For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഗര്‍ഭിണിയായിരുന്ന പൂര്‍ണിമ ഇന്ദ്രജിത്ത്! അഹാന കൃഷ്ണ അയച്ചുതന്ന അന്നത്തെ ചിത്രത്തെക്കുറിച്ച് താരം!

  |

  പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബങ്ങളിലൊന്നാണ് സുകുമാരന്റേത്. കുടുംബത്തിലെല്ലാവരും ഇതിനകം തന്നെ സെലിബ്രിറ്റികളായി മാറിക്കഴിഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഇവരുടെ വിശേഷങ്ങളെല്ലാം ക്ഷണനേരം കൊണ്ട് തന്നെ ശ്രദ്ധിക്കപ്പെടാറുമുണ്ട്. ഇന്ദ്രജിത്തിന്റെ ഭാര്യയും അഭിനേത്രിയുമായ പൂര്‍ണിമ നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം വൈറസിലൂടെയായിരുന്നു സിനിമയിലേക്ക് തിരിച്ചെത്തിയത്. രാജീവ് രവി ചിത്രമായ തുറമുഖത്തിലും താരം അഭിനയിക്കുന്നുണ്ട്. ഈ രണ്ട് സിനിമകളിലും ഇന്ദ്രജിത്തും ഒപ്പമുണ്ടായിരുന്നുവെങ്കിലും തങ്ങള്‍ക്ക് കോംപിനേഷന്‍ സീനുകളൊന്നുമുണ്ടായിരുന്നില്ലെന്ന് താരം പറഞ്ഞിരുന്നു.

  പൂര്‍ണിമയുടെ പ്രാണയെ സെലിബ്രിറ്റികളും സാധാരണക്കാരും ഒരുപോലെ ആശ്രയിക്കാറുണ്ട്. ജീവിതത്തിലെ അവിസ്മരണീയമായ മുഹൂര്‍ത്തങ്ങളില്‍ നിങ്ങളെ ഏറ്റവും മനോഹരമാക്കുന്ന വസ്ത്രങ്ങളായിരിക്കണം ധരിക്കേണ്ടതെന്നായിരുന്നു താരം പറഞ്ഞത്. കുട്ടിക്കാലം മുതലേ തന്നെ നിറങ്ങളോടും ഡിസൈനുകളൊടും താല്‍പര്യമുണ്ടായിരുന്നുവെന്നും അങ്ങനെയാണ് പ്രാണ തുടങ്ങിയതെന്നും പൂര്‍ണിമ വ്യക്തമാക്കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പോസ്റ്റ് ചെയ്യുന്ന വിശേഷങ്ങളെല്ലാം പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്. കഴിഞ്ഞ ദിവസം അഹാന കൃഷ്ണ അയച്ചുതന്ന ചിത്രത്തെക്കുറിച്ചും ആ സമയത്തെ അനുഭവങ്ങളെക്കുറിച്ചുമൊക്കെ പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

  അഹാന അയച്ച ഫോട്ടോ

  അഹാന അയച്ച ഫോട്ടോ

  യുവഅഭിനേത്രികളില്‍ പ്രധാനികളിലൊരാളായ അഹാന കൃഷ്ണയായിരുന്നു പൂര്‍ണിമക്ക് വര്‍ഷങ്ങള്‍ പഴക്കമുള്ള ഫോട്ടോ അയച്ച് കൊടുത്തത്. അമ്മയ്ക്കും പൂര്‍ണിമയ്ക്കുമൊപ്പം നില്‍ക്കുന്ന ചിത്രമായിരുന്നു താരം പോസ്റ്റ് ചെയ്തത്. സാരിയും കൈനിറയെ വളകളുമൊക്കെയായി നില്‍ക്കുന്ന പൂര്‍ണിമ ഗര്‍ഭിണിയായിരുന്ന സമയത്തെ ഫോട്ടോയായിരുന്നു അത്. അന്നത്തെ ഫോട്ടോയും ഇപ്പോഴത്തെ ഫോട്ടോയും ചേര്‍ത്ത് വെച്ചായിരുന്നു പൂര്‍ണിമ എത്തിയത്.

  പൂര്‍ണ്ണിമയുടെ ആ രഹസ്യം പുറത്തായി | filmibeat Malayalam
  സ്വപ്നം കണ്ടു

  സ്വപ്നം കണ്ടു

  ഇന്നലെ രാത്രി അഹാന 16 വർഷം മുൻപുള്ള ഈ ചിത്രം എനിക്ക് അയച്ചു തന്നു, രാത്രി മുഴുവൻ ഉറക്കത്തിൽ ഞാൻ ഗർഭിണിയായ എന്നെ സ്വപ്നം കണ്ടു! ശരിക്കും സത്യമാണെന്നു തോന്നിപ്പിക്കുന്നതായിരുന്നു ആ സ്വപ്നം. ഭാരമേറിയ ശരീരവുമായാണ് ഞാനുണർന്നത്. (യഥാർഥത്തിൽ, അത് ഇന്നലെ വൈകുന്നേരം നടത്തിയ വർക്ക് ഔട്ടുകൾ സമ്മാനിച്ച അസ്വസ്ഥതയായിരുന്നു). നമ്മുടെ ഉപബോധമനസ്സ് എത്ര ശക്തമാണെന്നത് അവിശ്വസനീയമായ വസ്തുതയാണെന്ന് പൂര്‍ണിമ ചോദിക്കുന്നുണ്ട്.

  നിങ്ങള്‍ക്കുണ്ടായിട്ടുണ്ടോ?

  നിങ്ങള്‍ക്കുണ്ടായിട്ടുണ്ടോ?

  എത്ര മനോഹരമായാണ് അത്, ഓരോ കാര്യങ്ങളെ സൃഷ്ടിക്കുകയും ദൃശ്യവത്കരിക്കുകയും ചെയ്യുന്നത്. ഞാൻ മറ്റൊരു തലത്തിലേക്ക് പോയി, അവിടെ കുറച്ചുപേരെ കണ്ടുമുട്ടി, തിരിച്ചുവന്നു. നിങ്ങളും ഇതുപോലെ വിചിത്രമായ സ്വപ്നങ്ങളിലൂടെ കടന്നുപോയിട്ടുണ്ടോ എന്ന് താരം പ്രേക്ഷകരോട് പൂർണിമ ചോദിച്ചിരുന്നു. നിരവധി പേരായിരുന്നു പോസ്റ്റിന് കീഴില്‍ കമന്‍റുകളുമായെത്തിയത്.

   പേളി മാണി പറഞ്ഞത്

  പേളി മാണി പറഞ്ഞത്

  പേളി മാണിയായിരുന്നു ആദ്യം പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയത്. 2004 ലുള്ള എന്റെ ഫോട്ടോയും അഹാന അയച്ച് തന്നിരുന്നു. അവരുടെ ഹൗസ് വാമിങിന്‍രെ സമയത്തുള്ള ഫോട്ടോയായിരുന്നു അത്. ആ ഫോട്ടോസ് കണ്ടതോടെ തനിക്ക് നഷ്ടമായ ഉറക്കം ഇത് വരെ തിരിച്ചുവന്നിട്ടില്ലെന്നായിരുന്നു താരം കുറിച്ചത്. അഹാനനയോട് ചതിക്കരുത് എന്ന് പേളി അപേക്ഷിക്കുകയും ചെയ്തിരുന്നു. അന്നത്തെ ഫോട്ടോയാണ് ഇതുമെന്നായിരുന്നു പൂര്‍ണിമ മറുപടി നല്‍കിയത്.

  English summary
  Ahaana Krishna shares unseen photo of Poornima Indrajith
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X