twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആസിഫിന്റെ ആ സ്വഭാവത്തിൽ ഒരു മാറ്റവുമില്ല!! നേരത്തെ മുതൽ അങ്ങനെ, തുറന്ന് പറഞ്ഞ് അഹമ്മദ് സിദ്ധിഖി

    |

    സിനിമ താരമാകു സിനിമയിൽ ചുവട് ഉറപ്പിക്കുക എന്നത് യുവതലമുറയിലെ എല്ലാവരും കാണുന്ന ഒരു സ്വപ്നമാണ്. സിനിമ മോഹം ഉള്ളിലൊതുക്കി കൊണ്ട് തങ്ങളുടെ സ്വപ്ന സാക്ഷാത്കാരത്തിനായി ഇവർ പരിശ്രമിക്കാറുണ്ട്. ഇന്ന് തിളങ്ങി നിൽക്കുന്ന ഭൂരിഭാഗം താരങ്ങളോട് ചോദിച്ചാലും ഇവർക്ക് പറയാനുണ്ടാകും കഠിന പ്രയ്തനത്തിന്റെ ഒരു കഥ. ഈ കഷ്ടപാടിലൂടെ കടന്നു വന്ന താരങ്ങൾ മറ്റുള്ളവർക്ക് സഹായിക്കാറുണ്ട്.

     asif- ahamed sidhique

    പഞ്ചാബി ഹൗസിൽ 'അതായത് ഉത്തമ' എന്ന ഹിറ്റ് ഡയലോഗ് ഉണ്ടാകില്ലായിരുന്നു!! ഒഴിവാക്കാൻ തീരുമാനിച്ചു, പിന്നെയുണ്ടായത്, വെളിപ്പെടുത്തി ഇന്ദ്രൻസപഞ്ചാബി ഹൗസിൽ 'അതായത് ഉത്തമ' എന്ന ഹിറ്റ് ഡയലോഗ് ഉണ്ടാകില്ലായിരുന്നു!! ഒഴിവാക്കാൻ തീരുമാനിച്ചു, പിന്നെയുണ്ടായത്, വെളിപ്പെടുത്തി ഇന്ദ്രൻസ

    തിയേറ്ററുകളിൽ മികച്ച വിജയം നേടി ഓടുന്ന ചിത്രമാണ് കക്ഷി അമ്മിണിപ്പിള്ള. ആസിഫ് അലി, അഹമ്മദ് സിദ്ദിഖി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ആസിഫ് അലി വക്കീൽ വേഷത്തിൽ എത്തുന്ന ചിത്രത്തിൽ മറ്റൊരു പ്രദാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അഹമ്മദ് സിദ്ദിഖിയാണ്.10 കൊല്ലമായി മലയാള സിനിമയുടെ ഭാഗമായിട്ടും പ്രേകക്ഷകർക്ക് ഈ പേര് അത്ര സുപരിചിതമല്ല. എന്നാൽ സാൾട്ട് ആന്റ് പെപ്പറിലെ കെടി മിറാഷ്, തട്ടത്തിൻ മറത്തിലെ മുസ്തഫ എന്നീ പേരുകൾ പ്രേക്ഷകർക്ക് സുപരിചിതമാണ്. 10 വർഷത്തിനു ശേഷമാണ് ആസിഫും അഹമ്മദ് സിദ്ദിഖിയും ഒരുമിച്ചെത്തുന്നത്. ഇപ്പേഴിത അസിഫ് അലിയുടെ ആ മറ്റമില്ലാത്ത സ്വഭാവത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് താരം. മാതൃഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തുലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

    10 വർഷത്തിനു ശേഷം

    10 വർഷത്തിനു ശേഷം

    ആഷിഖ് അബു സംവിധാനം ചെയ്ത് 2011 ൽ പുറത്തിറങ്ങിയ സാൽട്ട് ആന്റ് പെപ്പർ എന്ന ചിത്രത്തിനു ശേഷം 2019 ലാണ് ആസിഫ് അലിയുമായി സിനിമ ചെയ്യുന്നത്. 2011 ൽ നിന്ന് ഇങ്ങോട്ട് ഒരു പത്ത് വർഷം പിന്നിടുമ്പോൾ ആസിഫ് ആസിഫറിനോട് തന്നെ ഒരു മത്സരത്തിലാണ്. ഓരോ പടം കഴിയുമ്പോഴും ആസിഫ് തന്നോട് തന്നെ യാണ് മത്സരിക്കുന്നത്. അല്ലതെ മറ്റുള്ള താരങ്ങളോടല്ല. ഇതിനെക്കാൾ എങ്ങനെ നന്നായി പെർഫോം ചെയ്യാം എന്നാണ് ആസിഫ് ചിന്തിക്കുന്നത്.

     ഷോർട്ട് എടുക്കുമ്പോൾ മുന്നിൽ വരും

    ഷോർട്ട് എടുക്കുമ്പോൾ മുന്നിൽ വരും

    സാൾട്ട് ആൻഡ് പെപ്പറിൽ ആസിഫ് ഇല്ലാത്ത ഷോട്ടിൽ പോലും എനിക്ക് മുന്നിൽ വന്നു നിൽക്കുമായിരുന്നു. അതെനിക്ക് ഇമോഷൻ കിട്ടാൻ വേണ്ടിയിട്ടായിരുന്നു. അത് അന്നും ഇന്നും അങ്ങനെ തന്നെയാണ്. എനിക്ക് മാത്രമല്ല എല്ലാവർക്കും വേണ്ടിയും അങ്ങനെ നിന്നു കൊടുക്കാറുണ്ട്. ആ ഒരു സ്വഭാവത്തിന് ഒരു മാറ്റവും വന്നിട്ടില്ല. എന്നാൽ ഒരു നടൻ എന്ന നിലയിൽ ആസിഫ് ഒരുപാട് വളർന്നു.

     ആസിഫിന്റെ കരിയർ

    ആസിഫിന്റെ കരിയർ

    2019 ആസിഫ് അലിയെ സംബന്ധിച്ച് വളരെ മികച്ച വർഷമായിരുന്നു. തുടക്കം മുതൽ പുറത്തു വന്ന എല്ലാ ചിത്രങ്ങൾ മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. മലയാള സിനിമയ്ക്ക് തന്നെ മികച്ച വർഷമായിരുന്നു ഇക്കുറി. ഒരുപിടി മികച്ച ചിത്രങ്ങൾ തിയേറ്ററുകളിൽ എത്തിയിരുന്നു. താരരാജക്കാന്മാരുടേയും യുവതാരങ്ങളുടേയും ഓരുപോലെ ആഘോമാക്കുകയായിരുന്നു. ആസിഫ് അലിയും മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്.

    നായകൻ മാത്രമല്ല

    നായകൻ മാത്രമല്ല

    നായക തുല്യമായ കഥാപാത്രങ്ങളിൽ മാത്രമല്ല നെഗറ്റീവ് ടച്ചുള്ള കഥാപാത്രങ്ങിലും ആസിഫ് തിളങ്ങാറുണ്ട്. പ്രേക്ഷകരുടെ പ്രിയപ്പെട്ട നായകനായി തിളങ്ങിയ ആസിഫ് നെഗറ്റീവ് കഥാപാത്രത്തിലെത്തിയപ്പോഴും. ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചത്. അഭിനേതാവ് എന്ന നിലയിൽ തന്റെ മറ്റൊരു മുഖമാണ് ഉയരെയിലും വൈറസിലും ആസിഫ് തുറന്ന് കാണിച്ചത്. എന്നാൽ കക്ഷി അമ്മിണിപ്പിളളയിൽ എത്തിയപ്പോൾ നേരത്തെ കണ്ട ആസ്ഫിനെ അല്ലായിരുന്നു കണ്ടത്

    മമ്മൂക്കയുടെ പിളളർ സ്വന്തമായി ഒരു ബസ് ഉണ്ടാക്കിയത് ഇങ്ങനെ!! പതിനെട്ടാംപടി തകർക്കുമെന്ന് ആരാധകർ, കാണൂമമ്മൂക്കയുടെ പിളളർ സ്വന്തമായി ഒരു ബസ് ഉണ്ടാക്കിയത് ഇങ്ങനെ!! പതിനെട്ടാംപടി തകർക്കുമെന്ന് ആരാധകർ, കാണൂ

    English summary
    ahamed sidhique says actor asif ali qulity
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X