രണ്ട് ദിവസം കൊണ്ട് അമ്പരപ്പിച്ച് അഹാന, കാവ്യക്കായി മീനാക്ഷി ഇറങ്ങി; സ്നേഹം മറച്ച് വെക്കാതെ മഞ്ജു

ബിസിനസ് തുടങ്ങി രണ്ട് ദിവസത്തിനുള്ളിൽ അഹാനയുടെ സിയ ബ്രാൻഡ് മുന്നേറുന്നു. വെബ്സെെറ്റിൽ പല സാരികളും ഔട്ട് ഓഫ് സ്റ്റോക്ക് ആണ്. ഇതിനിടെ കാവ്യ മാധവന്റെ സംരഭമായ ലക്ഷ്യയുടെ ഓണം കലക്ഷൻ സാരികളുടെ ഫോട്ടോ പുറത്ത് വന്നു. മീനാക്ഷി ദിലീപാണ് മോഡലായെത്തിയിരിക്കുന്നത്. മീനാക്ഷിയു‌ടെ ഫോട്ടോയ്ക്ക് അമ്മ മഞ്ജു വാര്യർ ലെെക്ക് ചെയ്തിട്ടുമുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമല്ലാതിരുന്നിട്ട് പോലും വലിയ ജനശ്രദ്ധ ലഭിക്കുന്നയാളാണ് മീനാക്ഷി.

മീനാക്ഷി മോഡലായെത്തിയത് ലക്ഷ്യക്ക് ​ഗുണം ചെയ്യുമെന്നുറപ്പാണ്. കഴിഞ്ഞ ദിവസമാണ് സിയ എന്ന ക്ലോത്തിം​ഗ് ബ്രാൻഡിന് അഹാന കൃഷ്ണ, അനിയത്തിമാരായ ഇഷാനി കൃഷ്ണ, ഹൻസിക കൃഷ്ണ, അമ്മ സിന്ധു കൃഷ്ണ എന്നിവർ തുടക്കമിട്ടത്. വില കൂടുകലാണെന്നാണ് സോഷ്യൽ മീഡിയയിൽ വന്ന അഭിപ്രായം.

Ahaana Krishna  Meenakshi

എന്നാൽ വെബ്സെെറ്റിൽ പെട്ടെന്ന് തന്നെ പല സാരികളും ഔട്ട് ഓഫ് സ്റ്റോക്ക് ആകുന്നുണ്ട്. അത്രമാത്രം സെയിൽ സിയയിൽ നടക്കുന്നു. അഹാനയും സഹോദരിമാരുമാണ് സാരികളുടെ മോഡൽ. ഇവർക്കുള്ള സോഷ്യൽ മീഡിയ റീച്ച് ആണ് സെയിലിന് ഉപകരിക്കുന്നത്. ലക്ഷ്യക്ക് മീനാക്ഷിയും കാവ്യയും നൽകുന്ന ജനശ്രദ്ധ പോലെ സിയക്ക് ​ഗുണം ചെയ്യുന്നത് അഹാനയുടെയും സഹോദരിമാരുടെയും ജനശ്രദ്ധയാണ്.

അതേസമയം അഹാനയുടെ പുതിയ സംരംഭത്തിൽ മി‍ഡിൽ ക്ലാസ് ആളുകൾക്ക് വലിയ താൽപര്യമില്ല. ഇത്രയും വില കൊടുത്ത് സാരികൾ വാങ്ങാനാകില്ലെന്ന് ഇവർ പറയുന്നു. അഹാനയെയും കുടുംബത്തെയും ഇവർ വിമർശിക്കുന്നുമുണ്ട്. സാധാരണക്കാരായ ആളുകളുടെ വ്യൂസ് കൊണ്ടാണ് അഹാനയും സഹോദരിമാരും ഈ നിലയിലെത്തിയത്. എന്നാൽ ബിസിനസ് തുടങ്ങിയപ്പോൾ അവരെ പരി​ഗണിക്കുക പോലും ചെയ്തില്ലെന്നാണ് പ്രധാന വിമർശനം. സിയയെ പരിചയപ്പെടുത്തിക്കൊണ്ടുള്ള വീഡിയോയുടെ താഴെ ഭൂരിഭാ​ഗവും ഈ കമന്റുകളാണ്.

എന്നാൽ ബിസിനസിനെ ഇതൊന്നും ബാധിച്ചിട്ടില്ല. ഇറക്കിയ ലിമിറ്റഡ് കലക്ഷനുകൾ ഓരോന്നായി ഓരോന്നായി ഔട്ട് ഓഫ് സ്റ്റോക്ക് ആയിക്കൊണ്ടിരിക്കുകയാണ്. വലിയ മത്സരം നടക്കുന്ന മേഖലയിലേക്കാണ് അഹാനയും കുടുംബവും ഇറങ്ങിയിരിക്കുന്നത്. ഇൻഫ്ലുവൻസിം​ഗ് കരിയറിൽ ഇവർക്ക് വെല്ലുവിളികൾ കുറവായിരുന്നു. കാരണം കൃഷ്ണകുമാറിന്റെ മക്കളെന്ന പേര് തുടക്കത്തിലേ ഇവരിലേക്ക് ജനശ്രദ്ധ എത്തിച്ചു. പിന്നീടുള്ള ഇവരുടെ വളർച്ച പെട്ടെന്നായിരുന്നു.

മറുവശത്ത് കാവ്യ അഭിനയ രം​ഗത്ത് തിരക്കുകൾ കുറച്ച ഘട്ടത്തിലാണ് ലക്ഷ്യ എന്ന ബിസിനസ് സംരഭവുമായി മുന്നോട്ട് വന്നത്. സിനിമാ താരമായതിനാൽ തന്നെ കാവ്യയുടെ ബ്രാൻഡ് പെട്ടെന്ന് തന്നെ ശ്രദ്ധ നേടി. വ്യക്തി ജീവിതത്തിലെ ചില വിവാദങ്ങളാലും മറ്റും ലെെം ലെെറ്റിൽ നിന്നും കുറേക്കാലം ഇതിനിടെ കാവ്യ മാറി നിന്നു. ഇപ്പോൾ വീണ്ടും ലെെം ലെെറ്റിൽ സാന്നിധ്യം അറിയിക്കുന്നുണ്ട്. കാവ്യയും മീനാക്ഷിയുമാണ് ഇന്ന് ലക്ഷ്യയുടെ പ്രധാന മോഡലുകൾ. അഭിനയ രം​ഗത്ത് നിന്നും ഏറെക്കാലമായി മാറി നിൽക്കുകയാണ് കാവ്യ. പിന്നെയും ​ആണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X