പ്രേമ രോഗമാണെന്നാണ് അവൾ പറയുന്നത്; ദിയയെക്കുറിച്ച് അഹാന; കൂട്ടത്തിലെ ദേഷ്യക്കാരി ആരെന്നും നടി
സിനിമകൾക്ക് വേണ്ടി കാത്തിരുന്നത് കുറേ നാളുകൾ ലൈം ലൈറ്റിലേ കാണാതിരിക്കുന്നതാണ് അല്ലെങ്കിൽ മറ്റ് ഭാഷകളശിലേക്ക് ചേക്കേറുന്നതുമാണ് ഇന്നത്തെ പല യുവ നടിമാരുടെയും സ്ഥിതി. മുമ്പത്തേതിൽ നിന്നും വ്യത്യസ്തമായ സിനിമാ രംഗത്തേക്ക് കടന്ന് വരുന്ന സ്ത്രീകൾ കൂടുതലായതിനാൽ തന്നെ ഇവർക്കെല്ലാം അവസരം മലയാള സിനിമയെന്ന ചെറിയ ഇൻഡസ്ട്രിയിൽ നിന്നും ലഭിക്കുന്നില്ലെന്നതും വാസ്തവമാണ്.
എന്നാൽ 9 വർഷം നീണ്ട കരിയറിൽ വിരലിലെണ്ണാവുന്ന സിനിമകൾ മാത്രം ചെയ്തിട്ടും വൻ ജനസ്വീകാര്യത ലഭിച്ച താരമാണ് അഹാന കൃഷ്ണ. സിനിമയില്ലാതിരുന്ന സമയത്ത് സോഷ്യൽ മീഡിയയെ ഫലപ്രദമായി ഉപയോഗിക്കാൻ അഹാനയ്ക്ക് കഴിഞ്ഞു. അഹാനയുടെ സഹോദരമാരായ ദിയ, ഇഷാനി, ഹൻസിക എന്നിവരും അമ്മ സിന്ധു കൃഷ്ണകുമാറും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായി.
ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം അടി എന്ന സിനിമയിലൂടെ സിനിമാ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരിക്കുകയാണ് അഹാന. ഷൈൻ ടോം ചാക്കോ. അഹാന എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങൾ. പ്രശോഭ് വിജയൻ സംവിധാനം ചെയ്ത സിനിമ മികച്ച പ്രേക്ഷക പ്രതിതരണാണ് നേടുന്നത്. വിഷുവിന് നിരവധി സിനിമകളെത്തിയെങ്കിലും ശ്രദ്ധിക്കപ്പെട്ടത് അടിയാണ്.

അഹാനയുടെ കാത്തിരിപ്പ് വെറുതെയായില്ലെന്ന് അടി എന്ന സിനിമ അടിവരയിട്ട് പറയുന്നു. റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ അഹാന പറഞ്ഞ വാക്ക വാക്കുകളാണിപ്പോൾ ശ്രദ്ധേ നേടുന്നത്. അഭിമുഖത്തിലെ ഒരു സെഷനിൽ തന്റെ സഹോദരിമാരെക്കുറിച്ച് അഹാന സംസാരിച്ചു.
സഹോദരിമാരിൽ ആരുമായാണ് അടികൂടുന്നതെന്ന ചോദ്യത്തിന് ഇപ്പോൾ അധികം അടിയില്ലെങ്കിലും ഇഷാനിയും ദിയയുമായും അടിയുണ്ടായിട്ടുണ്ടെന്ന് അഹാന വ്യക്തമാക്കി. കൂട്ടത്തിലെ ബുദ്ധിശാലി ആരെന്ന ചോദ്യത്തിന് താൻ തന്നെയാണെന്നും അഹാന മറുപടി നൽകി. കോപ്രംമൈസ് ചെയ്യുന്നയാൾ ദിയയാണ്, കൂട്ടത്തിലെ പ്രേമരോഗിയാര് എന്ന ചോദ്യത്തിന് ഞാനും റൊമാന്റിക്കാണ്, പക്ഷെ ദിയ സ്വയം പറയുന്നത് അവൾക്കാണ് പ്രേമരോഗം എന്നാണെന്നും അഹാന പറഞ്ഞു. കൂട്ടത്തിൽ ദേഷ്യം കൂടുതൽ തനിക്കും ഇഷാനിക്കുമാണെന്നും നടി വ്യക്തമാക്കി.
അഹാനയുടെ സഹോദരി ദിയ കൃഷ്ണ സോഷ്യൽ മീഡിയയിലെ താരമാണ്. അടുത്തിടെ ദിയ കൃഷ്ണയുടെ ബ്രേക്കപ്പ് വലിയ ചർച്ചയായിരുന്നു. കാമുകനൊപ്പമായിരുന്നു ദിയയെ എപ്പോഴും സോഷ്യൽ മീഡിയയിൽ കാണാറ്. അതിനാൽ തന്നെ ബ്രേക്കപ്പ് സോഷ്യൽ മീഡിയയിൽ ചർച്ചയായി. ഇതേക്കുറിച്ച് വരുന്ന ഗോസിപ്പുകളോട് ദിയ കൃഷ്ണ പ്രതികരിക്കുകയും ചെയ്തിരുന്നു.

മുമ്പൊരിക്കൽ ഇൻസ്റ്റഗ്രാമിലെ ചോദ്യോത്തര സെഷനിലായിരുന്നു ഇത്. അവസാനത്തെ പ്രണയത്തിൽ നിന്നും പഠിച്ച പാഠമെന്തെന്നായിരുന്നു ദിയക്ക് വന്ന ചോദ്യം. ഒരു റെഡ് ഫ്ലാഗ് കാണുമ്പോൾ തന്നെ ഓടണം. ആരെയും മാറ്റാൻ നിൽക്കരുത്. കാരണം നിങ്ങൾക്ക് അവർ വില കൽപ്പിച്ചിരുന്നെങ്കിൽ അവർ നിങ്ങളെ വേദനിപ്പിക്കില്ലായിരുന്നു.
റെഡ് ഫ്ലാഗുകളുടെ ഒരു പൂന്തോട്ടം തന്നെ കണ്ടിട്ടും അത് പച്ചയാവും എന്ന് കരുതി വെള്ളം ഒഴിച്ചതാണ് തനിക്ക് പറ്റിയ തെറ്റെന്നും ദിയ അന്ന് വ്യക്തമാക്കി. സിംഗിൾ ആയിട്ടുള്ളവർ സന്തോഷമായി ജീവിക്കാറില്ലേ, റിലേഷൻഷിപ്പിലായ വ്യക്തി പിന്നീട് സിംഗിളായാൽ അയാളുടെ ജീവിതം അവസാനിക്കുമോ, ബ്രേക്കപ്പ് എന്നാൽ ലോകാവസാനം അല്ല. ഇത് സാധാരമാണെന്നും ദിയ കൃഷ്ണ വ്യക്തമാക്കി.
അഹാനയുടെ സഹോദരിമാരിൽ ഇഷാനി, ഹൻസിക എന്നിവർ സിനിമകളിൽ ചെറിയ വേഷം ചെയ്തിട്ടുണ്ട്. സിനിമാ അഭിനയം നിലവിൽ കരിയറാക്കി എടുത്തിരിക്കുന്നത് അഹാന മാത്രമാണ്. അടി എന്ന സിനിമ നടിക്ക് കരിയറിൽ വഴിത്തിരിവാകുമെന്നാണ് പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. അഹാനയുടെ വരും സിനിമകൾക്ക് കാത്തിരിക്കുകയാണ് ആരാധകർ.


Click it and Unblock the Notifications











