അച്ഛന്റെയുള്ളിലെ ആ ഗുണങ്ങളാണ് ഈ നേട്ടത്തിന് കാരണം! കൃഷ്ണകുമാറിനെക്കുറിച്ച് അഹാന പറഞ്ഞത്? കുറിപ്പ് വൈറല്‍

കൃഷ്ണകുമാറിന്റെ മൂത്ത മകളും, അഭിനേത്രിയും, വ്‌ളോഗറുമായ അഹാന കൃഷ്ണയ്ക്ക് ആരാധകരേറെയാണ്. അച്ഛന് പിന്നാലെയായാണ് മകളും അഭിനയ വഴിയെ സഞ്ചരിച്ചത്. പഠനം പൂര്‍ത്തിയാക്കിയ ശേഷം മതി അഭിനയം എന്നത് നേരത്തെ തീരുമാനിച്ച കാര്യമായിരുന്നു. ക്യാമറയും, എഡിറ്റിംഗുമൊക്കെ പഠിച്ച അഹാന സ്വന്തമായി ഷോര്‍ട്ട് ഫിലിമും ചെയ്തിരുന്നു. വീഡിയോ എടുക്കാനും, എഡിറ്റ് ചെയ്യാനുമൊക്കെ തനിക്ക് വളരെയധികം ഇഷ്ടമാണെന്ന് താരപുത്രി വ്യക്തമാക്കിയിരുന്നു. നല്ലൊരു സിനിമ കണ്ടത് പോലെയുള്ള ഫീലാണ് അഹാനയുടെ വ്‌ളോഗുകള്‍ കാണുമ്പോള്‍ തോന്നാറുള്ളത്. മേക്കിംഗായാലും, അവതരിപ്പിക്കുന്ന ശൈലിയായാലും തികച്ചും വ്യത്യസ്തമാണ് അഹാന. അടുത്തിടെയായി വ്‌ളോഗില്‍ അത്ര സജീവമല്ല താരം. മറ്റ് ചില കാര്യങ്ങളുമായി നല്ല തിരക്കിലാണ്. അതിനാലാണ് കൃത്യമായി വീഡിയോകള്‍ ചെയ്യാത്തതെന്ന് തുറന്നുപറഞ്ഞിരുന്നു.

മുഖത്ത് വരെ മാറ്റങ്ങള്‍! കാണാനേ തോന്നുന്നില്ല! മൂന്നാം ഹണിമൂണ്‍ വീഡിയോ പങ്കിട്ട ശ്രീവിദ്യയ്ക്ക് വിമര്‍ശനം
മുഖത്ത് വരെ മാറ്റങ്ങള്‍! കാണാനേ തോന്നുന്നില്ല! മൂന്നാം ഹണിമൂണ്‍ വീഡിയോ പങ്കിട്ട ശ്രീവിദ്യയ്ക്ക് വിമര്‍ശനം

ബെസ്റ്റ്ഫ്രണ്ടായ നിമിഷുമായി വിവാഹത്തിനുള്ള തയ്യാറെടുപ്പിലാണ് അഹാന. അടുത്തിടെയൊരു അഭിമുഖത്തിലൂടെയായി കൃഷ്ണകുമാറായിരുന്നു ഇതേക്കുറിച്ച് വെളിപ്പെടുത്തിയത്. നിമിഷിനെയും കുടുംബത്തെയും വര്‍ഷങ്ങളായി അറിയാവുന്നതാണ്. നിമിഷിന്റെ അച്ഛനും സിനിമ മേഖലയുമായി ബന്ധമുണ്ട്. ഇടയ്ക്കിടയ്ക്ക് നിമിഷ് വീട്ടിലേക്ക് വരാറുണ്ട്. കല്യാണം കഴിക്കാനുള്ള പ്ലാനിലാണെന്ന് അഹാന മെസേജിലൂടെ പറഞ്ഞിരുന്നു. ഓസിയുടെ കല്യാണ സമയത്ത് പറഞ്ഞ കാര്യം ഇപ്പോഴും ഓര്‍മ്മിപ്പിക്കുന്നുവെന്നായിരുന്നു താന്‍ മകളോട് പറഞ്ഞിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കല്യാണത്തിന്റെ ചെലവുകളും, കാര്യങ്ങളുമൊക്കെ നോക്കിയത് ഓസി തന്നെയായിരുന്നു. ഇനിയുള്ളവരും ഈ മാതൃക ഫോളോ ചെയ്യണമെന്ന് അച്ഛനും അമ്മയും മക്കളോട് പറഞ്ഞിരുന്നു.

Ahaana Krishna shared a new post
Photo Credit: Ahaana Krishna/ Instagram

സ്വന്തം ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം കൃഷ്ണകുമാറും സിന്ധുവും മക്കള്‍ക്ക് നല്‍കിയിരുന്നു. ഞങ്ങളുടെ കാര്യത്തിലെ പോലെ തന്നെയായിരുന്നു ഓസിയുടേതിലും. ചേട്ടന്‍ നില്‍ക്കവെയായിരുന്നു ഞങ്ങളുടെ വിവാഹം. വിവാഹം കഴിഞ്ഞ് വൈകാതെ തന്നെ അഹാന എത്തിയെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു. പെണ്‍കുട്ടികളാണെന്ന് കരുതി അവരുടെ വിവാഹം മാത്രം സ്വപ്‌നം കണ്ട് നടന്നവരല്ല ഞങ്ങള്‍. അതൊക്കെ അവരുടെ തീരുമാനം. വിവാഹത്തിന് മുന്നേ സിന്ധു എന്റെ വീട്ടില്‍ വന്നിട്ടുണ്ട്. അതുപോലെ തന്നെ മക്കളെ കല്യാണം കഴിക്കുന്നവരും വരുന്നുണ്ട്. അവരെയും നേരത്തെ അറിയാം. ഇനി കൂടുതലായി അന്വേഷിച്ചൊന്നും പോവാനില്ല. അക്കാര്യത്തില്‍ സമാധാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

യുകെയില്‍ വെച്ചെടുത്ത തീരുമാനം! അച്ഛനോടും അമ്മയോടും പറഞ്ഞപ്പോള്‍! മനസുതുറന്ന് കല്യാണി
യുകെയില്‍ വെച്ചെടുത്ത തീരുമാനം! അച്ഛനോടും അമ്മയോടും പറഞ്ഞപ്പോള്‍! മനസുതുറന്ന് കല്യാണി

മൂത്ത കുട്ടിയായ അഹാന വളരെയധികം ഉത്തരവാദിത്തബോധമുള്ള ആളാണ്. ഞങ്ങളുടെ അഭാവത്തില്‍ വീട്ടിലെ കാര്യങ്ങളും, സഹോദരങ്ങളുടെ കാര്യങ്ങളുമെല്ലാം അവള്‍ പെര്‍ഫെക്റ്റായി നോക്കിക്കോളും. കാര്യങ്ങള്‍ പ്ലാന്‍ ചെയ്ത് നടപ്പിലാക്കാന്‍ അസാധ്യ കഴിവാണ് അമ്മുവിന് എന്നും അദ്ദേഹം പറഞ്ഞിരുന്നു. അടുത്തിടെയായിരുന്നു കൃഷ്ണകുമാറിനെ ദേശീയ ചലച്ചിത്ര വികസന കോര്‍പ്പറേഷന്റെ ചെയര്‍മാനായി നിയമിച്ചത്. അച്ഛന്റെ നിയമനത്തില്‍ സന്തോഷം പങ്കിട്ട് മക്കളെല്ലാം എത്തിയിരുന്നു. എന്‍എഫ്ഡിസി ചെയര്‍മാനായി നിയമിതനായ അച്ഛന് അഭിനന്ദനങ്ങള്‍. ഒരു കുടുംബമെന്ന നിലയില്‍ അച്ഛന്റെ ഈ യാത്ര കാണാനാവുന്നതില്‍ ഒത്തിരി സന്തോഷം അതുപോലെ ആവേശവുമുണ്ട്.

ഇന്ത്യന്‍ സിനിമയുടെ ക്ഷേമത്തിനും, വികസനത്തിലും വേണ്ടി പ്രവര്‍ത്തിക്കാന്‍ ലഭിക്കുന്ന അവസരം ഏറ്റവും മികച്ചതാണ്. അച്ഛന്‍ ചെയ്യുന്ന എല്ലാ കാര്യത്തിനും മാക്‌സിമം നല്‍കാറുണ്ട്. ഈ ചുമതലയിലും അച്ഛന്‍ അത് ആവര്‍ത്തിക്കുമെന്ന് എനിക്കുറപ്പുണ്ട്. മകളെന്ന നിലയില്‍ മാതാപിതാക്കളുടെ ഏതൊരു നേട്ടവും സന്തോഷമാണ്, പ്രചോദനമാണ്. ഇത്രയും അഭിമാനകരമായൊരു ദൗത്യത്തിന് അച്ഛനെ ചുമതലപ്പെടുത്തിയ രാഷ്ട്രപതിക്കും, പ്രധാനമന്ത്രിക്കും നന്ദി പറയുന്നു. അച്ഛന്റെയുള്ളിലെ തീയും സ്ഥിരോത്സാഹവുമാണ് ഇവിടെ എത്തിച്ചത്. അച്ഛന് എല്ലാവിധ ആശംസകളും എന്നുമായിരുന്നു അഹാന കുറിച്ചത്.

More from Filmibeat

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X