അന്നേ മനസില്‍ കയറിയത്! ഇപ്പോള്‍ റിലേറ്റ് ചെയ്യാന്‍ പറ്റുന്നുണ്ട്! അപ്പൂപ്പനെ ഓര്‍ത്ത് അഹാന കൃഷ്ണ

അപ്പൂപ്പന്‍ മരിച്ചതിന് ശേഷം ജിമ്മിലൊന്നും പോവുന്നുണ്ടായിരുന്നില്ല. വീണ്ടും തുടങ്ങാനൊരു മടിയുണ്ട്. ഇന്നും കൂടെ പോവാതിരുന്നാലോ എന്നാണ് ഓരോ ദിവസവും ചിന്തിക്കുന്നത്. എന്തായാലും റിസ്റ്റാര്‍ട്ട് ചെയ്യണം. അപ്പോള്‍ പിന്നെ ഇന്ന് മുതലങ്ങ് പോയിത്തുടങ്ങിയാലോ എന്ന് വിചാരിച്ചു. അങ്ങനെയാണ് വീഡിയോയും എടുക്കുന്നത്. വെരിമിനിമലായാണ് ജിമ്മിലേക്ക് പോവുന്നത്. അധികം മേക്കപ്പിന്റെ ആവശ്യമില്ല. ജിമ്മിലെത്തിയതിന് ശേഷമായി വര്‍ക്കൗട്ട് ചെയ്യുന്നതും അഹാന കാണിച്ചിരുന്നു. വീട്ടിലല്ല, ട്രിവാന്‍ഡ്രം ക്ലബിലേക്കായിരുന്നു ലഞ്ച് കഴിക്കാന്‍ പോയത്. അപ്പൂപ്പനൊപ്പമായി ഇടയ്ക്ക് ഇവിടേക്ക് വരാറുണ്ടായിരുന്നു.

നെയ്മീന്‍ കറിയുണ്ടോയെന്നാണ് മെനു കിട്ടുമ്പോള്‍ ആദ്യം നോക്കുന്നത്. എല്‍പിജി പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ട് എല്ലാം കിട്ടാനില്ല ഇപ്പോള്‍. അപ്പച്ചി ഇന്ന് വീട്ടിലില്ല, അമ്മയും സ്ഥലത്തില്ല. നിങ്ങളിന്ന് പുറത്തുനിന്ന് കഴിക്കുമോയെന്ന് ചോദിച്ചിരുന്നു. ഇഷാനിക്ക് പുറത്തുവരാന്‍ മടിയായിരുന്നു ഓര്‍ഡര്‍ ചെയ്ത് കഴിച്ചോളാമെന്ന് പറഞ്ഞിരുന്നു. കുഞ്ഞായിരുന്ന സമയത്ത് ട്രിവാന്‍ഡ്രം ക്ലബില്‍ വന്ന് ഫുഡ് കഴിക്കുന്നത് ഇഷ്ടമല്ലായിരുന്നു.

Ahaana Krishna about her grand father
Photo Credit: Ahaana Krishna / Instagram

വേറെ എവിടെയെങ്കിലും പോവാമെന്നാണ് പറയാറുള്ളത്. വീട്ടിലിരുന്ന് കഴിക്കുന്നത് പോലെയായിരുന്നു. അതുകൊണ്ട് അന്ന് എനിക്കത്ര ഇഷ്ടമല്ലായിരുന്നു. ഇപ്പോള്‍ വീട് കഴിഞ്ഞാല്‍ ഇവിടെ വന്ന് കഴിക്കാനാണ് ഇഷ്ടം. കുട്ടിക്കാലത്ത് വലിയ താല്‍പര്യം തോന്നാത്ത പലതിനോടും വലുതായിക്കഴിയുമ്പോള്‍ ഇഷ്ടം തോന്നുമെന്ന് പറയില്ലേ, അങ്ങനെയൊന്നാണ് ഇത്. ലഞ്ച് മാത്രമല്ല, ഇവിടെ രാത്രിയില്‍ വന്നാലും നല്ല ഫുഡ് കിട്ടും.

അപ്പൂപ്പന്‍ മരിച്ച് രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ഞാന്‍ അഖില്‍ സത്യന് ഒരു മെസേജ് ഇട്ടിരുന്നു. പാച്ചുവും അത്ഭുതവിളക്ക് സിനിമയില്‍ ഹീറോയിന്‍ തന്റെ ബ്രദര്‍ മരിച്ചതിനെക്കുറിച്ച് പറയുന്നുണ്ട്. ആദ്യം ഭയങ്കര സങ്കടമായിരിക്കുമെന്നും, പതിയെ അത് ജീവിതത്തിന്റെ ഭാഗമായി മാറുന്നതിനെക്കുറിച്ചും പറയുന്നുണ്ടായിരുന്നു. ബാക്കി എല്ലാ കാര്യങ്ങളും ചെയ്യുന്നതിനിടയിലും മനസിന്റെ ഒരു കോണറില്‍ അതുണ്ടാവും. അപ്പൂപ്പന്‍ മരിച്ച് കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ എനിക്കത് റിലേറ്റ് ചെയ്യാന്‍ പറ്റി. ആ സിനിമ കണ്ടപ്പോഴും എനിക്കത് ഇഷ്ടമായിരുന്നു.

സാധാരണഗതിയില്‍ എനിക്ക് ഫുഡിനോട് കൊതി തോന്നാറുണ്ട്. ഇന്ന് ഇങ്ങോട്ട് വരാനും, ലഞ്ച് കഴിക്കാനും പ്ലാനിട്ടപ്പോഴും അതേക്കുറിച്ച് അങ്ങനെ ഓര്‍ത്തൊന്നുമില്ല. ചോറും, തൈരും, ചമ്മന്തിയും കിട്ടിയാല്‍ തന്നെ ജീവിതം സെറ്റാണ്. സത്യത്തില്‍ നമുക്കെത്ര ഓപ്ഷനുണ്ട്. സ്വന്തമായി ചില കുക്കിംഗ് പരീക്ഷണങ്ങള്‍ നടത്തണമെന്നുണ്ട്. ഒരു വീഡിയോ ഞാന്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. ഫുഡുണ്ടാക്കാന്‍ ഞാന്‍ അത്ര എക്‌സ്‌പേര്‍ട്ടല്ല. ചിലതൊക്കെ കണ്ടാല്‍ പരീക്ഷിച്ച് നോക്കാറുണ്ട്. അങ്ങനെയൊരു വീഡിയോ സേവ് ചെയ്ത് വെച്ചിട്ടുണ്ട്.

രണ്ട് ലക്ഷത്തിലധികം പേരാണ് ഇതിനകം വീഡിയോ കണ്ടിട്ടുള്ളത്. വീണ്ടും ഫുഡ് ചോദിക്കാനൊരു മടിയുമില്ലായിരുന്നു. ആ സ്വഭാവം ഇഷ്ടമായി. അപ്പൂപ്പന്റെ മരണം നിങ്ങളെ എത്രത്തോളം വേദനിപ്പിച്ചു എന്ന് ഞങ്ങള്‍ക്കും മനസിലാവുന്നുണ്ട്. ദിയയൊക്കെ വീഡിയോ ഇടുന്നത് കണ്ടപ്പോള്‍ ഇതെന്താണ് ഇങ്ങനെ തോന്നിയിരുന്നു. നിങ്ങളെത്രത്തോളം വേദനിക്കുന്നുണ്ടെന്ന് ഇപ്പോള്‍ മനസിലാക്കുന്നു. അതെ, ആ സിനിമയില്‍ പറഞ്ഞത് പോലെ നമ്മള്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം ആ വിഷമം നമ്മളോടൊപ്പമുണ്ടാവും.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X