ഞങ്ങളൊന്നിച്ച് നിങ്ങള്‍ക്ക് മുന്നില്‍! ഒടുവില്‍ ആ രഹസ്യം പരസ്യമാക്കി അഹാന! സന്തോഷം പങ്കിട്ട് നിമിഷും

അഹാന കൃഷ്ണയും നിമിഷ് രവിയും പ്രേക്ഷകര്‍ക്ക് പരിചിതരാണ്. അടുത്ത സുഹൃത്തുക്കളായ ഇരുവരും പ്രണയത്തിലാണ്. വിവാഹത്തിനുള്ള തയ്യാറെടുപ്പിലുമാണ്. പ്രണയത്തെക്കുറിച്ചും, വിവാഹത്തെക്കുറിച്ചുമൊന്നും ഇരുവരും സംസാരിക്കാറില്ല. അടുത്തിടെ കൃഷ്ണകുമാറായിരുന്നു ഇവരുടെ വിവാഹത്തെക്കുറിച്ച് പരസ്യമായി പറഞ്ഞത്. അഹാന വിവാഹത്തിനുള്ള തയ്യാറെടുപ്പിലാണ്. നിമിഷിനെ വര്‍ഷങ്ങളായി ഞങ്ങള്‍ക്ക് അറിയാം. നിമിഷിന്റെ ഫാമിലിയുമായും അടുപ്പമുണ്ട്.

നിമിഷിന്റെ അച്ഛനും സിനിമ മേഖലയില്‍ പ്രവര്‍ത്തിച്ചതാണ്. അദ്ദേഹത്തിന് ലഭിക്കാതെ പോയ അംഗീകാരങ്ങളും, അവസരങ്ങളുമാണ് മകന് ലഭിക്കുന്നത്. മകനും ചില്ലറക്കാരനല്ല, അത്രയും ടാലന്റഡാണ്, ഡൗണ്‍ റ്റു എര്‍ത്തുമാണ് പെരുമാറ്റമെന്നും കൃഷ്ണകുമാര്‍ പറഞ്ഞിരുന്നു. മക്കള്‍ക്ക് വരനെ തേടി അലയേണ്ട അവസരം വന്നിട്ടില്ല. അവരായിട്ട് തന്നെ പങ്കാളികളെ കണ്ടെത്തിയിട്ടുണ്ട്. അവരെല്ലാം എല്ലാവര്‍ക്കും അറിയാവുന്നവരുമാണ്.

Ahaana Krishna shared a happy news
Photo Credit: Ahaana Krishna / Instagram

അപ്പൂപ്പന്റെ വിയോഗം അറിഞ്ഞപ്പോഴും വിവാഹം വൈകുമല്ലോയെന്നായിരുന്നു ചോദ്യങ്ങള്‍. ദിയയ്ക്ക് പിന്നാലെയായി അടുത്ത വിവാഹത്തിനായി കാത്തിരിക്കുകയാണ് ഞങ്ങള്‍. അതിനും ഇതുപോലെ പാട്ടും ഡാന്‍സുമൊക്കെയായി കൂടുന്നുണ്ട്. കൊച്ചുമക്കളോടൊപ്പമായി വേദിയില്‍ നിറഞ്ഞാടിയിരുന്നു അപ്പൂപ്പന്‍. ആ വീഡിയോയും ചിത്രങ്ങളുമെല്ലാം അഹാനയും, ദിയയും, സിന്ധു കൃഷ്ണയും പങ്കുവെച്ചിരുന്നു.

പാച്ചുവും അത്ഭുതവിളക്കില്‍ പറഞ്ഞത് പോലെ ഇനി ആ വേദന നമ്മളൊടുങ്ങുന്ന അന്ന് വരെയുണ്ടാവും. അതെ, അത് ശരിയാണ്. അന്നേ ആ ഡയലോഗ് ഞാന്‍ ശ്രദ്ധിച്ചിരുന്നു. ഇപ്പോള്‍ അത് അനുഭവത്തിലൂടെ വന്നു എന്നുമായിരുന്നു അഹാന പറഞ്ഞത്. അപ്പൂപ്പന് അസുഖങ്ങളൊക്കെയുണ്ടായിരുന്നുവെങ്കിലും ഇത്ര പെട്ടെന്ന് പോവുമെന്ന് കരുതിയതേയില്ലെന്നായിരുന്നു എല്ലാവരും പറഞ്ഞത്. കൃത്യമായ ചെക്കപ്പുകളും, ഡയറ്റുമൊക്കെയായിരുന്നു. അപ്പൂപ്പനെ നോക്കുന്ന ഹോം നഴ്‌സ് എപ്പോഴും ഫോട്ടോയും, വീഡിയോയുമൊക്കെ അയച്ച് തരുമായിരുന്നു.

വ്‌ളോഗിലൂടെയായി ജീവിത വിശേഷങ്ങളെല്ലാം പങ്കിടാറുണ്ട് അഹാന. അടുത്തിടെ യാത്രകളൊക്കെ നടത്തിയെങ്കിലും വ്‌ളോഗ് പങ്കുവെച്ചിരുന്നില്ല. ഇപ്പോള്‍ മറ്റ് ചില കാര്യങ്ങളുമായി ബന്ധപ്പെട്ട തിരക്കുകളിലാണെന്നും, അതെന്താണെന്ന് വൈകാതെ തന്നെ നിങ്ങളെ അറിയിക്കുമെന്നും താരപുത്രി വ്യക്തമാക്കിയിരുന്നു. വിവാഹമാണോയെന്നായിരുന്നു എല്ലാവരും ഒരുപോലെ ചോദിച്ചത്. അതൊക്കെ സമയമാവുമ്പോള്‍ നടക്കുമെന്നായിരുന്നു മറുപടി. കൃത്യമായ മറുപടി നല്‍കിയിരുന്നില്ല.

നിമിഷിനൊപ്പമായി വീണ്ടും മ്യൂസിക് വീഡിയോ ചെയ്യുന്നതിനെക്കുറിച്ചായിരുന്നു അഹാന പറഞ്ഞത്. കഴിഞ്ഞ ദിവസമായിരുന്നു ആ വിശേഷം പങ്കുവെച്ചത്. നിമിഷും അഹാനയുടെ പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു. പുറത്തൊക്കെ പോവുമ്പോള്‍ ചിത്രങ്ങളും, വീഡിയോകളുമൊക്കെ എടുത്ത് തരാന്‍ നിമിഷുണ്ട്. എന്റെ പേഴ്‌സണല് ഫോട്ടോഗ്രാഫറെന്നും അഹാന നിമിഷിനെ വിശേഷിപ്പിക്കാറുണ്ട്. നേരത്തെ ഷോര്‍ട്ട് ഫിലിം ചെയ്തപ്പോഴും നിമിഷിന്റെ സാന്നിധ്യമുണ്ടായിരുന്നു. അവന്‍ സിനിമയിലെത്തുമെന്നും, ലോകം അറിയുന്ന ലെവലിലേക്ക് വളരുമെന്നും നേരത്തെ തന്നെ പ്രവചിച്ചതാണ് ഞാന്‍ എന്നും അഹാന പറയാറുണ്ട്.

ലൂക്ക എന്ന ചിത്രത്തില്‍ ഇരുവരും ഒന്നിച്ച് ജോലി ചെയ്തിരുന്നു. മലയാളത്തിന് പുറമെ തമിഴില്‍ നിന്നുള്ള അവസരങ്ങളും നിമിഷിന് ലഭിക്കുന്നുണ്ട്. നിമിഷിന്റെ ഓരോ നേട്ടത്തിലും സന്തോഷം പങ്കിട്ട് അഹാനയും എത്താറുണ്ട്. ഇവരുടെ വിവാഹം കഴിഞ്ഞോയെന്നായിരുന്നു ഇടക്കാലത്ത് വന്ന ചോദ്യം. ദിയയുടെ വിവാഹ സമയത്തെ ചിത്രങ്ങള്‍ കണ്ടപ്പോഴായിരുന്നു പലരും സംശയം ചോദിച്ചത്. എന്റെ കൂട്ടുകാരിയുടെ സഹോദരിയുടെ കല്യാണത്തിന് പോയതാണെന്നായിരുന്നു അന്ന് നിമിഷ് നല്‍കിയ മറുപടി.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X