബിഎംസി ശ്രമിക്കുന്നു എന്നായിരുന്നു നടിയുടെ ആരോപണം. ഇത് കോപ്പറേഷൻ അധികൃതർ തള്ളി കളഞ്ഞിരുന്നു.

    കങ്കണയും ശിവസേനയും തമ്മിലുള്ള തുറന്ന യുദ്ധം കനക്കുകയാണ്.മുംബൈയെ പാക് അധീന കാശ്മീരുമായി താരതമ്യപ്പെടുത്തികൊണ്ടുള്ള നടിയുടെ പ്രസ്താവനയാണ് ശിവസേനയെ ചൊടിപ്പിച്ചത് നടിയുടെ കാൽ തല്ലിയൊടിക്കും എന്നുവരെ ശിവസേന നേതാക്കൾ പറഞ്ഞിരുന്നു. ഇവരെ വെല്ലുവിളിച്ച് കങ്കണ രംഗത്തെത്തിയിരുന്നു. കങ്കണയ്ക്ക് സുരക്ഷ കണക്കിലെടുത്ത് കേന്ദ്രസർക്കാർ വൈ പ്ലസ് സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്.

    English summary
    Ahaana Krishna's Reaction About Kangana Ranaut demolishing office
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X