അഹാന പ്രതീക്ഷിച്ചത് പോലെ! പക്ഷേ, അമ്മ ഒന്നുകൂടി ആവശ്യപ്പെട്ട! മ്യൂസിക് വീഡിയോ കണ്ട് പ്രതികരിച്ചത്

പുതിയ മ്യൂസിക് വീഡിയോ 'പൂക്കള്‍' മികച്ച പ്രതികരണം നേടിയതിന്റെ സന്തോഷത്തിലാണ് അഹാന കൃഷ്ണ. തുടക്കം മുതല്‍ റിലീസ് വരെയുള്ള വിശേഷങ്ങള്‍ വ്‌ളോഗിലൂടെയായി താരപുത്രി പങ്കുവെക്കുന്നുണ്ടായിരുന്നു. ആദ്യമായി ഇങ്ങനെയൊരു ഐഡിയ മനസില്‍ വന്നപ്പോള്‍ നിമിഷിനോടായിരുന്നു ഷെയര്‍ ചെയ്തത്. അടുത്ത സുഹൃത്തായ റിയയോടും പറഞ്ഞിരുന്നു. അങ്ങനെയായിരുന്നു കാര്യങ്ങളെല്ലാം ചര്‍ച്ച ചെയ്തത്. അനിയത്തിയിയുമായുള്ള ഒത്തിരി ഓര്‍മ്മകളുണ്ടല്ലോ, അതൊക്കെ വെച്ച് ചെയ്തൂടേ എന്ന നിമിഷിന്റെ ചോദ്യമായിരുന്നു വഴിത്തിരിവായി മാറിയത്.

എല്ലാം ഫിനിഷായി കഴിഞ്ഞതിന് ശേഷം മാത്രമേ വീട്ടുകാരെ കാണിക്കത്തുള്ളൂ എന്ന കാര്യത്തില്‍ നിര്‍ബന്ധമുണ്ടായിരുന്നു. വീട്ടിലുള്ളവരുടെയെല്ലാം കംപ്ലീറ്റ് റിയാക്ഷന്‍ കാണണമായിരുന്നു എനിക്ക്. അവര്‍ക്കിഷ്ടമാവും എന്നെനിക്ക് അറിയാം. പക്ഷേ, എന്നാലും ടെന്‍ഷനുണ്ട്. അപ്പച്ചിയും ഇഷാനിയും, സിന്ധു കൃഷ്ണയും, ഹന്‍സികയുമെല്ലാം ഒന്നിച്ചായിരുന്നു വീഡിയോ കണ്ടത്. സന്തോഷം കൊണ്ട് കണ്ണ് നിറയുകയായിരുന്നു ഹന്‍സികയുടെ. മൂന്ന് വര്‍ഷം മുന്‍പ് നിന്റെ സ്റ്റഡി ടേബിളിന്റെ അവിടെ വെച്ചാണ് നീ എന്നോട് യെസ് പറഞ്ഞത്. നവംബര്‍ 30, 2023, ജാപ്പനീസ് തിംഗിനെക്കുറിട്ട് പറഞ്ഞില്ലേ, അതാണ് ഇപ്പോഴും മനസില്‍ എന്നായിരുന്നു ഹന്‍സികയുടെ മറുപടി.

Ahaana Krishna about her mother s reaction
Photo Credit: Ahaana Krishna / Instagram

ഒരു സിനിമ കണ്ടത് പോലെയാണ് തോന്നിയത്. എനിക്കിഷ്ടമായെന്നായിരുന്നു സിന്ധു കൃഷ്ണ പറഞ്ഞത്. വീണ്ടും വീണ്ടും കാണുമ്പോഴാണ് ഇതിന് വേണ്ടി എത്ര എഫേര്‍ട്ട് എടുത്തു എന്നത് മനസിലാവുകയുള്ളൂ. ഇതുപോലത്തെ ഡീറ്റെയിലിംഗൊക്കെയുള്ളൊരു സിനിമയാണ് അമ്മുവില്‍ നിന്നും പ്രതീക്ഷിക്കുന്നത്. എനിക്ക് അമ്മുവിനെ സംവിധായകയായി കാണാന്‍ ആഗ്രഹമുണ്ട്. നല്ല രീതിയില്‍ സിനിമ ചെയ്യാന്‍ കഴിയുമെന്നായിരുന്നു സിന്ധു കൃഷ്ണ പറഞ്ഞത്. എല്ലാം ചെയ്ത് കഴിഞ്ഞോ എന്ന ആശങ്കയായിരുന്നു മനസില്‍. ഹന്‍സിക ഇത് പബ്ലിഷാക്കട്ടെ എന്നായിരുന്നു വീഡിയോ പോസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുന്നെ അഹാന പറഞ്ഞത്. വന്നോ, ഒന്ന് യൂട്യൂബ് എടുത്ത് നോക്കിയേ എന്നും അഹാന പറയുന്നുണ്ടായിരുന്നു.

ഇതുവരെ കണ്ടതില്‍ മികച്ചത് എന്നായിരുന്നു വീഡിയോയുടെ താഴെ വന്ന കമന്റുകളെല്ലാം. ചേച്ചിയും അനിയത്തിയും ഒന്നിച്ച് വന്നത് വളരെ മനോഹരം. അഹാനയെപ്പോലെ തന്നെ ഹന്‍സികയ്ക്കും അഭിനയ മേഖലയില്‍ ഭാവിയുണ്ട്. തുടങ്ങി നിരവധി കമന്റുകളായിരുന്നു വീഡിയോയുടെ താഴെ വന്നത്. പതിവുപോലെ കമന്റുകളിലെല്ലാം പ്രതികരണം രേഖപ്പെടുത്തി അഹാന എത്തിയിരുന്നു. എല്ലാം കാണുന്നുണ്ടെങ്കിലും റിപ്ലേ തരാന്‍ പറ്റുന്നില്ലെന്ന് അഹാന പറഞ്ഞിരുന്നു. പൊതുവെയൊരു സിനിമാറ്റിക് അനുഭവമാണ് വ്‌ളോഗുകള്‍ കാണുമ്പോള്‍ ഉണ്ടാവുന്നത്. അതുപോലെ തന്നെയായിരുന്നു ഇത്തവണയും. സംവിധാനം തനിക്ക് പറ്റുന്ന പണിയാണെന്ന് ഇതിനകം തന്നെ താരപുത്രി തെളിയിച്ചതാണെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തല്‍.

വലിയൊരു സര്‍പ്രൈസ് വരാനുണ്ടെന്ന് നേരത്തെ അഹാന പറഞ്ഞിരുന്നു. അതാണ് വ്‌ളോഗുകളൊന്നും ചെയ്യാത്തതെന്ന് അഹാന പറഞ്ഞിരുന്നു. വിവാഹത്തിനുള്ള ഒരുക്കങ്ങളാണോയെന്നായിരുന്നു ചോദ്യങ്ങള്‍. അഹാന വിവാഹത്തിനുള്ള ഒരുക്കത്തിലാണ്. ദിയയോട് പറഞ്ഞത് പോലെ തന്നെയാണ് അമ്മുവിനോടും പറഞ്ഞതെന്നായിരുന്നു കൃഷ്ണകുമാര്‍ തുറന്നുപറഞ്ഞത്. അന്നത്തെ അഭിമുഖം വൈറലായിരുന്നു. വിവാഹമായിരിക്കും വരാന്‍ പോവുതെന്നായിരുന്നു ചര്‍ച്ചകളെല്ലാം. അതിനിടയിലാണ് മ്യൂസിക് ആല്‍ബം ഇറങ്ങിയത്. ഇനി അടുത്തതെന്നാണ് എന്ന ചര്‍ച്ചകളും ഇടയ്ക്ക് നടക്കുന്നുണ്ട്.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X