അന്നും ഇന്നും അങ്ങനെ തന്നെ ... അഹാനയുടെ ആ രണ്ട് ഇഷ്ടത്തെ കുറിച്ച് കൃഷ്ണ കുമാർ, ചിത്രം വൈറൽ
സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് നടൻ കൃഷ്ണ കുമാറും കുടുംബവും. അഭിനയം, ഡാൻസ് പാട്ട്, മിമിക്രി എന്നിങ്ങനെ എല്ലാം ഇവരുടെ കൈകളിലുണ്ട്. സോഷ്യൽ മീഡിയയിൽ ഈ അച്ഛനേയും നാല് മക്കളേയും കാണാത്ത ദിവസം വിരളമാണ്. മലയാള സിനിമയിലെ അപൂർവ്വമായൊരു താര കുടുംബമാണ് ഇവരുടേത്.
മക്കളുടെ വളർച്ചയിൽ ഏറ്റവും അഭിമാനിക്കുന്ന ഒരു അച്ഛനാണ് കൃഷ്ണ കുമാർ. അതിനാൽ തന്നെ അവരുടെ വളർച്ചയുടെ ഓരോ ഘട്ടങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അഹാനയെ കുറിച്ചുള്ള കൃഷ്ണ കുമാറിന്റെ രസകരമായ വാക്കുകളാണ്. നടിയുടെ കുട്ടിക്കാലത്തെ ഒരു ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു കൃഷ്ണ കുമാറിന്റെ പോസ്റ്റ്.

അഹാനയുടെ രണ്ട് താൽപ്പര്യങ്ങളെ കുറിച്ചായിരുന്നു കൃഷ്ണ കുമാർ പറഞ്ഞത്. അഹാനയ്ക്ക് എപ്പോഴും ഈ രണ്ട് കാര്യത്തിൽ വലിയ താൽപര്യമാണ്. ഒന്ന് ഭക്ഷണം കഴിക്കാനും മറ്റൊന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്യാനും. നടിയ്ക്ക് ഭക്ഷണം നൽകുന്ന ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു കൃഷ്ണ കുമാറിന്റെ പോസറ്റ്. അഹാന ആസ്വദിച്ച് ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രം പകർത്തിയിരിക്കുന്നത് സിന്ധുവാണ്. നടൻ ചിത്രം പകർത്തിയതിന്റെ ക്രെഡിറ്റ് ഭാര്യയ്ക്ക് നൽകിട്ടുണ്ട്.താരത്തിന്റെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാണ് . കമന്റുമായി എത്തിയവർക്കെല്ലാം കൃഷ്ണ കുമാർ മറുപടിയും നൽകിയിട്ടുണ്ട്.

ദിവസങ്ങൾക്ക് മുൻപ് ദിയയുടെ കുട്ടക്കാലത്തെ ചിത്രവും കൃഷ്ണ കുമാർ പങ്കുവെച്ചിരുന്നു. ചിരി എന്റേയും മറ്റുളളവരുടേയും ആരോഗ്യത്തിന് നല്ലതാണെന്ന് കുഞ്ഞിലെ മനസ്സിലാക്കി ഒരു സുന്ദരി ദിയ എന്ന അടിക്കുറപ്പോടെയായിരുന്നു കുഞ്ഞ് ദിയയുടെ ചിത്രം കൃഷ്ണ കുമാർ പങ്കുവെച്ചത്. സഹോദരിമാരിൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറ്റവും കൂടുതൽ ആരാധകരുള്ളത് ദിയയ്ക്കാണ്. താരത്തിന്റെ ടിക്ക് ടോക്ക് വീഡിയോകൾ വൈറലാണ്. അച്ഛനും ഇളയ സഹോദരി ഹൻസികയ്ക്കൊപ്പമാണ് ദിയ ടിക് ടോക്കിൽ അധികവും പ്രത്യക്ഷപ്പെടുന്നത്.

അഹാനയോടുളള കടപ്പാടിനെ കുറിച്ച് കൃഷ്ണ കുമാർ വെളിപ്പെടുത്തിയിരുന്നു, മനോരമ ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മൂത്ത മകളിലാണ് പാരന്റിംഗില്‍ ഞങ്ങളുടെ പരീക്ഷണം നടത്തിയത്. അതുവരെ പാരന്റിംഗ് എന്തെന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു. മൂത്ത മകളിലൂടെയാണ് ഞങ്ങള്‍ അതൊക്കെ പഠിച്ച.അതുകൊണ്ട് അവളോടാണ് ഞങ്ങള്‍ക്ക് കടപ്പാട് ഉള്ളത്. അടുത്ത കുട്ടിയില്‍ നിന്ന് പിന്നീടുള്ള കാര്യങ്ങള്‍ പഠിച്ചു.


Click it and Unblock the Notifications