അച്ഛന്റെയും അമ്മയുടെയും ആദ്യ പരീക്ഷണം ഞാനായിരുന്നു! പ്ലാന്‍ ചെയ്തത് എന്നെ; അഹാനയുടെ പോസ്റ്റില്‍ അനിയത്തിമാരും
താരപുത്രിയായ അഹാന കൃഷ്ണ അഭിനയത്തിലേക്ക് ചുവടുറപ്പിച്ചതോട് കൂടിയാണ് നടന്‍ കൃഷ്ണ കുമാറിന്റെ കുടുംബവിശേഷങ്ങള്‍ ചര്‍ച്ചയായി തുടങ്ങിയത്. ഇന്ന് ഏറ്റവുമധികം ആരാധക പിന്‍ബലമുള്ള താരകുടുംബമാണ് നടന്റേത്. നാല് പെണ്‍മക്കളുള്ളതിന്റെ പേരില്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെങ്കില്‍ ഇന്ന് അഭിനന്ദനമാണ് നടനെ തേടി എത്താറുള്ളത്.
ഇതിനിടെ മാതാപിതാക്കളുടെ കൂടെ നില്‍ക്കുന്നൊരു ഫോട്ടോയുമായി എത്തിയിരിക്കുകയാണ് അഹാന കൃഷ്ണ. അച്ഛന്റെയും അമ്മയുടെയും നടുക്ക് നില്‍ക്കുന്ന പുതിയ ഫോട്ടോയും വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ഫോട്ടോയുമായിരുന്നു നടി പങ്കുവെച്ചത്. എന്നാല്‍ ഇതിന് അഹാന നല്‍കിയ ക്യാപ്ഷനും അതിന് താഴെ സഹോദരിമടക്കം കമന്റുമായി എത്തിയതുമാണ് ശ്രദ്ധേയമായിരിക്കുന്നത്.

'എന്റെ മാതാപിതാക്കള്‍ അവരുടെ ആദ്യ പരീക്ഷണവുമായി' എന്നായിരുന്നു അഹാന ഫോട്ടോയ്ക്ക് നല്‍കിയ ക്യാപ്ഷന്‍. ഇതേറ്റ് പിടിച്ചാണ് അനിയത്തിമാരും ആരാധകരുമൊക്കെ എത്തിയിരിക്കുന്നത്. അഹാനയുടെ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ അനിയത്തി ദിയ കൃഷ്ണയും എത്തി. 'ഞാന്‍ പ്ലാന്‍ ചെയ്ത പ്രോജക്റ്റ് ആയിരുന്നു' എന്നാണ് ഓസി എന്ന് വിളിക്കുന്ന ദിയ നല്‍കിയത്.
ഇതിനും താഴെ നാലാമത്തെ അനിയത്തിയായ ഹന്‍സികയും എത്തി. 'ഞാന്‍ വളരെ വൈകിയെത്തിയ ഒരു പ്രതീക്ഷിക്കാത്ത പ്രൊജക്റ്റ് ആയിരുന്നു' എന്നാണ് ഹന്‍സിക പറഞ്ഞത്. നാല് പെണ്‍മക്കളുടെ ജനനത്തെ പറ്റി മുന്‍പ് കൃഷ്ണ കുമാറും ഭാര്യ സിന്ധു കൃഷ്ണയും പറഞ്ഞതാണ് താരപുത്രിമാരുടെ കമന്റുകള്‍ക്ക് കാരണമായിരിക്കുന്നത്.
വിവാഹം കഴിഞ്ഞ് അധികം വൈകാതെ തന്നെ മൂത്തമകളായ അഹാനയെ സിന്ധു ഗര്‍ഭം ധരിച്ചിരുന്നു. ശേഷം രണ്ടാമത്തെ മകളായ ദിയ മാത്രമാണ് പ്ലാന്‍ ചെയ്ത് ഗര്‍ഭിണിയായതെന്നും ബാക്കി മൂന്ന് പേരും പ്ലാനിങ്ങില്ലാതെ വന്നവരാണെന്നുമാണ് താരദമ്പതിമാര്‍ വെളിപ്പെടുത്തിയത്. ഇക്കാര്യമാണ് കമന്റിലൂടെ മക്കള്‍ സൂചിപ്പിച്ചിരിക്കുന്നത്.

അതേ സമയം താരങ്ങളെ കളിയാക്കിയും തമാശ നിറഞ്ഞതുമായ കമന്റുമായിട്ടാണ് ആരാധകരും എത്തിയിരിക്കുന്നത്. 'മൂത്തമകളായ അഹാന നല്ലതാണെന്ന് മനസിലായതോടെ അവര്‍ 3 പേര്‍ക്ക് കൂടി ജന്മം കൊടുക്കാന്‍ തീരുമാനിച്ചെന്ന് ഇതിലൂടെ മനസിലാക്കാം. മക്കളെ കൊണ്ട് ഒരു പ്രാരാബ്ധവുമില്ലാത്ത ഒരു ലക്കി അച്ഛന്‍... എന്നിങ്ങനെ പോവുകയാണ് കമന്റുകള്‍.
അതേ സമയം അഹാനയെ കുറിച്ച് കൃഷ്ണ കുമാര്‍ പറയുന്ന കാര്യങ്ങളും ശ്രദ്ധേയമാവുകയാണ്. വീട്ടിലെ മൂത്തമകള്‍ ആയത് കൊണ്ട് അനിയത്തിമാരുടെ കാര്യത്തില്‍ വളരെ ശ്രദ്ധയുള്ള ആളാണ് അഹാന. പ്രായത്തില്‍ കൂടുതല്‍ പക്വത ചെറിയ പ്രായത്തിലെ അവള്‍ കാണിച്ചിരുന്നുവെന്നു അച്ഛനും അമ്മയും ഇല്ലെങ്കിലും അവരുടെ സ്ഥാനത്ത് നില്‍ക്കാന്‍ അവള്‍ക്ക് സാധിക്കുമെന്നുമാണ് നടന്‍ പറഞ്ഞത്.
ശരിക്കും അഹാനയെ ബഹുമാനിക്കണമെന്നാണ് ആരാധകരും പറയുന്നത്. വീട്ടിലെ മുതിര്‍ന്ന കുട്ടിയുടെ വേദനയും ഉത്തരവാദിത്തങ്ങളും കഷ്ടപ്പാടും എല്ലാവര്‍ക്കും അറിയില്ല. അവര്‍ക്കൊരു നല്ല കരിയര്‍ ഉണ്ടാവട്ടെ. വിമര്‍ശനങ്ങളിലൊന്നും തളരാതെ വളരെ പോസിറ്റീവായി മുന്നോട്ടു പോവുക. അഹാന ശരിക്കും പ്രചോദനമാണ്. ആ കുടുംബത്തിലെ ഏറ്റവും ഇഷ്ടം അഹാനയെ ആണെന്നും തുടങ്ങി നിരവധി പേരാണ് അഭിപ്രായങ്ങളുമായി എത്തിയിരിക്കുന്നത്.


Click it and Unblock the Notifications