എപ്പോഴും അതേക്കുറിച്ച് മാത്രം പറയുന്നു! കല്യാണത്തിന് വേണ്ടിയാണോ? അഹാനയെ വിമര്‍ശിച്ച് ആരാധകര്‍! നിരാശപ്പെടുത്തി
വ്‌ളോഗുമായി സജീവമാണ് അഹാനയും കുടുംബവും. ഫാമിലിയില്‍ ആദ്യം വ്‌ളോഗ് തുടങ്ങിയതും, വരുമാനം കിട്ടിത്തുടങ്ങിയതും അഹാനയ്ക്കായിരുന്നു. അമ്മു ഇതെന്താണ് ഈ ചെയ്യുന്നതെന്ന് ചോദിച്ച ദിയ പോലും പിന്നീട് വ്‌ളോഗില്‍ സജീവമാവുകയായിരുന്നു. ക്യാമറയും, എഡിറ്റിംഗും ഉള്‍പ്പടെ സകല ജോലികളും തനിയെയാണ് അഹാന ചെയ്യുന്നത്. സിനിമ പോലെ കണ്ടിരിക്കാവുന്ന വ്‌ളോഗാണ് അഹാനയുടേത്. ആരാധകരെല്ലാം പറയുന്നതും, കാത്തിരിക്കുന്നതും അഹാനയുടെ വ്‌ളോഗിനായാണ്. അടുത്തിടെ ദുബായില്‍ പോയതിന്റെ വിശേഷങ്ങളായിരുന്നു ഒടുവിലായി അഹാന പങ്കുവെച്ചത്. കൂട്ടുകാരികളോടൊപ്പമായിരുന്നു ആദ്യ ദിവസങ്ങളില്‍. പിന്നീടാണ് അമ്മയും അനിയത്തിമാരും എത്തിയത്. റൂം അടക്കം ഏറ്റവും മികച്ചത് തന്നെയാണ് എപ്പോഴും അഹാന തിരഞ്ഞെടുക്കാറുള്ളത്.
നിങ്ങളെന്നെ കൊല്ലരുത്, ഇത്തവണ നമുക്ക് അത്ര നല്ല റൂമല്ല കിട്ടിയത്. അതെന്താണ് അങ്ങനെ സംഭവിച്ചതെന്നായിരുന്നു ഹന്‍സിക ചോദിച്ചത്. ഡിസംബറൊക്കെയല്ലേ, ബുക്കിംഗ് കിട്ടിയില്ല. ഇപ്പോള്‍ കിട്ടിയത് സാധാരണ റൂം, ഇത് വേണമെങ്കില്‍ നന്നാക്കി എടുക്കാം എന്ന് പറഞ്ഞപ്പോള്‍ തീരെ കൊള്ളാത്ത റൂമാണോ എന്നായിരുന്നു ഇഷാനിയുടെ ചോദ്യം. അവരെ ഇങ്ങനെ പറ്റിക്കുന്നത് എനിക്കിഷ്ടമുള്ള കാര്യമാണ്. അവര്‍ ഇങ്ങനെ റൂം തുറന്ന് വരുമ്പോഴുള്ള എക്‌സ്പ്രഷന്‍ കാണാന്‍ എനിക്കിഷ്ടമാണ് എന്നും അഹാന പറയുന്നുണ്ടായിരുന്നു. അവര്‍ എത്തുന്നതും വീഡിയോയില്‍ കാണിച്ചിരുന്നു.

ഈ കുട്ടി ചുമ്മാ പറ്റിക്കുകയാണെന്ന് എനിക്കറിയാമായിരുന്നു എന്നാണ് ഹന്‍സിക പ്രതികരിച്ചത്. ഇവിടെ ഇത്രയും ലുക്കാണല്ലോ, പിന്നെ റൂം മോശമാവുമോയെന്നാണ് ഞാന്‍ ചിന്തിച്ചതെന്നായിരുന്നു ഇഷാനി പറഞ്ഞത്. അമ്മു വിളിച്ചപ്പോള്‍ ഞാന്‍ മനസില്‍ ചിരിക്കുകയായിരുന്നു എന്നും ഹന്‍സിക പറഞ്ഞത്. അമ്മാ, ഇതെന്താ ഇങ്ങനെ എന്നൊക്കെ ചോദിച്ച ആളാണ് ഇഷാനി. നീ എന്താണ് ഇത് വിശ്വസിച്ചതെന്നാല്‍ നീയൊരു മണ്ടിയാണെന്നായിരുന്നു അഹാന പറഞ്ഞത്. ഹന്‍സുവും അത് ശരിവെക്കുകയായിരുന്നു. എന്നെ പറ്റിക്കാന്‍ എളുപ്പമാണെന്ന് ഫ്രണ്ട്‌സ് എപ്പോഴും പറയാറുണ്ട്. അവിശ്വസിക്കേണ്ട കാര്യമില്ലല്ലോ എന്നാണ് ഞാന്‍ ചിന്തിക്കാറുള്ളത്. ന്യൂ ഇയര്‍ സീസണായത് കൊണ്ട് തിരക്കാണെന്ന് പറഞ്ഞു. അതിലെന്ത് വിശ്വാസക്കുറവ് തോന്നാനാണെന്നായിരുന്നു ഇഷാനിയുടെ വിശദീകരണം.
എന്നെ വിളിച്ചപ്പോഴേ അമ്മു ചിരിക്കുകയായിരുന്നു. അതാണ് എനിക്ക് സംഭവം പിടികിട്ടിയത്. പക്ഷേ, ഞാന്‍ പറ്റിക്കപ്പെടുമോ എന്ന സംശയവുമുണ്ടായിരുന്നു. അതാണ് ഞാന്‍ പറയാതിരുന്നതെന്നായിരുന്നു ഹന്‍സിക ഇഷാനിയോട് പറഞ്ഞത്. ഞങ്ങള്‍ രണ്ട് ബെഡ് റൂമാണ് പൊതുവെ എടുക്കാറുള്ളത്. അങ്ങനെ വരുമ്പോള്‍ നമുക്കൊരു ഹോം ഫീല്‍ വരും. അമ്മയും ഞാനും ഒന്നിച്ചാണ്. ഹന്‍സുവും ഇഷാനിയും ഒന്നിച്ചും. എല്ലാം വൃത്തിയാക്കി വെച്ചോളണമെന്ന് അവരോട് ഞങ്ങള്‍ പറഞ്ഞിട്ടുണ്ട്.
ഷോപ്പിംഗും, ഇഷ്ട ഭക്ഷണങ്ങളും, കറക്കവുമൊക്കെയായി ദുബായ് യാത്ര ആഘോഷമാക്കി മാറ്റുകയായിരുന്നു എല്ലാവരും. ആദ്യമായാണ് ഒന്‍പത് ദിവസം ദുബായില്‍ നില്‍ക്കുന്നത്. എല്ലാവരും ഒരു വീട്ടിലാണെങ്കിലും ഇത്രയധികം സമയം ഒരുമിച്ച് ചെലവഴിക്കുന്നത് ഇതുപോലെയുള്ള യാത്രകളിലാണ്. നല്ല അടിയാവാറുണ്ടെങ്കിലും അതൊക്കെ പെട്ടെന്ന് തന്നെ പരിഹരിക്കുകയും ചെയ്യാറുണ്ട് ഞങ്ങള്‍ എന്നും അഹാന പറഞ്ഞിരുന്നു.
സ്ഥിരം അനുഭവപ്പെടാറുള്ളൊരു മാജിക് ഇത്തവണ തോന്നിയില്ല. സാധാരണ പോലെയൊരു വീഡിയോ. ഇത്തവണ നിരാശപ്പെടുത്തി. ഇതില്‍ ഒട്ടും ഹാപ്പിയല്ലാത്ത പോലെ തോന്നി. നിങ്ങളുടെ വലിയ ഫാനാണ്, എന്നാല്‍ ഇന്‍സ്റ്റഗ്രാമിലൂടെ വീഡിയോ സബ്‌സ്‌ക്രിപ്ഷനെക്കുറിച്ച് പറയുന്നത് കേട്ടപ്പോള്‍ നിരാശ തോന്നി. നിങ്ങളുടെ എത്തിക്‌സും, ഐഡിയോളജിയുമൊക്കെ ഒരുപാടിഷ്ടമാണ്. എല്ലാത്തിനെയും ബിസിനസ് മൈന്‍ഡില്‍ കാണുന്നത് ശരിയല്ല. സ്റ്റോറികളിലെല്ലാം ഇപ്പോള്‍ പറയുന്നത് ഇതേക്കുറിച്ച്, തുടങ്ങി അഹാനയെ വിമര്‍ശിച്ചുള്ള പ്രതികരണങ്ങളും വീഡിയോയുടെ താഴെയുണ്ടായിരുന്നു. അവര്‍ക്കും ജീവിക്കണ്ടേ ബ്രോ, കല്യാണത്തിനുള്ള പൈസ സമ്പാദിക്കുകയായിരിക്കും. അത് അവരുടെ തീരുമാനമല്ലേയെന്ന പ്രതികരണങ്ങളുമുണ്ടായിരുന്നു.


Click it and Unblock the Notifications











