ആ ഒരു കാര്യത്തിലാണ് വലിയ മാറ്റം! ഓമി വന്നതിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് അഹാന കൃഷ്ണ
ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന കൃഷ്ണ തുടക്കം കുറിച്ചത്. ഈ സിനിമയ്ക്ക് മുന്നേ അവസരങ്ങള്‍ വന്നിരുന്നുവെങ്കിലും പഠനം പൂര്‍ത്തിയായ ശേഷം സിനിമ എന്നായിരുന്നു തീരുമാനം. അഭിനയം മാത്രമല്ല സംവിധാനത്തിലും താല്‍പര്യമുള്ള താരപുത്രി, ഇടയിലൊരു ഷോര്‍ട്ട് ഫിലിമും ചെയ്തിരുന്നു. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ അവതരിപ്പിക്കാനാണ് ആഗ്രഹം. ദൈര്‍ഘ്യം കുറവാണെങ്കിലും ആളുകള്‍ ഓര്‍ത്തിരിക്കുന്ന തരത്തിലായിരിക്കണം കഥാപാത്രം എന്നതില്‍ നിര്‍ബന്ധമുണ്ടെന്നും അഹാന വ്യക്തമാക്കിയിരുന്നു. എണ്ണാനേറെയില്ലെങ്കിലും ഇതുവരെ ചെയ്ത കഥാപാത്രങ്ങളെല്ലാം സംതൃപ്തി തന്നവയാണെന്ന് അവര്‍ പറഞ്ഞിരുന്നു.
കുടുംബത്തിലെ മൂത്തകുട്ടിയായതിനാല്‍ അമ്മു ഞങ്ങളുടെ പരീക്ഷണ വസ്തുവായിരുന്നു എന്ന് കൃഷ്ണകുമാറും സിന്ധുവും പറഞ്ഞിരുന്നു. പേരന്റിംഗ് എന്താണെന്നും, കുട്ടികളെ എങ്ങനെയാണ് നോക്കുന്നത് എന്നുമൊക്കെ പഠിച്ചത് അമ്മുവിലൂടെയാണ്. ചെറുപ്പത്തില്‍ നല്ല ചബ്ബിയായിരുന്നു അമ്മു. ആരെന്ത് കൊടുത്താലും കഴിക്കുന്ന പ്രകൃതമാണ്. വിശപ്പുണ്ടെങ്കില്‍ ഭക്ഷണം ചോദിച്ച് വാങ്ങി കഴിക്കും. പച്ചക്കറി കഴിപ്പിക്കാനൊന്നും പാടുപെടേണ്ടി വന്നിട്ടില്ല. എല്ലാം ആസ്വദിച്ച് കഴിക്കുന്ന ശീലക്കാരിയാണ്. ഇപ്പോഴും അമ്മു അതുപോലെ തന്നെയാണെന്നായിരുന്നു അമ്മ സാക്ഷ്യപ്പെടുത്തിയത്. സോഷ്യല്‍മീഡിയയിലൂടെയായി അഹാനയും ജീവിത വിശേഷങ്ങളെല്ലാം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ക്യുആന്‍ഡ്എയിലൂടെയായി പങ്കുവെച്ച വിശേഷങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

എന്റെ ഹൃദയത്തിലെ സ്‌നേഹം കൂടിയെന്നായിരുന്നു ഓമി വന്നതിന് ശേഷമുള്ള മാറ്റത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ അഹാനയുടെ മറുപടി. ഓമിക്കൊപ്പമുള്ള ഫോട്ടോയും റിപ്ലേയായി പങ്കുവെച്ചിരുന്നു. അഹാന എന്നതല്ലാതെ അമ്മു എന്ന് വിളിച്ച് കേള്‍ക്കുമ്പോള്‍ സന്തോഷമാണ് തോന്നാറുള്ളതെന്നും താരപുത്രി വ്യക്തമാക്കിയിരുന്നു. സഹോദരിമാരൊന്നും ചേച്ചിയെന്ന് വിളിക്കാറില്ല. പേര് വിളിക്കുന്നതാണ് എല്ലാവര്‍ക്കും ഇഷ്ടം. അങ്ങനെയാണ് ഞങ്ങള്‍ എന്ന് നാല് പേരും പറഞ്ഞിരുന്നു.
സണ്‍ഡേ എങ്ങനെയുണ്ടെന്ന് ചോദിച്ചപ്പോള്‍ കുടുംബസമേതമായുള്ള ഫോട്ടോയായിരുന്നു റിപ്ലേ. അര്‍ജുന്‍, ഇഷാനി, അശ്വിന്‍, ദിയ, ഓമി, ഹന്‍സിക, സിന്ധു കൃഷ്ണ എല്ലാവരോടൊപ്പമായി പുറത്ത് പോയതിന്റെ സന്തോഷമായിരുന്നു പങ്കുവെച്ചത്. സമയം കിട്ടുമ്പോഴെല്ലാം ഞങ്ങളിങ്ങെനെ പുറത്തൊക്കെ പോയി ആസ്വദിക്കുന്നവരാണ്. ഭക്ഷണവും, യാത്രകളുമൊക്കെ ഒരുപോലെ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. വ്‌ളോഗിലൂടെയായി ആ വിശേഷങ്ങളെല്ലാം പങ്കുവെക്കാറുമുണ്ട്.
സ്‌കിന്‍ കെയറിനെക്കുറിച്ചും ഹെയര്‍ കെയറിനെക്കുറിച്ചും ചോദിച്ചവര്‍ക്ക് വിശദമായി തന്നെ അഹാന മറുപടി നല്‍കിയിരുന്നു. ഞാന്‍ ഉപയോഗിച്ച്, എനിക്ക് പ്രിയപ്പെട്ടതായി മാറിയ പ്രൊഡക്റ്റാണ് ഇതെന്നായിരുന്നു അഹാനയുടെ മറുപടി. പെയ്ഡ് പ്രമോഷനിലും, സ്ബസ്‌ക്രിപ്ഷന് പൈസ വാങ്ങുന്നതുമായി ബന്ധപ്പെട്ടും താരത്തിനെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
നിങ്ങളുടെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് നിങ്ങളാണ്. സ്വപ്‌നങ്ങളും ആഗ്രഹങ്ങളും സാമ്പത്തിക കാര്യങ്ങളുമെല്ലാം സ്വയം തീരുമാനിക്കണം. പണക്കാരനെ വിവാഹം ചെയ്താല്‍ എല്ലാം ആയി എന്ന് കരുതരുത്. നിങ്ങളിലേക്ക് തന്നെ ശ്രദ്ധിച്ച് നല്ലൊരു കരിയര്‍ കെട്ടിപ്പടുക്കുക, സ്വപ്‌നങ്ങളെല്ലാം യാഥാര്‍ത്ഥ്യമാക്കുക എന്നായിരുന്നു സ്ത്രീകള്‍ക്ക് നല്‍കാനുള്ള ഉപദേശത്തെക്കുറിച്ച് ചോദിച്ചപ്പോഴുള്ള മറുപടി.
വിവാഹമാണ് എല്ലാം എന്ന് വിശ്വസിക്കുന്നവരല്ല ഞങ്ങള്‍. മക്കളുടെ കാര്യങ്ങള്‍ അവരായിട്ട് തന്നെ സെറ്റാക്കട്ടെ. പെണ്‍മക്കളാണെന്ന് കരുതി ഒരു പ്രായമെത്തുമ്പോള്‍ അവരെ വിവാഹം ചെയ്ത് വിടണമെന്ന് ചിന്തിക്കുന്നവരല്ല ഞങ്ങള്‍. അക്കാര്യത്തില്‍ ആശങ്കകളൊന്നുമില്ലെന്ന് കൃഷ്ണകുമാറും സിന്ധു കൃഷ്ണയും തുറന്നുപറഞ്ഞിരുന്നു. ദിയയുടെ വിവാഹം കഴിഞ്ഞപ്പോള്‍ മുതല്‍ അടുത്തത് ആരുടേതാണെന്ന ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. സമയമാവുമ്പോള്‍ അത് നടന്നോളും എന്നായിരുന്നു അഹാനയുടെ മറുപടി.


Click it and Unblock the Notifications











