അമ്മയ്ക്കായി അഹാന കൃഷ്ണയുടെ സര്‍പ്രൈസ് ഗിഫ്റ്റ്! ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലാവുന്നു!
യുവഅഭിനേത്രികളില്‍ പ്രധാനികളിലൊരാളായ അഹാന കൃഷ്ണയ്ക്ക് മികച്ച പിന്തുണയാണ് പ്രേക്ഷകര്‍ നല്‍കുന്നത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെക്കുന്ന വിശേഷങ്ങള്‍ പെട്ടെന്ന് തന്നെ ശ്രദ്ധേയമായി മാറാറുണ്ട്. കൃഷ്ണകുമാറിന്റേയും സിന്ധുവിന്റേയും മൂത്ത മകളാണ് അഹാന. അമ്മയ്ക്ക് പിറന്നാളാശംസ നേര്‍ന്ന് എത്തിയിരിക്കുകയാണ് താരപുത്രി ഇപ്പോള്‍. കുഞ്ഞായിരിക്കുമ്പോഴുള്ള ഫോട്ടോയ്‌ക്കൊപ്പം ഇപ്പോഴത്തെ ചിത്രവും ചേര്‍ത്തുവെച്ചുള്ള ആശംസയാണ് അഹാന പോസ്റ്റ് ചെയ്തത്. ലോകത്തിലെ തന്നെ മികച്ച അമ്മയാണ് തന്റെ അമ്മയെന്നും അഹാന കുറിച്ചിട്ടുണ്ട്.
അഭിനേതാവായി മുന്നേറുന്നതിനിയില്‍ കുടുംബ കാര്യങ്ങളെല്ലാം കൃത്യമായി നോക്കിയിരുന്നത് സിന്ധുവാണെന്ന് മുന്‍പ് കൃഷ്ണകുമാര്‍ പറഞ്ഞിരുന്നു. നാല് പെണ്‍കുട്ടികളാണ് ഈ ദമ്പതികള്‍ക്ക്. അവരുടെ വളര്‍ച്ച തങ്ങള്‍ ശരിക്കും ആസ്വദിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. അച്ഛന് പിന്നാലെയായി മകളെത്തുന്നതിനിടയിലെ സന്തോഷം പങ്കുവെച്ച് ഇരുവരുമെത്തിയിരുന്നു. ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലൂടെയായിരുന്നു അഹാന അരങ്ങേറിയത്. ഗീതുമോഹന്‍ദാസായിരുന്നു ഈ ചിത്രത്തിലേക്ക് അഹാനയെ ക്ഷണിച്ചത്. രാജീവ് രവി സംവിധാനം ചെയ്ത ചിത്രത്തില്‍ ഫര്‍ഹാന്‍ ഫാസിലായിരുന്നു നായകനായെത്തിയത്.

അഹാനയ്ക്ക് പിന്നാലെയായി കുഞ്ഞനിയത്തിയായ ഹന്‍സികയും സിനിമയില്‍ അരങ്ങേറിയിരുന്നു. ലൂക്കയില്‍ നിഹാരികയുടെ കുട്ടിക്കാല വേഷത്തിലായിരുന്നു ഹന്‍സിക എത്തിയത്. ഇപ്പോഴിതാ ഈ കുടുംബത്തില്‍ നിന്നും മറ്റൊരാള്‍ കൂടി സിനിമയില്‍ അരങ്ങേറുകയാണ്. മമ്മൂട്ടി ചിത്രമായ വണ്ണിലൂടെയാണ് ഇഷാനി കൃഷ്ണ അരങ്ങേറുന്നത്. സിനിമയുടെ കുറച്ച് ഭാഗങ്ങളുടെ ചിത്രീകരണം കഴിഞ്ഞുവെന്നും മമ്മൂക്ക നന്നായി പിന്തുണച്ചിരുന്നുവെന്നും ഇഷാനി വ്യക്തമാക്കിയിരുന്നു. അഹാനയുടെ ആശംസ പോസ്റ്റിന് കീഴിലായി നിരവധി പേരാണ് കമന്റുകള്‍ പോസ്റ്റ് ചെയ്തത് ഐഫോണും പുത്തന്‍ വസ്ത്രങ്ങളും ചോക്ലേറ്റുമുള്‍പ്പടെയുള്ള സമ്മാനങ്ങളും മക്കളും അച്ഛനും പിറന്നാളുകാരിക്കായി നല്‍കിയിട്ടുണ്ട്. അഹാനയുടെ പോസ്റ്റ് കാണാം.


Click it and Unblock the Notifications