ഞാന്‍ പോകുവാ എന്ന് അമ്മൂമ്മയോട് പറഞ്ഞു! എപ്പോഴും ഭയപ്പെട്ടത് സംഭവിച്ചു! അപ്പൂപ്പന്റെ മരണത്തെക്കുറിച്ച് അഹാന
ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു സിന്ധു കൃഷ്ണയുടെ അച്ഛന്റെ വിയോഗം. അപ്പൂപ്പന്റെ അപ്രതീക്ഷിത വിയോഗത്തില്‍ വിഷമം പങ്കുവെച്ച് കൊച്ചുമക്കളെല്ലാം എത്തിയിരുന്നു. ഒരാള്‍ മരിച്ചുപോയി, പക്ഷേ, അവരെക്കുറിച്ച് ഓര്‍ത്തിരിക്കാന്‍ ലോകത്ത് ആള്‍ക്കാരുള്ളിടത്തോളം അവരുടെ ആത്മാവ് ഇവിടെയുണ്ടാവും എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. അവരോടൊപ്പമുള്ള നല്ല നിമിഷങ്ങള്‍ മനസില്‍ എന്നുമുണ്ടാവും. ലിയാന്‍ അപ്പൂപ്പനെ കണ്ടിട്ടുണ്ട്. അവന്‍ ഓര്‍ത്തിരിക്കും. ഫോട്ടോയൊക്കെ കണ്ട് അവന് ചെറിയ ഓര്‍മ്മ കാണും. ഓമിക്ക് ഓര്‍മ്മയേയുണ്ടാവില്ല. ഗ്രേറ്റ് ഗ്രാന്‍ഡ്ഫാദറിനെ അവനോര്‍ക്കാന്‍ അവരൊന്നിച്ചുള്ള ഫോട്ടോസൊക്കെ കാണിച്ച് കൊടുക്കേണ്ടി വരും. ഇനി വരുന്ന മക്കള്‍ക്ക് അപ്പൂപ്പനെ ഓര്‍ത്തിരിക്കാനും, എനിക്ക് ഓര്‍ക്കാനും വേണ്ടിയാണ് ഞാന്‍ ഈ വീഡിയോ ചെയ്യുന്നത്.
അപ്പൂപ്പന്റെ കുറച്ച് കാര്യങ്ങളൊക്കെ എല്ലാവര്‍ക്കും അറിയാം. ഓരോരുത്തര്‍ക്കും ഓരോ കാഴ്ചപ്പാടായിരിക്കും. ഇത്ര പെട്ടെന്ന് മരിക്കുമെന്ന് ഞങ്ങളാരും വിചാരിച്ചിരുന്നില്ല. 2024 ല്‍ ഞങ്ങള്‍ സിംഗപ്പൂര് പോയിരുന്നു. അന്നേ കുറച്ച് വീക്കായിരുന്നു. ഇനി അപ്പൂപ്പനെയും കൊണ്ടൊരു ഇന്റര്‍നാഷണല്‍ ട്രിപ്പ് നടക്കില്ലെന്ന് അന്ന് ഞങ്ങള്‍ക്ക് മനസിലായിരുന്നു. അപ്പൂപ്പന്‍ എല്ലാം എന്‍ജോയ് ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍ ഇടയ്‌ക്കൊക്കെ ക്ഷീണം വരുന്നുമുണ്ടായിരുന്നു. ഓസിയുടെ കല്യാണം വരെ ഒരുവിധം ആരോഗ്യമുണ്ടായിരുന്നു. അന്ന് നന്നായി ഡാന്‍സൊക്കെ കളിച്ചതാണ്. എല്ലാ സ്റ്റെപ്പും ഓര്‍ത്ത് വെച്ചിരുന്നു. പണ്ടേ ഡയബറ്റിക്കാണ് അപ്പൂപ്പന്‍. ഗുളികകളൊക്കെ കഴിക്കുന്നുണ്ടായിരുന്നു. അതിന്റെ ക്ഷീണമൊക്കെയുണ്ടായിരുന്നു.

ഇടയിലൊരു സ്‌ട്രോക്ക് വന്നിരുന്നു. ആദ്യം അത് മനസിലായിരുന്നില്ല. കാറില്‍ നിന്നും തന്നെ ഇറങ്ങിയാണ് ആശുപത്രിയിലേക്ക് പോയത്. 2024 ലായിരുന്നു അത്. ഇനി സ്‌ട്രോക്ക് വരാതെ നോക്കണമെന്ന് ഡോക്ടേഴ്്‌സ് പറഞ്ഞിരുന്നു. അതില്‍ നിന്നൊക്കെ മാറി എല്ലാ പരിപാടികളിലും പങ്കെടുക്കുന്നുണ്ടായിരുന്നു. പിന്നെയും ബുദ്ധിമുട്ടുകള്‍ വന്നപ്പോഴാണ് അടുത്ത സ്‌ട്രോക്ക് വന്നത് അറിഞ്ഞത്. ഇനിയും വരാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞിരുന്നു. സര്‍ജറി ചെയ്താല്‍ മാറ്റമുണ്ടാവുമെന്ന് പറഞ്ഞിരുന്നു. അതിലൊക്കെ പക്കാ ആയിരുന്നു. മൂന്നാല് മാസം കൂടുമ്പോള്‍ ആരോഗ്യം കുറച്ച് താഴേക്ക് വരുന്നത് പോലെയായിരുന്നു.
ചെരിപ്പിടാനൊക്കെ പ്രയാസമായിരുന്നു. ഇരുന്നാല്‍ എഴുന്നേല്‍പ്പിക്കണമായിരുന്നു. പിന്നെ അപ്പൂപ്പന്‍ തന്നെ നടന്നോളും. ബുദ്ധിമുട്ട് എന്തെങ്കിലുമുണ്ടെങ്കില്‍ അപ്പൂപ്പന്‍ പറയില്ലായിരുന്നു മുന്‍പ്. അടുത്തിടെ അമ്മയെ വിളിച്ച് ചെറിയ ബുദ്ധിമുട്ടുകള്‍ വരെ പറയാറുണ്ടായിരുന്നു. മരിക്കാന്‍ പേടിയായിരുന്നു. അഞ്ചാറ് വര്‍ഷം ഇങ്ങനെയങ്ങ് പോവുമെന്നായിരുന്നു ഞങ്ങള്‍ കരുതിയത്. പുള്ളിക്ക് എന്തെങ്കിലും പറ്റുമോയെന്ന ടെന്‍ഷന്‍ മനസിലുണ്ടായിരുന്നു. അനങ്ങുന്നില്ലെന്ന് പറഞ്ഞ് ഇടയിലൊക്കെ കോള്‍ വരുമായിരുന്നു. പെട്ടെന്ന് തന്നെ ആള്‍ റെഡിയാവും. ഷുഗറെന്തോ താഴുന്നതാണ്. ഇത്തവണയും വീണു എന്ന് പറഞ്ഞ് വിളിച്ചപ്പോള്‍ പെട്ടെന്ന് ശരിയായി വരുമെന്നായിരുന്നു അമ്മയും ഞാനും കരുതിയത്.
മരിക്കുന്ന ദിവസം സാധാരണ പോലെയായിരുന്നു. രാവിലെ ദോശയും ചട്‌നിയുമൊക്കെ കഴിച്ചതാണ്. കപ്പ പുഴുങ്ങുന്നുണ്ടായിരുന്നു. അതും കഴിച്ചിരുന്നു. ഉച്ചയ്ക്ക് സിനിമയൊക്കെ കണ്ടതാണ്. വൈകുന്നേരം ചിപ്‌സും ചായയും കഴിച്ചതാണ്. ബാത്ത്‌റൂമില്‍ പോവണമെന്ന് പറഞ്ഞിരുന്നു. ഹോംനഴ്‌സിനൊപ്പമായിരുന്നു പോയത്. ഞാന്‍ പോവുകയാണ് എന്ന് മൂന്ന് വട്ടം അപ്പൂപ്പന്‍ അമ്മൂമ്മയോട് പറഞ്ഞിരുന്നു. ഇതെന്താണെന്ന് അമ്മൂമ്മയ്ക്ക് മനസിലായില്ല. തലകറങ്ങുന്നു, ശ്വാസം കിട്ടുന്നില്ല എന്ന് പറഞ്ഞിരുന്നു. അപ്പോള്‍ ബെഡില്‍ കിടത്തി. ബാത്ത്‌റൂമില്‍ പോവണമെന്ന് പറഞ്ഞപ്പോള്‍ പിന്നെയും എനിക്ക് വയ്യ എന്ന് പറഞ്ഞിരുന്നു. അതായിരുന്നു അവസാനനിമിഷം.
ആശുപത്രിയിലേക്ക് കാറില്‍ പോവുമ്പോഴാണ് എന്നെ വിളിച്ച് അപ്പൂപ്പന്‍ പോയെന്ന് പറയുന്നത്. എനിക്ക് അന്നും ഇന്നും വിശ്വസിക്കാനായിട്ടില്ല. ഞങ്ങളെ ആരേയും ബുദ്ധിമുട്ടിക്കാതെ അപ്പൂപ്പനങ്ങ് പോയി. ഞങ്ങളെല്ലാവരും ഇന്റര്‍നാഷണല്‍ ട്രിപ്പൊക്കെ പോവുന്നതാണ്. പക്ഷേ, ഈ സമയത്ത് എല്ലാവരും നാട്ടിലുണ്ടായിരുന്നു. തന്‍വി ഒഴികെ എല്ലാവരും എത്തി. യാതൊരുവിധ ബുദ്ധിമുട്ടുകളുമില്ലായിരുന്നു അപ്പൂപ്പന്. ചായയൊക്കെ കുടിച്ച്, കളിച്ച്, ചിരിച്ച് പോയതാണ്. കാര്‍ഡിയാക് അറ്റാക്കായിരുന്നു. അവസാനമായി അപ്പൂപ്പനെ നോക്കിയത് നല്ലൊരു ഹോംനഴ്‌സായിരുന്നു. 22 വയസുള്ളൊരു പയ്യനായിരുന്നു. സ്വന്തം അപ്പൂപ്പനായി അവന്‍ ഏറ്റെടുക്കുകയായിരുന്നു. ഫ്രണ്ട്‌സിനെപ്പോലെയായിരുന്നു അവര്‍.


Click it and Unblock the Notifications











