അത്രയേറെ സന്തോഷിക്കുന്ന സമയം അതാണ്! ഏറ്റവും ഇഷ്ടത്തോടെ ചെയ്യുന്ന കാര്യത്തെക്കുറിച്ച് അഹാന കൃഷ്ണ

നീണ്ട ഇടവേളയ്ക്ക് ശേഷമായി വീണ്ടും വീഡിയോയുമായി എത്തിയിരിക്കുകയാണ് അഹാന കൃഷ്ണ. എന്തുകൊണ്ടാണ് ആക്ടീവായിട്ട് വീഡിയോ ചെയ്യാത്തതെന്ന് എനിക്കറിയില്ല. കാര്യമായിട്ടൊന്നും ചെയ്യുന്നില്ല, അപ്പോള്‍ പിന്നെ എന്ത് കാണിക്കാനാണ്. കാര്യമായിട്ടൊരു കാര്യം ചെയ്തിരുന്നു. അത് സര്‍പ്രൈസായിരിക്കട്ടെ. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്നതിനിടയിലാണ് കാര്യമായിട്ടുള്ളത് മാത്രമല്ല സിംപിളായിട്ടുള്ളത് കാണാനും ആള്‍ക്കാര്‍ക്ക് ഇഷ്ടമാണ്. അങ്ങനെയാണ് ഈ വീഡിയോ ചെയ്യുന്നത്. ബ്രേക്ക്ഫാസ്റ്റും, ലഞ്ചും, ഡിന്നറും ഞാന്‍ ഒരു ഫിറ്റ്‌നസിന്റെ ടീമിന്റെ സബ്‌സ്‌ക്രിപ്ഷന്‍ എടുത്തിട്ടുണ്ട്. അവരാണ് കൊണ്ടുത്തരുന്നത്. കുറച്ച് ദിവസമായി ലഞ്ച് അവിടെ നിന്നും എടുക്കുന്നില്ല. വീട്ടിലെയാണ് കഴിക്കുന്നത്. അപ്പച്ചിയുണ്ടാക്കുന്ന വീട്ടിലെ ലഞ്ച് എനിക്ക് മിസ് ചെയ്യാറുണ്ട് ഇടയ്ക്ക്. അങ്ങനെ അതൊരു വീഡിയോ ആക്കാമെന്ന് കരുതി എന്ന് പറഞ്ഞായിരുന്നു അഹാന സംസാരിച്ചത്.

നേരത്തെ പോയതിനാല്‍ എന്താണ് കുക്ക് ചെയ്യുന്നത് എന്ന് നോക്കാനുള്ള സമയമൊക്കെയുണ്ട് ഇപ്പോള്‍. ചില ദിവസങ്ങളില്‍ എനിക്ക് പ്രിയപ്പെട്ട കുറേ വിഭവങ്ങളുണ്ടാവാറുണ്ട്. അങ്ങനെയുള്ള സമയം കൊതി അടക്കി വെക്കാനാവില്ല. എല്ലാം ടേബിളില്‍ കൊണ്ടുവെച്ച് ഞാന്‍ തന്നെ കഴിച്ച് തുടങ്ങും. പച്ചക്കറിയുടെ എണ്ണം എപ്പോഴും കൂടുതലായിരിക്കും. ഒരു പച്ചക്കറി ഒത്തിരി വെക്കുന്നതിലും, രണ്ടെണ്ണം തോരനാക്കാറാണ് പതിവ്. അങ്ങനെയാവുമ്പോള്‍ എല്ലാവര്‍ക്കും തികയും. മലയാളികള്‍ മാത്രമാണെന്ന് തോന്നുന്നു ഇങ്ങനെഎല്ലാം മിക്‌സാക്കി കഴിക്കുന്നത്.

Ahaana Krishna reveals her food habit
Photo Credit: Ahaana Krishna/ Instagram

ചെന്നൈയിലെ ഫ്രണ്ട്‌സൊക്കെ ആദ്യം ചോറും, സാമ്പാറും കഴിക്കും, പിന്നെ ചോറും രസവും അങ്ങനെയാണ് അവരുടെ രീതി. ഇഷാനിയും അതുപോലെയാണ്. എല്ലാം മിക്‌സാക്കി കഴിക്കില്ല. എനിക്ക് എല്ലാം മിക്‌സാക്കി കഴിക്കാനാണ് ഇഷ്ടം. എന്ത് കിട്ടിയാലും മിക്‌സ് ചെയ്യണം എന്നല്ല. ചേരുന്നതേ ചേര്‍ക്കാറുള്ളൂ. ചോറും, അച്ചാറും, സാമ്പാറും എനിക്കെന്നും പ്രിയപ്പെട്ടതാണ്. മീനും ചിക്കനും ഒന്നിച്ച് കഴിക്കാറില്ല ഞാന്‍. മീന്‍ പൊരിച്ചതും, മീന്‍ കറിയും ഒന്നിച്ച് കഴിക്കാറുണ്ടെന്നും അഹാന പറഞ്ഞിരുന്നു. ബിരിയാണിയും, ബര്‍ഗറും, പിസയും, പാസ്തയുമൊക്കെ ഇഷ്ടമാണ് എനിക്ക്. പക്ഷേ, ചോറും കറിയുമൊക്കെ കഴിക്കുമ്പോള്‍ കിട്ടുന്നൊരു വൈബുണ്ടല്ലോ, അത് പറഞ്ഞറിയിക്കാനാവില്ല. ശ്രീലങ്കയില്‍ പോയപ്പോള്‍ ഞാന്‍ ചോറ് കിട്ടുന്ന സ്ഥലത്ത് പോയിരുന്നു. അത് കൊള്ളാമായിരുന്നു. കുഞ്ഞായിരുന്നപ്പോള്‍ മുതലേ ഞാന്‍ എല്ലാം ആസ്വദിച്ചായിരുന്നു കഴിച്ചിരുന്നതെന്ന് അമ്മയും അച്ഛനും പറയാറുണ്ട്.

എനിക്ക് ഫുഡ് തരുന്നത് പോലെ സന്തോഷമുള്ള കാര്യം വേറെയില്ലെന്ന് അമ്മ പറയാറുമുണ്ട്. ഫുഡ് തരുന്ന ആള്‍ക്ക് സംതൃപ്തി തോന്നുന്ന തരത്തിലാണ് ഞാന്‍ കഴിക്കാറുള്ളത്. അത് അവരെ സന്തോഷിപ്പിക്കാനൊന്നുമല്ല, അങ്ങനെയാണ്കഴിച്ച് ശീലിച്ചത്. ശരിക്കും എന്‍ജോയ് ചെയ്താണ് കഴിക്കുന്നത്. എനിക്ക് സന്തോഷം തരുന്ന കാര്യമാണ്. ജിമ്മില്‍ പോവാനും, സിനിമ കാണാനുമൊക്കെ എനിക്കിഷ്ടമാണ്. പക്ഷേ, അതിനോടൊരു ക്രേസില്ല. ഫുഡ് എനിക്കൊരു ക്രേസാണ്. നീണ്ട ഒരു ക്യൂവില്‍ നിന്നാലേ ഫുഡ് കിട്ടൂ, ഞാന്‍ തയ്യാറാണ്. അതുപോലെ ഫ്‌ളൈറ്റൊക്കെ എടുത്ത് പോയാലേ കിട്ടൂ എന്നുള്ളതാണെങ്കില്‍ അതും ഞാന്‍ ചെയ്യും.കറിവേപ്പിലയും, മുളകുമൊക്കെയല്ലാതെ വേറൊന്നും ഞാന്‍ മാറ്റിവെക്കാറില്ല, ഒത്തിരി സാധനങ്ങള്‍ പ്ലേറ്റില്‍ ബാക്കിയാവുന്നത് എനിക്കിഷ്ടമല്ല.ഇത് കണ്ട് എല്ലാവര്‍ക്കും കൊതി ആയോ എന്നും അഹാന ചോദിച്ചിരുന്നു. ഇതുപോലെ എന്നും വീഡിയോ ചെയ്തൂടേയെന്നായിരുന്നു ചോദ്യങ്ങള്‍.

More from Filmibeat

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X