അച്ഛന്‍ പറഞ്ഞിട്ടും കേട്ടില്ല! എല്ലാം തുടങ്ങി വെച്ചത് അഹാന! ഇമേജ് പോയപ്പോള്‍ കുറ്റം തന്‍വിക്കും! വിമര്‍ശനം
കൃഷ്ണകുമാറിന്റെ മൂത്ത മകളും അഭിനേത്രിയുമായ അഹാന കൃഷ്ണ സോഷ്യല്‍മീഡിയയിലും സജീവമാണ്. വീട്ടിലെ കാര്യങ്ങളും, യാത്രാ വിശേഷങ്ങളുമൊക്കെ വ്‌ളോഗിലൂടെ കാണിക്കാറുണ്ട്. ഞങ്ങളുടെ അഭാവത്തില്‍ കുടുംബത്തിലെ കാര്യങ്ങളെല്ലാം അഹാന നോക്കാറുണ്ട്. കാര്യങ്ങളെല്ലാം കൃത്യമായി ചെയ്യുന്ന ആളാണ് അമ്മു. യാത്രകളിലൊക്കെ അമ്മുവാണ് തന്നെ നന്നായി കെയര്‍ ചെയ്യുന്നതും, കമ്പനി തരുന്നതും. കൃത്യ സമയത്ത് എഴുന്നേറ്റ് പുറത്തൊക്കെ പോവാന്‍ മുന്നിലുണ്ടാവും അമ്മു. അമ്മുവിനൊപ്പമുള്ള യാത്രകള്‍ താന്‍ ഏറെ ആസ്വദിക്കാറുണ്ടെന്ന് സിന്ധു കൃഷ്ണ പറഞ്ഞിരുന്നു. വീട്ടിലെ കാര്യങ്ങളും, മക്കളെ നോക്കിയതുമൊക്കെയായി കുറേക്കാലം നല്ല തിരക്കിലായിരുന്നു. അടുത്തിടെയാണ് താന്‍ തന്റെ ഇഷ്ടം അനുസരിച്ച് എല്ലാം ചെയ്ത് തുടങ്ങിയതെന്നും അമ്മ പറഞ്ഞിരുന്നു.
അമ്മയുടെ ആഗ്രഹങ്ങളും, ഇഷ്ടങ്ങളുമൊക്കെ പരിഗണിക്കുന്ന ആളാണ് അമ്മു. പറ്റുമോ എന്ന സംശയത്തില്‍ താന്‍ മാറ്റി വെക്കുന്ന കാര്യങ്ങള്‍ വരെ ചെയ്യിപ്പിക്കും അമ്മു. വ്‌ളോഗിലെല്ലാം അമ്മുവിനെക്കുറിച്ച് വാതോരാതെ സംസാരിക്കാറുണ്ട് സിന്ധു കൃഷ്ണ. തന്‍വിയുടെ പുതിയ വീഡിയോയും, അതിന് ശേഷം വന്ന കമന്റുകളൊക്കെ കണ്ടപ്പോഴാണ് പ്രതികരണവുമായി അഹാന എത്തിയത്. ഇതുമായി ബന്ധപ്പെട്ട് വീഡിയോ ചെയ്യരുതെന്ന് അച്ഛന്‍ പറഞ്ഞതാണ്. അച്ഛനോട് സോറി പറഞ്ഞായിരുന്നു അഹാന സംസാരിച്ച് തുടങ്ങിയത്. കാര്യങ്ങള്‍ എണ്ണിപ്പറഞ്ഞ്, തെളിവ് സഹിതമായിരുന്നു സംസാരം. അതിന് ശേഷമായി അമ്മൂമ്മയേയും കൂടെക്കൂട്ടി തന്‍വി കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു.

അഹാന അയച്ച മെസേജുകളും, തന്നോട് എങ്ങനെയാണ് പെരുമാറുന്നതെന്നും, തെറി വിളിക്കേണ്ടി വന്നതിനെക്കുറിച്ചുമൊക്കെയായിരുന്നു അമ്മൂമ്മ പറഞ്ഞത്. ഓസിയോ, ഇഷാനിയോ, ഹന്‍സികയോ അവരോടൊന്നും എനിക്കൊരു പ്രശ്‌നവുമില്ല. എടീ, അവളേ, ഇവളേ, വസന്തേ എന്നൊക്കെയാണ് എന്നെ വിളിക്കുന്നത്. ഇടയ്ക്ക് തന്നെ ഉപദ്രവിക്കുമെന്ന് അഹാന പറഞ്ഞിരുന്നതായും അമ്മൂമ്മ വെളിപ്പെടുത്തിയിരുന്നു. ക്ഷണനേരം കൊണ്ടായിരുന്നു തന്‍വിയുടെ വീഡിയോ വൈറലായി മാറിയത്. അഹാന തന്നെയാണോ ഇതെന്നായിരുന്നു എല്ലാവരുടെയും ചോദ്യം. വീഡിയോ വൈറലായതിന് പിന്നാലെ അപ്രത്യക്ഷമാവുകയായിരുന്നു. കോംപ്രമൈസ് ടോക്കുണ്ടെന്നും, അതാണ് വീഡിയോ മാറ്റിയതെന്നുമായിരുന്നു തന്‍വി പറഞ്ഞത്.
കുടുംബ കാര്യങ്ങള്‍ പോസ്റ്റ് ചെയ്യാനുള്ള സ്ഥലമല്ല സോഷ്യല്‍മീഡിയ. തന്‍വിയോട് കുടുംബക്കാര്‍ സംസാരിച്ചിരുന്നു. ഞാന്‍ പോസ്റ്റ് ചെയ്ത വീഡിയോ ഡിലീറ്റ് ചെയ്താല്‍ അവളും അതുപോലെ ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട്. എന്റെ വീഡിയോ ഞാന്‍ പിന്‍വലിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ ഈ വീഡിയോ പിന്‍വലിക്കുമെന്ന് ഞാന്‍ നേരത്തെ തന്നെ പറഞ്ഞതാണ്. ഞാനല്ല ഈ സര്‍ക്കസ് തുടങ്ങിയത്. അവള്‍ ഒരിക്കലും തുടങ്ങാന്‍ പാടില്ലാത്ത ഒന്നിനുള്ള മറുപടിയായിരുന്നു എന്റെ വീഡിയോ. ഞങ്ങളോട് പറഞ്ഞ വാക്ക് പാലിക്കുമെന്നും, വൈകാതെ വീഡിയോ ഡിലീറ്റ് ചെയ്യുമെന്ന് കരുതുന്നു. സ്വാര്‍ത്ഥ ലാഭത്തിനായി കുടുംബ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യില്ലെന്ന് കരുതുന്നു എന്നുമായിരുന്നു അഹാന യൂട്യൂബില്‍ കുറിച്ചത്.
എല്ലാ വീട്ടിലും ഒരു അമ്മു വേണം. അപ്പോള്‍ അമ്മൂമ്മമാര്‍ ഓടി രക്ഷപ്പെടട്ടെ. അച്ഛന്‍ പറഞ്ഞത് കേട്ടാല്‍ പോരായിരുന്നോ, ഇതിപ്പോള്‍ അമ്മയും മോളും ശരിക്കും നാണം കെട്ടില്ലേ. ഫേക്ക് പേഴ്‌സണാണെന്ന് സ്വയം തെളിയിച്ചില്ലേ. ചിന്നമ്മയെ വാഴ്ത്താതെ കാര്യങ്ങള്‍ പറഞ്ഞ് അവസാനിപ്പിക്കാമായിരുന്നില്ലേ. തന്‍വി ഒരാളെക്കുറിച്ചും മോശം പറഞ്ഞിട്ടില്ല. അമ്മൂമ്മയും നല്ലതായി തന്നെയാണ് സംസാരിച്ചത്. നേരിട്ട് സംസാരിച്ച് പരിഹരിക്കേണ്ട വിഷയങ്ങളാണ് ഇവിടെ വരെ എത്തിയത്. തന്‍വി അവരുടെ വീഡിയോയില്‍ ആരേയും കുറ്റപ്പെടുത്തുകയോ, പേര് പറയുകയോ ചെയ്തിട്ടില്ല. നിങ്ങളാണ് തന്‍വിയുടെ പേര് പറഞ്ഞ് വീഡിയോ ചെയ്തത്. ആ പ്രായമായ സ്ത്രീയെ എന്തൊക്കെയാണ് വിളിച്ചത്. തെറ്റ് തിരുത്തി ക്ഷമ ചോദിക്ക്. ഇനി മാന്യത ചമഞ്ഞ് വ്‌ളോഗുമായി വരരുത്. കുഞ്ഞിലേ ഉപേക്ഷിച്ച് പോയ അമ്മ സൂപ്പറാണെന്നും, തന്‍വി മോശമാണെന്നും പറഞ്ഞത് അഹാനയാണ്. അഹാനയെ വിമര്‍ശിച്ചായിരുന്നു പ്രതികരണങ്ങളെല്ലാം.


Click it and Unblock the Notifications