twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമയിൽ ആദ്യം എത്തുന്നത് ഞാനാകുമെന്നാണ് കരുതിയത്, സിനിമാ പ്രവേശനത്തെ കുറിച്ച് ദിയ കൃഷ്ണ

    |

    സിനിമയിൽ മുഖം കാണിച്ചിട്ടില്ലെങ്കിലും മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളായ ദിയ ലോക്ക് ഡൗൺ കാലത്താണ് പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെടുന്നത്. ടിക് ടോക്കിലൂടെയായിരുന്നു താരപുത്രിയുടെ എൻട്രി. ഇതിലൂടെ നരവധി ആരാധകരെ നേടാൻ ദിയയ്ക്ക് കഴിഞ്ഞു. പിന്നീട് യൂട്യൂബ് ചാനലിലൂടേയും ഇൻഫ്ലുവൻസർ മാർക്കറ്റിങ്ങിലൂടേയും ദിയ ആരാധകരെ സൃഷ്ടിക്കുകയായിരുന്നു.

    സിനിമയുമായി വളരെ അടുത്ത ബന്ധമാണ് കൃഷ്ണ കുമാറിനും കുടംബത്തിനിമുള്ളത്. അച്ഛന്റെ പാത പിന്തുടർന്ന് മൂത്ത മകൾ അഹാനയായിരുന്നു ആദ്യം സിനിമയിൽ എത്തിയത്. അഹാനയ്ക്ക് പിന്നാലെ ഹൻസികയും ഇപ്പോൾ ഇഷാനിയും സിനിമയിൽ എത്തിയിരിക്കുകയാണ്. ഈ കുടുംബത്തിൽ നിന്ന് ദിയ മാത്രമാണ് ഇനി ബിഗ് സ്ക്രീനിലെത്താൻ ബാക്കി. ഇപ്പോഴിതാ സിനിമാ പ്രവേശനത്തെ കുറിച്ച് വാചാലയാവുകയാണ് ദിയ കൃഷ്ണ. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ദിയ തന്റെ സിനിമാ മോഹത്തെ കുറിച്ച് വെളിപ്പടുത്തുന്നത്. കൂടാതെ സിനിമ പ്രവേശനം വൈകുന്നതിന്റെ കാരണവും ദിയ പറയുന്നുണ്ട്.

    സിനിമാ പ്രവേശനം

    കുട്ടിക്കാലം മുതല്‍ വീട്ടിൽ ഞങ്ങൾ‌ മൂന്ന് പേരില്‍ ആദ്യം സിനിമ സിനിമ എന്ന് ആഗ്രഹിച്ചു തുടങ്ങിയത് ഞാനാണ്. സ്കൂളിൽ സകല കലാപരിപാടികൾക്കും നാടകത്തിനുമൊക്കെ പങ്കെടുക്കും. നല്ല നടിക്കുള്ള സമ്മാനമൊക്കെ കിട്ടിയപ്പോൾ ഞാന്‍ വിചാരിച്ചു - 'ആഹാ...വീട്ടിൽ നിന്ന് ഇനി ആദ്യം സിനിമയിലെത്താൻ പോകുന്നത് ഞാനാ'...എന്ന്. വീട്ടുകാരും അതു തന്നെയാണ് പറഞ്ഞു കൊണ്ടിരുന്നത്. പക്ഷേ, ആദ്യം ചേച്ചി സിനിമയിൽ വന്നു. തൊട്ടു പിന്നാലെ ഹൻസികയും ഇഷാനിയും വന്നുവെന്ന് ദിയ പറയുന്നു. ഇപ്പോൾ എല്ലാവരും കാത്തിരിക്കുന്നത് ഇഷാനിയുടെ ആദ്യ ചിത്രമായ വണ്ണിന് വേണ്ടിയാണെന്നും ദിയ കൂട്ടിച്ചേർത്തു

    സിനിമാ അവസരം  വേണ്ടെന്ന്  വെച്ചു

    സിനിമയിലേയ്ക്ക് പല അവസരങ്ങൾ വന്നിരുന്നു. അതൊന്നും എനിക്കു പറ്റിയ തുടക്കമാണെന്ന് തോന്നിയില്ല. ഇതിനോടകം 20 പടം ചെയ്യേണ്ട സമയം കഴിഞ്ഞു. ആർക്കുമറിയാത്ത 20 പടം ചെയ്യുന്നതിനെക്കാൾ നല്ലത് എല്ലാവരുമറിയുന്ന ഒരു പടം ചെയ്യുന്നതല്ലേ. ഇനി ഒരു സിനിമയിൽ അഭിനയിക്കുകയാണെങ്കിൽ ഇൻസ്റ്റഗ്രാമിലൂടെയും സോഷ്യൽ മീഡിയയിലൂടെയും അതിനെ എങ്ങനെ മാർക്കറ്റ് ചെയ്യണം എന്നും എനിക്ക് ധാരണയുണ്ട്. - ദിയ പറയുന്നു.

    ടിക് ടോക്ക്

    ടിക് ടോക്കിൽ സജീവമായതിനെ കുറിച്ചും ദിയ പറയുന്നുണ്ട്. ആദ്യം താൻ ടിക് ടോക്കിന് എതിരായിരുന്നു. സ്കൂളിൽ പഠിക്കുന്ന കാലത്ത് ഒന്നു രണ്ടെണ്ണം ചെയ്തപ്പോള്‍ കൂട്ടുകാർ കളിയാക്കി. അതോടെ നിർത്തി. പിന്നീട് ലോക്ക് ഡൗൺ ആയപ്പോൾ ഹൻസിക നിർബന്ധിച്ചിട്ടാണ് വീണ്ടും ചെയ്തു തുടങ്ങിയത്. അത് ഇൻസ്റ്റഗ്രാമിൽ ഇട്ടപ്പോൾ ധാരാളം വ്യൂസും ലൈക്കും കിട്ടി. അപ്പോൾ വീണ്ടും ചെയ്തു. അങ്ങനെ ചെയ്ത് ചെയ്ത് 100 വിഡിയോ കഴിഞ്ഞു.

    യുട്യൂബ്  ചാനൽ തുടങ്ങുന്നത്

    യൂട്യൂബ് ചാനൽ തുടങ്ങിയതിനെ കുറിച്ചും ദിയ അഭിമുഖത്തിൽ പറയുന്നുണ്ട്. ചേച്ചി അഹാനയാണ് യൂട്യൂബ് ചാനൽ തുടങ്ങാൻ കാരണം.. ചേച്ചിയാണ് ആദ്യം തുടങ്ങിയത്. എനിക്ക് അതിനെക്കുറിച്ച് യാതൊരു ഐഡിയയും ഇല്ലായിരുന്നു. ചേച്ചി ചെയ്യുന്നതു കണ്ടപ്പോൾ എന്തിനാ ഇത്ര മെനക്കെടുന്നതെന്നാണ് ആദ്യം ചിന്തിച്ചത്. എന്തായാലും വെറുതെ ഇരിക്കുവല്ലേ ചെയ്തു നോക്കിയാലോ എന്ന് കുറച്ചു കഴിഞ്ഞപ്പോൾ തോന്നി. അങ്ങനെ തുടങ്ങിയതാണ്. ഇപ്പോൾ സജീവമായി. കുറേ വിഡിയോസ് ഇട്ടു. കൊറോണ വന്നതു കൊണ്ട് ലോകത്ത് ഗുണമുണ്ടായ അപൂർവം പേരിൽ ഒരാള്‍ ഞാനാണെന്ന് പറയാം. എല്ലാവരും സാമ്പത്തിക പ്രശ്നങ്ങളിൽ പെട്ടപ്പോൾ എനിക്ക് വരുമാനം കിട്ടിത്തുടങ്ങി.
    ഇൻസ്റ്റഗ്രാമിൽ ഞാനിപ്പോൾ ഒരു ഇൻഫ്ലുവൻസറാണ്. വലുതും ചെറുതുമായ ബ്രാൻഡുകൾ മാർക്കറ്റിങ്ങിനായി സമീപിക്കുന്നു. ഞാൻ പരിചയപ്പെടുത്തുന്ന പ്രൊഡക്ടുകൾ ആളുകൾ സ്വീകരിക്കുന്നുമുണ്ട്, ദിയ അഭിമുഖത്തിൽ പറഞ്ഞു.

    Read more about: ahaana krishna
    English summary
    diya krishna About Her Movie debut
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X