'കണ്ണടച്ച് ആരേയും വിശ്വസിക്കരുത്, ഇന്നും ആരെങ്കിലും പൂ കൊണ്ട് തന്ന് നോക്കി ചിരിച്ചാൽ ഞാൻ അലിഞ്ഞ് പോകും'; ദിയ
നടൻ കൃഷ്ണകുമാറിന്റെ മകളും ഇൻസ്റ്റഗ്രാം താരവുമായ ദിയ കൃഷ്ണയുടെ പ്രണയവുമായി ബന്ധപ്പെട്ട വാർത്തകളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറൽ.
ദിയ പ്രണയത്തകർച്ചയിലാണെന്നും അവരുടെ മനസിലെ വേദനകളാണ് ഇൻസ്റ്റഗ്രാം സ്റ്റോറികളിലൂടെ കാണുന്നതെന്നുമായിരുന്നു പ്രേക്ഷകരുടെ കണ്ടെത്തൽ. ഇൻസ്റ്റഗ്രാമിലൂടെയും മറ്റും ജീവിതത്തിലെ പുതിയ വിശേഷങ്ങള്‍ ദിയ പങ്കുവെയ്ക്കാറുമുണ്ട്.
ആരാധകരുമായി സംവദിക്കുന്നതിനിടെ ദിയ പങ്കുവെച്ച ചില വാക്കുകളാണ് പ്രണയം തകർന്നെന്ന സംശയങ്ങളിലേക്ക് താരത്തിന്റെ ആരാധകരെ എത്തിച്ചത്. ഇപ്പോഴിത തനിക്ക് കിട്ടിയ നിരവധി ചോദ്യങ്ങൾക്കും മറ്റും മറുപടിയുമായി എത്തിയിരിക്കുകയാണ് ദിയ കൃഷ്ണ.
സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലാണ് ഇപ്പോഴത്തെ തന്റെ ജീവിതത്തെ കുറിച്ച് ദിയ സംസാരിച്ചത്. 'എന്റെ ജീവിതത്തിൽ നടക്കാത്ത കാര്യങ്ങൾ വരെ അവിടുന്നും ഇവിടുന്നും ഞാൻ കേട്ടു. രാജമൗലി ഇവരെ കണ്ടാൽ കഥയെഴുതാൻ കൂട്ടികൊണ്ട് പോകും.'

'അത്ര നല്ല കഥകളാണ് ഇവരെല്ലാം എന്നെ കുറിച്ച് പറയുന്നത്. ഞാൻ ഓക്കെയാണ്. ഞാനിപ്പോൾ വളരെ സ്ട്രോങാണ്. ലൈഫിലെ ഒരുപാട് പ്രശ്നങ്ങൾ ഒറ്റയ്ക്ക് ഫേസ് ചെയ്യേണ്ടി വന്നപ്പോൾ ഞാൻ വളരെ സ്ട്രോങായി ഈ ചെറിയ പ്രായത്തിൽ തന്നെ.'
'സിംഗിൾ ആയിട്ടുള്ളവർ സന്തോഷമായി ജീവിക്കാറില്ലേ. റിലേഷൻഷിപ്പിലായ വ്യക്തി പിന്നീട് സിംഗിളായാൽ അയാളുടെ ജീവിതം അവസാനിക്കുമോ?. ബ്രേക്കപ്പ് ഒക്കെ വന്നാൽ ലോകം അവസാനം എന്നല്ലല്ലോ അർഥം. ഇരുപത്തിയഞ്ച്-മുപ്പത് വയസിനോട് അടുത്തിരിക്കുന്ന എന്നെ പോലെ ഒരാൾക്ക് ഇത്തരം കാര്യങ്ങൾ സർവസാധാരണം.'

'നമ്മൾ മൂവോണായി പോകണം. എനിക്ക് ബിസിനസ്, കുടുംബം, കൂട്ടുകാർ അങ്ങനെ ഒത്തിരി കാര്യങ്ങളെ കുറിച്ച് ചിന്തിക്കാനും അവരുടെ കാര്യങ്ങൾ നോക്കാനുമുണ്ട്. എനിക്ക് ആരുടേയും പേര് പറഞ്ഞ് അവരെ കരിവാരി തേക്കുന്ന സ്വഭാവമില്ല. പബ്ലിക്ക് ഫിഗേഴ്സിനെ കുറിച്ച് നെഗറ്റീവ് വീഡിയോകൾ വരും.'
'ആദ്യമൊക്കെ എനിക്ക് എന്നെ മോശമാക്കിയുള്ള വാർത്തകൾ കാണുമ്പോൾ സങ്കടം വരുമായിരുന്നു. ഇപ്പോൾ അത് ഇല്ല. പിന്നെ എന്റെ തല ഉപയോഗിച്ച് ചിലർ ഭക്ഷണം വാങ്ങാൻ കാശുണ്ടാക്കുന്നതിൽ എനിക്ക് സന്തോഷമെയുള്ളു.'

'ഒരാൾ എന്നെ കുറിച്ച് ചെയ്ത ഒരു വീഡിയോ ഞാൻ കണ്ടിരുന്നു. ഞാൻ സോഷ്യൽമീഡിയയിൽ പബ്ലിക്കാക്കി വെച്ച കാര്യങ്ങളെ കുറിച്ച് ആളുകൾ പിന്നീട് ചോദിച്ചാൽ ഞാൻ അതിന് മറുപടി പറയണമെന്ന് യാതൊരു നിർബന്ധവുമില്ല. ഞാൻ ഒരാളെ ടാർഗെറ്റ് ചെയ്ത് ക്ലിപ്പിങ്സും മറ്റും ഇട്ട് കരിവാരിതേക്കാൻ ശ്രമിക്കുന്നുവെന്നും പറഞ്ഞ് കേട്ടു. അത് ശരിയല്ല.'
'എനിക്ക് ഇഷ്ടപ്പെടുന്ന കാര്യങ്ങൾ കാണുമ്പോൾ ഞാൻ സ്റ്റോറിയാക്കും അത്രമാത്രം. ഇല്ലാത്ത കാര്യങ്ങൾ എന്നെ കുറിച്ച് പറയുന്നവർ കാരണം ഞാൻ വീണ്ടും സ്പോട്ട് ലൈറ്റിൽ വന്ന് നിൽക്കുകയാണ്.'

'കൂടെ നിൽക്കുന്നവർ ചിലപ്പോൾ നമുക്കൊപ്പം കളിക്കാനും ചിരിക്കാനുമെല്ലാം ഉണ്ടാകും. പക്ഷെ നമുക്ക് ഒരു പ്രോബ്ലം വന്നാലോ നമ്മൾ മാറി നിന്നാലോ അവർ ചിലപ്പോൾ നമ്മളെ കുറിച്ച് മറ്റൊന്നായിരിക്കും പറയുക.'
'കുഞ്ഞിലെ അറിയാവുന്നതാണ് ഇക്കാര്യമെങ്കിലും അത് ഞാൻ കൂടുതൽ വിശ്വസിച്ചത് 2022ലാണ്. ഒരുപാട് പേർ എന്നെ ഒരുപാട് പഠങ്ങൾ പഠിപ്പിച്ചു. കണ്ണടച്ച് ആരേയും വിശ്വസിക്കരുത് അത്രമാത്രം. ചിലർ എന്റെ മുഖം വെച്ച് പൈസ ഉണ്ടാക്കാൻ ശ്രമിക്കുന്നു.'

'എന്റെ ജീവിതത്തിൽ നടന്നുപോയ ഒരു കാര്യവും മാറ്റാൻ എനിക്ക് താൽപര്യമില്ല. എനിക്ക് റിഗ്രറ്റ് ഇല്ല. എല്ലാവരേയും പോലെ കുറെ പൈസ ഉണ്ടാക്കി സക്സസ് ആവണമെന്ന് ആഗ്രഹമുണ്ട്.'
'ഞാൻ ഹോപ്പ്ലെസ് റൊമാന്റിക്ക് പേഴ്സണാണ്. ട്രൂ ലവ് ഇഷ്ടമുള്ളയാളാണ് ഞാൻ. ഇന്നും ആരെങ്കിലും ഒരു പൂ കൊണ്ട് തന്ന് എന്നെ നോക്കി ചിരിച്ചാൽ ഞാൻ അലിഞ്ഞ് പോകും' ദിയ കൃഷ്ണ പറഞ്ഞു.


Click it and Unblock the Notifications











