50 ദിവസത്തിന് ശേഷമാണ് വരുന്നത്! ഫാമിലി മുഴുവനും ഇവിടെ! നിമിഷിനും അര്‍ജുനും അശ്വിനുമൊപ്പം അഹാന

താരപുത്രികളില്‍ പ്രധാനികളിലൊരാളായ അഹാന സോഷ്യല്‍മീഡിയയിലും സജീവമാണ്. സെലക്ടീവായി സിനിമകള്‍ ചെയ്യാറുള്ള അഹാന വ്‌ളോഗിലും ഇന്‍സ്റ്റഗ്രാമിലൂടെയുമായി ജീവിത വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. പ്രമോഷനും, പരസ്യങ്ങളുമൊക്കെയായി സജീവമാണ്. ഞാന്‍ ഉപയോഗിച്ച് ഫലപ്രദമായി തോന്നിയ പ്രൊഡക്ടുകളെക്കുറിച്ച് മാത്രമേ വീഡിയോ ചെയ്യാറുള്ളൂവെന്ന് അവര്‍ വ്യക്തമാക്കിയിരുന്നു. യാത്രകള്‍ ഏറെയിഷ്ടപ്പെടുന്ന അഹാന ഫാമിലിയായും, തനിച്ചും, ഫ്രണ്ട്‌സിനൊപ്പമായും യാത്രകള്‍ പോവാറുണ്ട്. പോവുന്ന സ്ഥലം, പ്രത്യേകത, കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍, കഴിച്ചിരിക്കേണ്ട ഭക്ഷണം, ഷോപ്പിംഗ് സാധ്യതകള്‍ തുടങ്ങിയ അറിയേണ്ട കാര്യങ്ങളെക്കുറിച്ച് ആദ്യം പഠിക്കും. ഗൂഗിളില്‍ അല്ലെങ്കില്‍ ട്രാവല്‍ ഏജന്‍സികളുമായി സംസാരിച്ചുമാണ് കാര്യങ്ങള്‍ മനസിലാക്കുന്നത്. അതിന് ശേഷമാണ് പ്ലാനിടുന്നത്. പിന്നീട് എല്ലാവര്‍ക്കും അത് അയച്ച് കൊടുക്കുകയും ചെയ്യും.

അഹാനയുടെ കൂടെയായി എവിടെ വേണമെങ്കിലും പോവും. എല്ലാത്തിനും വ്യക്തമായ പ്ലാനുണ്ടാവും. അതുപോലെ സമയക്രമങ്ങളും പാലിക്കും. എല്ലാവരുടെയും സജഷന്‍ പരിഗണിച്ചാണ് യാത്രകളെല്ലാം പ്ലാന്‍ ചെയ്യുന്നതെന്ന് സിന്ധു കൃഷ്ണയും വ്യക്തമാക്കിയിരുന്നു. മനോഹരമായ യാത്രാ വ്‌ളോഗുകളും പങ്കുവെക്കാറുണ്ട് അഹാന. വിഷ്വല്‍ ട്രീറ്റാണ് അഹാനയുടെ വ്‌ളോഗുകള്‍ എന്നാണ് ആരാധകര്‍ പറയാറുള്ളത്. സമയമെടുത്താണ് വ്‌ളോഗ് എഡിറ്റ് ചെയ്ത് പോസ്റ്റ് ചെയ്യുന്നതെന്ന് അഹാനയും പറഞ്ഞിരുന്നു. അടുത്ത ട്രിപ്പിനെക്കുറിച്ച് പറഞ്ഞാല്‍ ആരാധകര്‍ വ്‌ളോഗിനെക്കുറിച്ച് ഓര്‍മ്മിപ്പിക്കും. പതിവുതെറ്റിച്ച കാര്യമായിരുന്നു ശ്രീലങ്കന്‍ ട്രിപ്പില്‍ സംഭവിച്ചത്. ഇത്തവണ വ്‌ളോഗ് ഉണ്ടാവില്ലെന്നും, ക്ഷമിക്കണമെന്നും അഹാന പറഞ്ഞിരുന്നു.

Ahaana Krishna back in gym
Photo Credit: Ahaana Krishna/ Instagram

നല്ല തിരക്കിലാണ് ഇപ്പോള്‍. വലിയൊരു കാര്യത്തിന് പിന്നാലെയാണ്. അതാണ് വ്‌ളോഗ് ഇടാത്തതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ഫിറ്റ്‌നസ് കാര്യങ്ങള്‍ക്ക് അങ്ങേയറ്റത്തെ പ്രാധാന്യമാണ് അഹാന നല്‍കുന്നത്. കൃത്യമായി ജിമ്മില്‍ പോവുകയും, വര്‍ക്കൗട്ടിന് സമയം മാറ്റിവെക്കുകയും, ഡയറ്റ് നിലനിര്‍ത്തുകയും ചെയ്യാറുണ്ട്. അമ്മയെ ജിമ്മില്‍ പോവാന്‍ പ്രേരിപ്പിച്ചതും അഹാനയായിരുന്നു. ഇഷ്ടപ്പെട്ട ഭക്ഷണം ഒഴിവാക്കാനല്ല ഞാന്‍ ജിമ്മില്‍ പോവുന്നത്. അതും കഴിച്ച് ആരോഗ്യകരമായൊരു ജീവിതത്തിന് വേണ്ടിയാണ്. എല്ലാ ഭക്ഷണങ്ങളും കഴിക്കാറുണ്ട്. അളവിലാണ് മാറ്റം. ഇപ്പോഴിതാ നാളുകള്‍ക്ക് ശേഷമായി ജിമ്മില്‍ എത്തിയ വിശേഷം പങ്കിട്ടിരിക്കുകയാണ് അഹാന.

നിമിഷ് രവിയും അര്‍ജുനും, അശ്വിന്‍ ഗണേഷുമെല്ലാം ജിമ്മിലുണ്ടായിരുന്നു. ഫാമിലി മുഴുവനും ഇവിടെയുണ്ട് എന്ന ക്യാപ്ഷനോടെയായിരുന്നു ചിത്രം പങ്കിട്ടത്. അന്‍പത് ദിവസത്തിന് ശേഷമാണ് ഞാന്‍ ജിമ്മിലേക്ക് വന്നതെന്നും അഹാന കുറിച്ചിരുന്നു. ശരീരം നല്ല രീതിയില്‍ നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് ജിമ്മില്‍ പോവുന്നത്. ട്രെയിനറുടെ നിര്‍ദേശപ്രകാരമായാണ് ഭക്ഷണം കഴിക്കുന്നത്. അതനുസരിച്ചുള്ള ഭക്ഷണം അവര്‍ എത്തിച്ച് തരാറുണ്ട്. വീട്ടിലെ ഫുഡും ഇടയ്ക്ക് കഴിക്കാറുണ്ട്. ഏത് ഫുഡാണെങ്കിലും ആസ്വദിച്ച് കഴിക്കാറുണ്ട് അഹാന.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X