'അനിയത്തിമാരെല്ലാം അഹാനയെ കടത്തിവെട്ടിപോകുമോ?, അളിയന്മാർക്കൊപ്പം അഹാന';ഡിന്നർ വീഡിയോ പങ്കിട്ട് ദിയ!
കൃഷ്ണ കുമാറിന്റെ വീട്ടിലിപ്പോൾ കല്യാണമേളമാണ്. നാല് പെൺമക്കളിൽ ഒരാൾ വിവാഹിതയാകാൻ പോകുന്നു. കൃഷ്ണകുമാറിന്റെ മകളും സോഷ്യൽമീഡിയ താരവും സംരംഭകയുമായ ദിയ കൃഷ്ണയുടെ വിവാഹം സെപ്തംബറിലുണ്ടാകും. കഴിഞ്ഞ കുറച്ച് നാളുകളായി സിന്ധുവും കൃഷ്ണകുമാറും നിരന്തരമായി കേൾക്കുന്ന ചോദ്യമാണ് പെൺമക്കളെ കെട്ടിക്കുന്നില്ലേയെന്നത്. ദിയയുടെ വിവാഹം നിശ്ചയിച്ചതോടെ അത്തരം ചോദ്യങ്ങൾക്കും അവസാനമായി. കരിയറിന് പിന്നാലെയാണ് അഹാന.
അതുകൊണ്ടാണ് അനിയത്തിക്കായി വഴി മാറി കൊടുത്തത്. ചേച്ചിയെകടത്തിവെട്ടി താൻ വിവാഹിതയാകാൻ സാധ്യതയുണ്ടെന്ന് നേരത്തെ മുതൽ പലപ്പോഴും ദിയ പറയാറുണ്ട്. ഏറെ വർഷങ്ങളായി പരിചയമുള്ള സുഹൃത്ത് അശ്വിൻ ഗണേഷുമായാണ് ദിയയുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. സോഷ്യൽമീഡിയയിൽ അടുത്തിടെയായി ഏറ്റവും കൂടുതൽ സെലിബ്രേറ്റ് ചെയ്യപ്പെടുന്ന കപ്പിളാണ് ദിയയും അശ്വിനും.

കഴിഞ്ഞ ദിവസം നടന്ന പെണ്ണുകാണൽ ചടങ്ങിന്റെ വിശേഷങ്ങൾ വ്ലോഗായി ദിയ പങ്കിട്ടിരുന്നു. അശ്വിന്റെ മാതാപിതാക്കളും സഹോദരനും സഹോദര ഭാര്യയും അവരുടെ കുഞ്ഞും ചേർന്ന കുടുംബമാണ് പെണ്ണുകാണലിന് എത്തിയത്. തമിഴ് ആചാര പ്രകാരം താംബൂലവും പഴങ്ങളുമായാണ് അശ്വിന്റെ അമ്മ എത്തിയത്.
സൗഹൃദവും ഇൻസ്റ്റഗ്രാം റീൽസുമായി ആരംഭിച്ച ബന്ധം ഇതുവരെ എത്തിയതിൽ സന്തോഷം ദിയയുടെ വാക്കുകളിലുണ്ടായിരുന്നു. ദിയയുടെ വീട്ടിൽ മൂത്ത സഹോദരി അഹാന ഒഴികെ മറ്റെല്ലാപേരും ചടങ്ങിൽ ഉണ്ടായിരുന്നു. അഹാന ചെന്നൈയിലാണെന്ന് ദിയ വീഡിയോയിൽ അറിയിച്ചിരുന്നു. അഹാനയുടെ തൊട്ടുതാഴെയുള്ള അനുജത്തിയാണ് ദിയ. ഇഷാനിയും ഹൻസികയും അഹാനയുടെയും ദിയയുടെയും അനുജത്തിമാരാണ്.
പെണ്ണുകാണൽ ചടങ്ങിൽ പങ്കെടുക്കാൻ പറ്റിയില്ലെങ്കിലും ദിയയ്ക്കും അശ്വിനുമൊപ്പം ചെന്നൈയിൽ നിന്നും തിരിച്ചെത്തിയ ഉടൻ ഡിന്നർ ഡേറ്റ് നടത്തിയിരുന്നു അഹാന. സിന്ധുവും ഇഷാനിയും ഹൻസികയും ദിയയും അശ്വിനും ഇഷാനിയുടെ സുഹൃത്തുമാണ് അഹാനയ്ക്കൊപ്പം ഡിന്നർ ഡേറ്റിൽ ഉണ്ടായിരുന്നത്. ഇഷാനിയും അർജുനും പ്രണയത്തിലാണെന്നാണ് റിപ്പോർട്ടുകൾ.
ഭാവി അളിയന്മാരോട് വിശേഷങ്ങൾ ചോദിക്കുന്ന അഹാനയുെട വീഡിയോ വൈറലാണ്. വീഡിയോ കണ്ട് അനിയത്തിമാരെല്ലാം അഹാനയെ കടത്തിവെട്ടിപോകുമോ? എന്നാണ് ആരാധകർ തമാശയായി ചോദിക്കുന്നത്. അതേസമയം പരസ്യമായ പ്രണയപ്രഖ്യാപനത്തിന്റെ പേരിൽ സൈബർ സ്‌പെയ്‌സിൽ ഏറെ ആക്രമണം നേരിട്ടവരാണ് ദിയ കൃഷ്ണയും അശ്വിനും.

അതിനിടെയാണ് മകളുടെ വിവാഹം സെപ്റ്റംബറിൽ നടക്കും എന്ന വിവരം സിന്ധു യുട്യൂബ് വീഡിയോയിൽ പ്രഖ്യാപിച്ചത്. ദിയ കൃഷ്ണയും അശ്വിൻ ഗണേഷും വിവാഹ വസ്ത്രങ്ങളുടെ തയാറെടുപ്പുകൾ തുടങ്ങി കഴിഞ്ഞു. തിരുവനന്തപുരത്തെ ഡിസൈനറാണ് ഇരുവർക്കും വിവാഹവസ്ത്രങ്ങൾ ചെയ്യുന്നത്.
വിവാഹത്തിന് മുമ്പ് തന്നെ ഒന്നിച്ച് യാത്ര ചെയ്യുകയും ടൂറിന് പോകുന്നയിടങ്ങളിൽ ഒന്നിച്ച് താമസിക്കുകയും ചെയ്തതിന്റെ പേരിൽ ദിയ കൃഷ്ണ നേരിട്ട വിമർശനങ്ങൾ വളരെ വലുതാണ്. പ്രൊപോസൽ വീഡിയോ പോസ്റ്റ് ചെയ്താണ് ഇവർ പ്രണയം പരസ്യമാക്കിയത്. ഇനിയങ്ങോട്ട് ദിയയുടെ വ്ലോഗുകളിലൂടെ വിവാഹ വിശേഷങ്ങൾ പ്രേക്ഷകർക്ക് അറിയാൻ കഴിയും.


Click it and Unblock the Notifications