ഇന്നത്തെ ഫ്ലെെറ്റ് യാത്ര...വ്യാപക വിമർശനങ്ങൾക്കിടെ അഹാന കൃഷ്ണ പൃഥ്വിരാജിനൊപ്പം; ശ്രദ്ധ നേടി പോസ്റ്റ്

നാൻസി റാണി സിനിമയുടെ ടീം നടി അഹാന കൃഷ്ണയ്ക്കെതിരെ ഉന്നയിച്ച ആരോപണം ഇതിനോടകം വലിയ ചർച്ചയായിട്ടുണ്ട്. സിനിമയുടെ പ്രൊമോഷനുമായി അഹാന കൃഷ്ണ സഹകരിക്കുന്നില്ലെന്നും നടി മാനുഷിക പരി​ഗണന കാണിക്കേണ്ടതായിരുന്നെന്നും നാൻസി റാണിയുടെ സംവിധായൻ ജോസഫ് മനു ജെയിംസിന്റെ ഭാര്യയും സിനിമയുടെ മേക്കേർസിലൊരാളുമായി നെെന പറയുന്നു. 2023 ൽ ജോസഫ് മനു ജെയിംസ് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. ഇതോടെ ഏറെ പരിശ്രമങ്ങൾക്കൊടുവിലാണ് ഭർത്താവിന്റെ സ്വപ്നമായിരുന്ന ഈ സിനിമ നെെന തിയറ്ററുകളിലെത്തിക്കുന്നത്.

ജോസഫ് മനു ജെയിംസുമായി അഹാനയ്ക്ക് ചില പ്രശ്നങ്ങളുണ്ടായിരുന്നെന്നും നടി ഇപ്പോഴും ഇത് മറക്കാതെ മനസിൽ സൂക്ഷിക്കുന്നുണ്ടാകാം എന്നും നെെെന പറയുന്നു. തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ അഹാനയോട് ക്ഷമ ചോദിച്ചതാണ്. പ്രൊമോഷന് വരാൻ പല തവണ അഭ്യർത്ഥിച്ചിരുന്നു. എന്നാൽ അഹാന തയ്യാറായില്ലെന്ന് നെെന ആരോപിച്ചു. നെെനയുടെ ആരോപണങ്ങൾക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനം വരുന്നുണ്ട്. സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ജനശ്രദ്ധയുള്ള നടിമാരിൽ ഒരാളാണ് അഹാന. നാൻസി റാണിയുടെ പ്രൊമോഷന് ന‌ടി വന്നാൽ അത് മാർക്കറ്റിം​ഗിന് ഏറെ ​ഗുണം ചെയ്യും.

Ahaana Krishna  Naina

അഹാനയാണ് നാൻസി റാണിയിൽ പ്രധാന വേഷം ചെയ്യുന്നതും. അഹാനയുടെ ഭാ​ഗത്ത് നിന്നുണ്ടായ നിസഹകരണം ശരിയായില്ലെന്ന് സോഷ്യൽ മീഡിയയിൽ കമന്റുകൾ വരുന്നുണ്ട്. വിമർശനങ്ങൾ കടുക്കുന്നതിനിടെ അഹാന സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഫോട്ടോയാണിപ്പോൾ ചർച്ചയാകുന്നത്. നടൻ പൃഥ്വിരാജിനൊപ്പമുള്ള ഫോട്ടോയാണ് അഹാന പങ്കുവെച്ചത്.

പൊതുവേ എനിക്ക് അതിരാവിലെയുള്ള ഫ്ലെെറ്റ് ഇഷ്ടമല്ല. എന്നാൽ ഇന്നത്തെ ഫ്ലെെറ്റ് യാത്രയെക്കുറിച്ച് അങ്ങനെ പറയാനാകില്ല. എന്റെ രണ്ട് ഫേവറെെറ്റുകളെ കണ്ടു. പൃഥ്വിരാജും മേഘങ്ങൾക്ക് മുകളിലെ മനോഹരമാണ് സൺറെെസും, ഫോട്ടോ പങ്കുവെച്ച് കൊണ്ട് അഹാന കുറിച്ചതിങ്ങിനെ. നാൻസി റാണി വിവാ​ദം വലിയ ചർച്ചയായിരിക്കെ വിശദീകരണം നൽകാൻ അഹാന കൃഷ്ണ ഇതുവരെ തയ്യാറായിട്ടില്ല. ഇതിനിടെയാണ് പൃഥ്വിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചത്.

Ahaana Krishna  Naina  Prithviraj
Photo Credit: https://www.instagram.com/ahaana_krishna

സോഷ്യൽ മീഡിയയിൽ അഹാനയ്ക്ക് നേരെ വ്യാപക വിമർശനം വരുന്നുണ്ട്. അഹാനയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ നേരത്തെ പ്രതികരിച്ചിരുന്ന കൃഷ്ണ കുമാറും മൗനത്തിലാണ്. ഇതാദ്യമായല്ല അഹാന കൃഷ്ണ വിവാദങ്ങളിൽ അകപ്പെടുന്നത്. അടി എന്ന സിനിമയ്ക്ക് ശേഷം അഹാനയുടേതായി പുറത്തിറങ്ങുന്ന സിനിമയാണ് നാൻസി റാണി. 2014 ൽ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലൂടെ അഭിനയ രം​ഗത്തേക്ക് വന്ന അഹാന കരിയറിൽ വളരെ കുറച്ച് സിനിമകൾ മാത്രമേ ചെയ്തിട്ടുള്ളൂ.

അവസരങ്ങൾ വരുന്നത് കുറവാണെന്ന് നടി തുറന്ന് പറഞ്ഞിട്ടുമുണ്ട്. തന്റെ രാഷ്ട്രീയം കാരണം പലരും മകൾക്ക് അവസരങ്ങൾ നൽകുന്നില്ലെന്ന് ഒരിക്കൽ കൃഷ്ണ കുമാർ പറയുകയുണ്ടായി. ഏപ്രിൽ 18 നാണ് നാൻസി റാണി റിലീസ് ചെയ്യുന്നത്. സിനിമ 2023 ൽ റിലീസ് ചെയ്യാനിരിക്കെയാണ് മഞ്ഞപ്പിത്തം ബാധിച്ച് മനു ജെയിംസ് മരണപ്പെടുന്നത്. അഹാനയ്ക്ക് കൊടുക്കാനുള്ള പ്രതിഫലമെല്ലാം കൊടുത്തതാണ്. പിആർഒയും പ്രൊഡക്ഷൻ ടീമുമെല്ലാം സംസാരിച്ചു.

എന്നാൽ നടി പ്രൊമോഷന് തയ്യാറായില്ലെന്ന് കഴിഞ്ഞ ദിവസം പ്രസ് മീറ്റിൽ നെെന ആരോപിച്ചിട്ടുണ്ട്. സിനിമാ കരിയറിൽ വലിയ ചലനമുണ്ടാക്കിയില്ലെങ്കിലും സോഷ്യൽ മീഡിയയിൽ അഹാന താരമാണ്. യൂട്യൂബ് ചാനലിലൂടെ വലിയ ജനപ്രീതി നേടാൻ അഹാനയ്ക്ക് സാധിച്ചു. അഹാനയുടെ സഹോദരിമാരും അമ്മ സിന്ധു കൃഷ്ണയും സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ്.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X