ആ ഒരു വാക്ക് കേട്ടാല്‍ ഞാന്‍ ഹാപ്പി! ദിയയെക്കുറിച്ച് അഹാന! ഞാന്‍ ഇല്ലാതെ ഈ ചെയ്യുന്നത് മോശം എന്ന് ഇഷാനി

കൃഷ്ണകുമാറിന്റെ ഭാര്യയും മക്കളും സോഷ്യല്‍മീഡിയയിലെ താരങ്ങളാണ്. ഇവരുടെ വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. വ്‌ളോഗിലൂടെയായി എല്ലാവരും വരുമാനം നേടുന്നുമുണ്ട്. ദിയ ഓര്‍ണമെന്‍സ് ബിസിനസ് തുടങ്ങിയപ്പോള്‍ സാരിയിലായിരുന്നു അമ്മയും അഹാനയും ശ്രദ്ധിച്ചത്. അടുത്തിടെയായിരുന്നു ഇവര്‍ ബിസിനസ് രംഗത്തേക്ക് ചുവടുവെച്ചത്. ഡ്രസിംഗിന്റെ കാര്യത്തില്‍ എല്ലാവരും ശ്രദ്ധയുള്ളവരാണ്. വിശേഷാവസരങ്ങളിലെല്ലാം സാരി അണിയാന്‍ ഇഷ്ടവുമാണ്. അവരെയൊക്കെ സാരി ഉടുപ്പിച്ച് സെറ്റാക്കി വരുമ്പോഴേക്കും തനിക്ക് സമയം കിട്ടാതെ വരുമെന്നും, കിട്ടുന്നതും ഇട്ട് പോവാറാണ് പതിവെന്നും നേരത്തെ സിന്ധു കൃഷ്ണ പറഞ്ഞിരുന്നു. മേക്കപ്പ് ആര്‍ടിസ്റ്റുകളൊക്കെയുണ്ടെങ്കില്‍ തനിക്ക് ഇഷ്ടം പോലെ സമയം എടുത്ത് ഒരുങ്ങാന്‍ പറ്റുമെന്നും അവര്‍ പറഞ്ഞിരുന്നു.

വീട്ടില്‍ ആദ്യം കല്യാണം കഴിക്കുന്നതും, അമ്മയാവുന്നതും താനായിരിക്കുമെന്ന് ദിയ പറഞ്ഞിരുന്നു. തന്റെ പ്രണയ വിശേഷങ്ങളും ദിയ വ്‌ളോഗിലൂടെയായി പങ്കിട്ടിരുന്നു. ആദ്യ കാഴ്ചയില്‍ അശ്വിനെ ഇഷ്ടമായിരുന്നില്ല. സംസാരിക്കാന്‍ പോലും താല്‍പര്യമില്ലായിരുന്നു. രണ്ടാമത് കണ്ടപ്പോഴാണ് സംസാരിച്ചതെന്നും ദിയ പറഞ്ഞിരുന്നു. അപ്രതീക്ഷിതമായി ചില പ്രതിസന്ധികള്‍ നേരിടേണ്ടി വന്നപ്പോള്‍ കൂടെത്തന്നെയുണ്ടായിരുന്നു അശ്വിന്‍. തന്റെ കരിയര്‍ മാത്രമല്ല, ഓസിയുടെ കാര്യങ്ങളെക്കുറിച്ചും കൃത്യമായ ബോധ്യമുണ്ട് അശ്വിന്. അടുത്തിടെയായിരുന്നു ഇവരുടെ ജീവിതത്തിലേക്ക് ഓമി എത്തിയത്. പ്രഗ്നന്‍സിയുടെ തുടക്കം മുതല്‍ പ്രസവം വരെ വ്‌ളോഗിലൂടെ കാണിച്ചിരുന്നു. കുടുംബാംഗങ്ങളെല്ലാം പ്രസവ സമയത്ത് ദിയയ്ക്ക് അരികിലുണ്ടായിരുന്നു. ചെറിയൊരു ഇഞ്ചക്ഷനെ പോലും ഭയന്നിരുന്ന ഞാന്‍ അതെല്ലാം അതിജീവിച്ചത് അവരുടെ പിന്തുണയോടെയാണെന്ന് ദിയയും പറഞ്ഞിരുന്നു.

Ahaana Krishna Instagram post
Photo Credit: Ahaana Krishna/ Instagram

അച്ഛനും അശ്വിനും കൂട്ടായി വീട്ടിലേക്കെത്തിയ ആണ്‍കുട്ടിയാണ് ഓമി. ജനിച്ചത് മുതലേ തന്നെ ഓമിയും സെലിബ്രിറ്റിയായി മാറുകയായിരുന്നു. ഓമിയെ കൊഞ്ചിക്കാനും, അവനോടൊപ്പം സമയം ചെലവഴിക്കാനുമായി മത്സരിക്കുകയാണ് എല്ലാവരും. പൂര്‍വ്വാധികം ശക്തിയോടെയായി തന്റെ ബിസിനസ് ശരിയായിക്കിയിരിക്കുകയാണ് ദിയ. എല്ലാവരും കൂടെയുള്ളത് കൊണ്ട് കാര്യങ്ങള്‍ എളുപ്പമാണ്. ഓമിക്ക് ചുറ്റുമാണ് എല്ലാവരും. ഇടയ്ക്ക് മലേഷ്യയിലേക്ക് പോയപ്പോള്‍ ഓമിയെ വല്ലാതെ മിസ് ചെയ്യുന്നുവെന്നായിരുന്നു അഹാനയും സിന്ധു കൃഷ്ണയും പറഞ്ഞത്. തുടക്കം മുതലേ തന്നെ അമ്മുവാണ് ഓമിയുടെ കാര്യങ്ങള്‍ ചെയ്യുന്നത്.

ഞങ്ങളെയൊക്കെ നോക്കിയുള്ള പരിചയം കൊണ്ടാണെന്ന് തോന്നുന്നു. പുള്ളിക്കാരി എല്ലാം സ്വയം ഏറ്റെടുത്ത് ചെയ്യുന്നുണ്ട് എന്നും ദിയ വ്യക്തമാക്കിയിരുന്നു.ചില കാര്യങ്ങളില്‍ അഹാന സംശയം ചോദിക്കാറുണ്ട്. ആന്റി റോള്‍ ശരിക്കും ആസ്വദിക്കുന്ന ആളാണ് അമ്മു എന്ന് വീട്ടില്‍ എല്ലാവരും സാക്ഷ്യപ്പെടുത്തിയിരുന്നു. പുതിയ പോസ്റ്റിലൂടെയായി ഓമിക്കൊപ്പമുള്ള വിശേഷങ്ങളായിരുന്നു അഹാന പങ്കുവെച്ചത്.

പീരീയ്ഡ്‌സ് പെയ്‌നാണെങ്കിലും വീട്ടിലെ കുഞ്ഞു ചെറി കൂടെയുള്ളത് കൊണ്ട് ആശ്വാസമുണ്ട്. ഇവനെ അഞ്ച് മിനിറ്റ് പിടിക്കാമോ എന്ന് ഓസി ചോദിക്കുന്നതാണ് ഇപ്പോള്‍ എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യമെന്ന് അഹാന പറയുന്നു. ഓമിക്കൊപ്പമുള്ള പ്രിയനിമിഷങ്ങളുടെ ചിത്രങ്ങളും കുറിപ്പിനൊപ്പമായി പങ്കുവെച്ചിരുന്നു. ഓമിക്ക് ഞാന്‍ വാങ്ങിയ ഷര്‍ട്ടാണല്ലോ ഇട്ടിരിക്കുന്നത്, അതും ഞാന്‍ ഇല്ലാത്തപ്പോള്‍ എന്നായിരുന്നു ഇഷാനിയുടെ കമന്റ്. അതില്‍ എനിക്ക് അസൂയ തോന്നുന്നുണ്ടെന്നും ഇഷാനി പറഞ്ഞിരുന്നു. സെലിബ്രിറ്റികളടക്കം നിരവധി പേരാണ് അഹാനയുടെ പോസ്റ്റിന് താഴെ സ്‌നേഹം അറിയിച്ചെത്തിയത്. ഇഷാനിയുടെ അസൂയ ഞങ്ങള്‍ക്ക് ശരിക്കും മനസിലായെന്നുള്ള കമന്റുകളുമുണ്ട്.

More from Filmibeat

Read more about: ahaana krishna diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X