ഇത് ചോദിച്ച് മേടിച്ചതല്ലേ? അനിയത്തി ഹന്‍സു ബ്ലോക്ക് ചെയ്തുവെന്ന് പരാതി പറഞ്ഞ ആരാധകനോട് അഹാനയുടെ മറുപടി

നടി അഹാന കൃഷ്ണയും സഹോദരിമാരും മലയാളികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടവരാണ്. നടനും രാഷ്ട്രീയക്കാരനുമായ അച്ഛന്റെ പാതയിലൂടെ ആദ്യം സിനിമയിലേക്ക് എത്തിയത് അഹാനയാണ്. പിന്നാലെ മൂന്ന് അനിയത്തിമാരില്‍ ഓരോരുത്തരായി ഈ മേഖലയില്‍ സജീവമായി. എല്ലാവരും വ്‌ളോഗ് ചെയ്തും റീല്‍സ് വീഡിയോയിലൂടെയും സോഷ്യല്‍ മീഡിയിയല്‍ സജീവമാണ്.

കൂട്ടത്തില്‍ ഏറ്റവും ഇളയ സഹോദരിയായ ഹന്‍സിക പഠിച്ച് കൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും സോഷ്യല്‍ മീഡിയയിലൂടെ വലിയ ഫാന്‍സ് പിന്തുണയാണ് ഹന്‍സുവിനുള്ളത്. ഇടയ്ക്ക് ചേച്ചിയുടെ കുട്ടിക്കാലവേഷം ചെയ്യാന്‍ ഹന്‍സു സിനിമയിലേക്ക് എത്തിയതും ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ താരസഹോദരിമാരെ കുറിച്ചുള്ള ചില രസകരമായ കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്.

ahaana-krishna

ലക്ഷക്കണക്കിന് ആളുകളാണ് അഹാനയെയും ഹന്‍സികയെയും സോഷ്യല്‍ മീഡിയയിലൂടെ ഫോളോ ചെയ്യുന്നത്. എന്നിരുന്നാലും തങ്ങള്‍ക്ക് ശല്യക്കാരായ ആരാധകരെ ബ്ലോക്ക് ചെയ്യുന്നതും പതിവാണ്. അത്തരത്തില്‍ ഹന്‍സിക ബ്ലോക്ക് ചെയ്തവരില്‍ ഒരാള്‍ അഹാനയുടെ അടുത്ത് ഒരു അപേക്ഷയുമായി വന്നിരിക്കുകയാണ്.

ഇന്‍സ്റ്റാഗ്രാമില്‍ അഹാന പങ്കുവെച്ച സ്റ്റോറിയിലാണ് അനിയത്തി ഹന്‍സുവിന്റെ ആരാധകന്‍ പറഞ്ഞത് സൂചിപ്പിച്ചിരിക്കുന്നത്. 'ഹന്‍സുവിനോട് ബ്ലോക്ക് മാറ്റാന്‍ പറയുമോ' എന്നായിരുന്നു ആരാധകന്റെ ആവശ്യം. എന്നാല്‍ ഇതിന് നടി നല്‍കിയ മറുപടിയാണ് ശ്രദ്ധേയം. 'ഇല്ല, കഷ്ടപ്പെട്ട് ചോദിച്ച് മേടിച്ചതല്ലേ. സൂക്ഷിച്ച് വച്ചോ' എന്ന് പറഞ്ഞ് ഒരു ട്രോഫിയുടെ ഇമോജി കൂടി നടി കൊടുത്തിരിക്കുകയാണ്.

അതേ സമയം ഹന്‍സിക ബ്ലോക്ക് ആക്കിയ ആളാരാണെന്ന് കാണിക്കാതെ ആളുടെ പ്രൊഫൈല്‍ ഫോട്ടോയും പേരും നടി മറച്ച് വെച്ചിരുന്നു. എന്തായാലും ഏതോ ശല്യക്കാരനാണെന്ന കാര്യം ഇതിലൂടെ വ്യക്തമാവുമെങ്കിലും താരപുത്രിമാരുടെ ഐക്യത്തെ കുറിച്ചാണ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ച.

hansikaa-krishna

മാത്രമല്ല അഹാനയുടെ പുതിയ റീല്‍സിന്റെ താഴെയും അനിയത്തിയെ കുറിച്ചുള്ള കമന്റുകളാണ് വരുന്നത് എന്നതാണ് ശ്രദ്ധയം. സ്വന്തം ഡാന്‍സ് വീഡിയോ വേറിട്ട രീതിയില്‍ എഡിറ്റ് ചെയ്തതാണ് അഹാന പങ്കുവെച്ചിരുന്നത്. എന്നാല്‍ എഡിറ്റിങ്ങിന്റെയും വീഡിയോ മേക്കിങ്ങിന്റെയും കാര്യത്തില്‍ ഹന്‍സികയുടെ തട്ട് താണ് തന്നെയിരിക്കുമെന്നാണ് പൊതു അഭിപ്രായം.

'സംഭവം കൊള്ളാം. എന്നാലും നമ്മുടെ ഹന്‍സുബിയുടേ എഡിറ്റിംഗിന്റെ അത്ര ഇല്ല. ഹന്‍സു ഞങ്ങളുടെ കൊച്ചാണ്. അനിയത്തിയുടെ ലെവല്‍ ഒന്നും എത്തിയിട്ടില്ല. അഹാനയുടെ വീഡിയോ കണ്ടിട്ട് ഹന്‍സുവിന്റെ വീഡിയോ എടുത്ത് നോക്കിയാല്‍ മനസിലാവും വ്യത്യാസം,' എന്നിങ്ങനെ അഹാനയെക്കാളും പ്രശംസയാണ് അനിയത്തിയ്ക്ക് ലഭിക്കുന്നത്.

അതേ സമയം അഹാന ഇപ്പോള്‍ സിനിമകള്‍ ചെയ്യുന്നില്ലേ എന്ന ചോദ്യവുമായിട്ടും ചിലര്‍ എത്തിയിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അഹാന കൂട്ടുകാരിമാരുടെ കൂടെ ഗോവയില്‍ കറങ്ങി നടക്കുകയായിരുന്നു. മാത്രമല്ല സിനിമയുമായി ബന്ധപ്പെട്ട വിശേഷങ്ങളൊന്നും പറയാത്തതിനാലാണ് ആരാധകര്‍ ഈ ചോദ്യവുമായി എത്തിയിരിക്കുന്നത്.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X