For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അയിന് നീ ഏതാ? നടി അഹാന കൃഷ്ണയുടെ ഫോട്ടോയ്ക്ക് താഴെ സഹോദരിയുടെ കമന്റ്, ഏറ്റുപിടിച്ച് ആരാധകരും

  |

  നടന്‍ കൃഷ്ണ കുമാറും അദ്ദേഹത്തിന്റെ മക്കളും സമൂഹ മാധ്യമങ്ങളിലൂടെ തരംഗമുണ്ടാക്കി കൊണ്ടിരിക്കുകയാണ്. നാല് പെണ്‍മക്കളും ഭാര്യയ്ക്കുമൊപ്പമുള്ള ചിത്രങ്ങള്‍ പുറത്ത് വന്ന് തുടങ്ങിയതോടെ വീട്ടില്‍ ലേഡീസ് ഹോസ്റ്റല്‍ നടത്തുന്ന നടന്‍ എന്നാണ് പലരും കൃഷ്ണകുമാറിനെ കളിയാക്കി പറയാറുള്ളത്. ഈ ലോക്ഡൗണ്‍ കാലം ഇന്‍സ്റ്റാഗ്രാമില്‍ നിറഞ്ഞത് നിന്നത് കൃഷ്ണകുമാറും മക്കളുമായിരുന്നു.

  മൂത്തമകളും ഇളയമകള്‍ ഹന്‍സികയും അഭിനയ രംഗത്തേക്ക് എത്തിയെങ്കിലും അവരെ പോലെ തന്നെ മറ്റ് രണ്ട് മക്കളും ഇന്ന് സെലിബ്രിറ്റികളാണ്. ലോക്ഡൗണില്‍ ഡാന്‍സ് വീഡിയോ പോസ്റ്റ് ചെയ്താണ് താരകുടുംബം ജനപ്രീതി നേടുന്നത്. പിന്നീട് പാചകം, ഡബ്‌സ്മാഷ് വീഡിയോസ്, കൃഷി രീതി തുടങ്ങി പലവിധത്തിലുള്ള പോസ്റ്റുകള്‍ ആരാധകരിലേക്ക് എത്തി. അതിനെല്ലാം നല്ല പിന്തുണ ഉണ്ടായിരുന്നെങ്കിലും വൈകാതെ എല്ലാം മാറി മറിഞ്ഞു.

  ahana-hansika

  അഹാനയുടെയും സഹോദരിമാരുടെയും പോസറ്റുകള്‍ വൈറലായതിന് പിന്നാലെ ട്രോളുകള്‍ ഏറ്റുവാങ്ങേണ്ടിയും വന്നിരുന്നു. പലരും തുടക്കത്തില്‍ തമാശയായി കളിയാക്കി എങ്കിലും ചിലര്‍ അത് വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കി. ഈ ദിവസങ്ങളില്‍ അഹാനയുടെ പേരില്‍ വലിയ വിവാദങ്ങളായിരുന്നു പൊട്ടിപുറപ്പെട്ടത്. തിരുവനന്തപുരത്തെ ലോക്ഡൗണും സ്വര്‍ണക്കടത്തുമായി ബന്ധപ്പെടുത്തി അഹാന ഇട്ട പോസ്റ്റാണ് പ്രശ്‌നത്തിലായത്.

  താന്‍ പറഞ്ഞത് ചിലര്‍ വളച്ചൊടിച്ചെന്നും ഇതിന്റെ പേരില്‍ സൈബര്‍ ബുള്ളിംഗ് നടത്തുകയാണെന്നും ചൂണ്ടി കാണിച്ച് താരപുത്രി എത്തി. ഇത് വലിയ തരംഗമായി കൊണ്ടിരിക്കവേ കുറുപ്പ് എന്ന സിനിമയുടെ പോസ്റ്റിന് താഴെ അഹാന ഇട്ടൊരു കമന്റ് വൈറലായി. കുറുപ്പ് സിനിമയുടെ സ്‌നീക്ക് പീക്ക് പുറത്ത് വന്നതോടെ ഇതിന് താഴെ വീഡിയോ കൊള്ളാം. പക്ഷേ തംപ്‌നെയില്‍ മോശമാണെന്ന് അഹാന കമന്റിട്ടിരുന്നു.

  സച്ചിയുടെ സംസ്കാര ചടങ്ങിൽ പൊട്ടിക്കരഞ്ഞു താരങ്ങൾ | FilmiBeat Malayalam

  krishna-kumar

  അതിന് നീ ഏതാ എന്നായിരുന്നു ഈ കമന്റിന് വന്ന റിപ്ലേ. ഇത് വലിയ രീതിയില്‍ പ്രചരിച്ചതോടെ വീണ്ടും അഹാനയുടെ പേരില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നു. പിന്നീട് പലപ്പോഴും അയിന് നീ ഏതാ എന്ന ചോദ്യവും മുഴങ്ങി. ഇപ്പോഴിതാ സ്വന്തം വീട്ടില്‍ നിന്ന് തന്നെ അഹാന കൃഷ്ണയ്ക്ക് ട്രോള്‍ കിട്ടിയിരിക്കുകയാണ്. ഹെയര്‍സ്‌റ്റൈല്‍ മാറ്റി പുതിയ ലുക്കിലുള്ള ചിത്രം പോസ്റ്റ് ചെയ്ത് കൊണ്ട് എത്തിയതായിരുന്നു അഹാന.

  ഈ ചിത്രത്തിന് താഴെ 'അയിന് നീ ഏതാ' എന്ന ചോദ്യവുമായി എത്തിയിരിക്കുകയാണ് അഹാനയുടെ സഹോദരിയും കൃഷ്ണകമാറിന്റെ ഇളയമകളുമായ ഹന്‍സിക. വീട്ടിലെ ഇളയകുട്ടിയായ ഹന്‍സുവിനെ കുറിച്ച് നേരത്തെ അഹാന തുറന്ന് പറഞ്ഞിരുന്നു. ഹന്‍സുവിന്റെ കമന്റിന് താഴെ നിരവധി പേരാണ് രസകരമായ മറുപടികളുമായി എത്തിയത്. പുതിയ ചിത്രത്തില്‍ അഹാനയെ കണ്ടാല്‍ ഹന്‍സികയെ പോലെ ഉണ്ടെന്നാണ് ചിലരുടെ നിഗമനം.

  English summary
  Ahaana Krishna's Young Sister Hansika's Mass Reply Get Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X