പൃഥ്വിരാജിനൊപ്പമുള്ള ഫാന്‍ ഗേള്‍ മൊമന്റുമായി അഹാന കൃഷ്ണ! സുപ്രിയ കാണുന്നില്ലേയെന്ന് ആരാധകര്‍!
താരപുത്രികളില്‍ പ്രധാനികളിലൊരാളായ അഹാന കൃഷ്ണയ്ക്ക് ഗംഭീര പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഞാന്‍ സ്റ്റീവ് ലോപ്പസിലൂടെയാണ് അഹാന തുടക്കം കുറിച്ചത്. ഇടയ്ക്ക് സിനിമയില്‍ നിന്നും മാറി നിന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു നടത്തിയത്. ലൂക്ക, പതിനെട്ടാം പടി തുടങ്ങിയ ചിത്രങ്ങള്‍ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. ഈ വര്‍ഷത്തെ മികച്ച നടിയാവും ഈ താരപുത്രിയെന്ന തരത്തിലുള്ള അഭിപ്രായങ്ങളും പുറത്തുവന്നിരുന്നു. പിടികിട്ടാപ്പുള്ളിയാണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ള അടുത്ത സിനിമ. സോഷ്യല്‍ മീഡിയയില്‍ സജീവമായ അഹാനയുടെ പോസ്റ്റുകളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്.
പൃഥ്വിരാജിനൊപ്പമുള്ള ചിത്രം പങ്കുവെച്ചാണ് അഹാന കൃഷ്ണ എത്തിയത്. പൃഥ്വിയെ തനിക്കേറെ ഇഷ്ടമാണെന്ന് നേരത്തെ താരപുത്രി പറഞ്ഞിരുന്നു. ക്ലാസ്‌മേറ്റ്‌സ് ഇറങ്ങുമ്പോള്‍ അഹാന 6ാം ക്ലാസില്‍ പഠിക്കുകയായിരുന്നു. 2019 ആയപ്പോഴേക്കും പൃഥ്വിയുടെ അധ്യാപികയായി അഭിനയിക്കാനുള്ള ഭാഗ്യമാണ് താരപുത്രിക്ക് ലഭിച്ചത്. ആനി ടീച്ചറും അശ്വിനുമായാണ് ഇരുവരും എത്തിയത്. പ്ലസ് വണ്‍-പ്ലസ് ടു വിദ്യാര്‍ത്ഥിയായ അശ്വിന്റെ ടീച്ചറായതിനാല്‍ ക്ലൈമാക്‌സിലാണ് ഇരുവരും കണ്ടുമുട്ടുന്നത്. പൃഥ്വിരാജിന്റെ ബാല്യകാല വേഷം അവതരിപ്പിച്ചത് അശ്വിന്‍ വാസുദേവാണ്.

അന്ന് പൃഥ്വിരാജിനോട് ആരാധന തോന്നുമ്പോള്‍ അദ്ദേഹത്തിന്റെ ടീച്ചറായി വേഷമിടാനുള്ള അവസരം ലഭിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. 5 വയസ്സെങ്കിലും കൂടുതലുള്ള അധ്യാപികയായാണ് വേഷമിട്ടത്. ജീവിതത്തില്‍ ഓരോ കാര്യത്തിനും അതിന്റേതായ രീതികളുണ്ടെന്നും അഹാന കൃഷ്ണ കുറിച്ചിട്ടുണ്ട്. മേജര്‍ ഫാന്‍ ഗേള്‍ മൊമന്റ് എന്ന ടാഗോടെ പൃഥ്വിയേയും അഹാന ടാഗ് ചെയ്തിട്ടുണ്ട്.


Click it and Unblock the Notifications











