ഈ ഫോട്ടോ പുറത്തുവിട്ടതിന് ഹന്‍സിക തന്നെ കൊല്ലും! ഉള്ളുലയ്ക്കുന്ന പോസ്റ്റുമായി അഹാന കൃഷ്ണ!

സീരിയലിലും സിനിമയിലുമൊക്കെ സജീവമായ കൃഷ്ണകുമാറിന് പിന്നാലെയായാണ് മകളായ അഹാന കൃഷ്ണയും സിനിമയില്‍ തുടക്കം കുറിച്ചത്. അച്ഛന് പിന്നാലെയായി അരങ്ങേറിയ മകള്‍ക്കും മികച്ച പിന്തുണയായിരുന്നു പ്രേക്ഷകര്‍ നല്‍കിയത്. രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെയായിരുന്നു താരപുത്രിയുടെ തുടക്കം. നിവിന്‍ പോളിയുടെ സഹോദരിയായി ഞണ്ടുകളുടെ നാട്ടില്‍ ഇടവേളയിലായിരുന്നു താരപുത്രിയെ പിന്നീട് കണ്ടത്. 2 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് പിന്നീട് അഹാന എത്തിയത്.

ടൊവിനോ തോമസിന്റെ നായകനായി ലൂക്കയിലൂടെയുള്ള വരവിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. അരുണ്‍ ബോസ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഈ താരപുത്രിയെ മലയാള സിനിമ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. ശങ്കര്‍ രാമകൃഷ്ണന്‍ ചിത്രമായ പതിനെട്ടാം പടിയിലും അഹാന അഭിനയിച്ചിരുന്നു. സണ്ണി വെയ്ന്‍ ചിത്രമായ പിടികിട്ടാപ്പുള്ളിയാണ് ഇനി അഹാനയുടേതായി പുറത്തിറങ്ങാനുള്ളത്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ അഹാന കൃഷ്ണയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്.

കുഞ്ഞനിയത്തിയെക്കുറിച്ച്

കൃഷ്ണകുമാറിന്റെ മൂത്ത മകളാണ് അഹാന കൃഷ്ണ. സഹോദരിമാരെക്കുറിച്ചും വീട്ടിലെ വിശേഷങ്ങളെക്കുറിച്ചുമൊക്കെ വാചാലയായി അഹാന എത്താറുണ്ട്. മൂത്ത ചേച്ചിയായതിനാല്‍ സഹോദരിമാരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധയാണ് താരത്തിനുള്ളത്. സോഷ്യല്‍ മീഡിയയിലൂടെ അഹാന പങ്കുവെക്കുന്ന പല വിവരങ്ങളും വൈറലായി മാറാറുണ്ട്. കുഞ്ഞനിയത്തിയായ ഹന്‍സികയെക്കുറിച്ചുള്ള കുറിപ്പുമായി എത്തിയിരിക്കുകയാണ് അഹാന.

ഫോട്ടോ കണ്ടാല്‍ കൊല്ലും

താന്‍ ഈ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചുവെന്ന് അറിഞ്ഞാല്‍ ഹന്‍സിക തന്നെ കൊല്ലുമെന്ന മുഖവുരയോടെയാണ് അഹാന കുറിപ്പ് പോസ്റ്റ് ചെയ്തത്. ഉറങ്ങിക്കിടക്കുന്ന ഹന്‍സിനരികില്‍ ഇരുന്നായിരുന്നു അഹാനയുടെ സെല്‍ഫി. പനിപിടിച്ച് കിടക്കുന്ന ഹന്‍സിക തന്നോട് ഓരോ കാര്യങ്ങള്‍ ചെയ്തുകൊടുക്കാന്‍ ആവശ്യപ്പെട്ടതും അതിനൊടുവിലായി പറഞ്ഞ ഡയലോഗിനെക്കുറിച്ചുമാണ് അഹാന കുറിച്ചിട്ടുള്ളത്.

പനിയായിരുന്നു

പനിയായതിനാല്‍ ഹന്‍സികയെ ഉറക്കാനായുള്ള പെടാപ്പാടിലായിരുന്നു അഹാന. തല മസാജ് ചെയ്യുകയും അവള്‍ പറയുന്ന കാര്യങ്ങളെല്ലാം ചെയ്തുകൊടുത്തും ചേച്ചി ഒപ്പമുണ്ടായിരുന്നു. എല്ലാവരുടേയും ശ്രദ്ധ ആകര്‍ഷിക്കുന്നതിന് വേണ്ടിയാണോ അവള്‍ ക്ഷീണം അഭിനയിക്കുന്നതെന്ന തരത്തിലുള്ള തോന്നലായിരുന്നു അഹാനയ്ക്ക്. ഇത്തരം നാടകങ്ങള്‍ക്കൊന്നും വീട്ടില്‍ ശ്രദ്ധ കിട്ടാറില്ല. ഉറങ്ങി എഴുന്നേറ്റാല്‍ തീരാവുന്ന കാര്യമേയുള്ളൂ, ഇതെന്ന തരത്തിലേയുള്ളൂ വീട്ടില്‍ എല്ലാവര്‍ക്കും.

മുറിയിലേക്ക് വരാമോ?

വീട്ടില്‍ ഏറ്റവും വൈകി ഉറങ്ങുന്നയാളാണ് ഹന്‍സിക. എന്നാല്‍ കഴിഞ്ഞ ദിവസം നേരത്തെ തന്നെ സ്വറ്ററും നൈറ്റ് ഡ്രസുമൊക്കെയായി ഹന്‍സിക മുറിയില്‍ കയറുകയായിരുന്നു. അതിന് പിന്നാലെയായാണ് തന്നോടും മുറിയിലേക്ക് ചെല്ലാനായി ആവശ്യപ്പെട്ടത്. മുറിയിലെത്തിയതിന് ശേഷം തല മസാജ് ചെയ്യാനും മരുന്നെടുക്കാനുമൊക്കെയായി പറഞ്ഞിരുന്നു. ഉരക്കത്തിലേക്ക് കടക്കുന്നതിനിടയിലും അവള്‍ തന്റെ മസാജിനെക്കുറിച്ച് നല്ല കാര്യങ്ങളായിരുന്നു പറഞ്ഞത്.

മാസ്‌ക് എടുത്ത് തരാമോ?

ഉറക്കത്തിലേക്ക് കടക്കുന്നതിനിടയിലാണ് ഐ മാസ്‌ക് എടുത്തില്ലെന്ന കാര്യത്തെക്കുറിച്ച് അവള്‍ ഓര്‍ത്തത്. ഒരുപാട് കാര്യങ്ങള്‍ ചെയ്യാനൊന്നും തനിക്കിഷ്ടമല്ല, എന്നാലും ഹന്‍സു പറഞ്ഞപ്പോള്‍ താന്‍ മാസ്‌ക് എടുത്ത് തരാമെന്നായിരുന്നു പറഞ്ഞത്. പൊതുവെ മടിച്ചിയായിട്ടും ഹന്‍സു പറഞ്ഞ കാര്യം ചെയ്തുകൊടുക്കാനായി തീരുമാനിക്കുകയായിരുന്നു.

തിരിച്ച് ചെയ്തു തരാം

ഐ മാസ്‌ക്ക് എടുക്കാനായി പോവുന്നതിനിടയിലാണ് അമ്മൂ, എനിക്കറിയാം, ഞാന്‍ നിന്നോട് കുറേ കാര്യങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുകയാണെന്ന്. പക്ഷേ, ഇതെല്ലാം ഒരു ദിവസം താന്‍ തിരിച്ച് ചെയ്തു തരാം കേട്ടോയെന്നായിരുന്നു അവളുടെ കമന്റ് പാതിയുറക്കത്തിലായിരുന്നു അവള്‍ ഇതേക്കുറിച്ച് പറഞ്ഞത്. ഇത് കേട്ടതും താന്‍ വല്ലാതെയായി, താഴെപ്പോയി മാസ്‌ക് എടുത്ത് വരുമ്പോള്‍ അതില്‍ എഴുതിയത് നോക്കിയപ്പോള്‍ അതിങ്ങനെയായിരുന്നു ഗുഡ്‌നൈറ്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X