Just In
- 14 min ago
ബിഗ് ബോസ് സീസണ് 3ല്‍ മത്സരിക്കുന്നുണ്ടോ? മറുപടിയുമായി രജിത് കുമാര്‍, വീഡിയോ വൈറല്‍
- 1 hr ago
ഓഫറുകൾ സ്നേഹപൂർവ്വം നിരസിച്ചിട്ടുണ്ട്, അഭിനയിക്കാത്തതിന്റെ കാരണം വെളിപ്പെടുത്തി ബാലചന്ദ്ര മേനോൻ
- 1 hr ago
സ്റ്റാര്‍ മാജികിലേക്ക് രജിത് കുമാര്‍, ഷിയാസിനൊപ്പമുള്ള ചിത്രങ്ങള്‍ വൈറല്‍, ബിഗ് ബോസിലേക്കില്ലേയെന്ന് ആരാധകര്‍
- 1 hr ago
ഫോര്‍പ്ലേ വേണമെന്ന് അവള് പറയുമ്പോള്‍ 'എല്ലാം അറിയാമല്ലേ' എന്ന ആക്ഷേപം, വൈറല്‍ കുറിപ്പ്
Don't Miss!
- News
യുഡിഎഫിന് വലിയ നഷ്ടം അവര്‍ രണ്ട് പേരും മുന്നണി വിട്ടതാണ്, തുറന്ന് പറഞ്ഞ് ലീഗ് എംഎല്‍എ!!
- Finance
രണ്ടാമത്തെ കള്ളിനന് സ്വന്തമാക്കി മുകേഷ് അംബാനി; നാലാമത്തെ റോള്‍സ് റോയ്സ്, വില ഏഴ് കോടി രൂപ
- Sports
IPL 2021: റെയ്ന സിഎസ്കെയില്‍ നിന്നു പുറത്തേക്ക്! നിലനിര്‍ത്തിയേക്കില്ല- കാരണങ്ങളറിയാം
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
അച്ഛന്റെയും അമ്മയുടെയും വിവാഹ വാര്‍ഷികം ആഘോഷിച്ച് അഹാന! വൈറലായി നടിയുടെ പോസ്റ്റ്
മലയാളത്തില്‍ സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ തിളങ്ങിയിട്ടുളള താരമാണ് കൃഷ്ണകുമാര്‍. മോളിവുഡില്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും യുവതാരങ്ങള്‍ക്കുമൊപ്പമെല്ലാം നടന് സിനിമകള്‍ ചെയ്തിരുന്നു. ബിഗ് സ്ക്രീനിനു പുറമെ മിനി സ്ക്രീനിലും തിളങ്ങിയിട്ടുളള താരമാണ് അദ്ദേഹം. കൃഷ്ണകുമാറിന് പിന്നാലെയാണ് മകള്‍ അഹാന കൃഷ്ണയും സിനിമയിലേക്ക് എത്തിയത്. രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയായിരുന്നു അഹാനയുടെ സിനിമാ പ്രവേശം.
തുടര്‍ന്ന് അടുത്തിടെ ലൂക്ക എന്ന ചിത്രത്തിലൂടെ നടി മലയാളത്തിലേക്ക് ശ്രദ്ധേയ തിരിച്ചുവരവ് നടത്തിയിരുന്നു. ടൊവിനോ തോമസ് നായകനായ ചിത്രത്തില്‍ നിഹാരിക എന്ന കഥാപാത്രമായി മികച്ച പ്രകടനം തന്നെയാണ് നടി കാഴ്ചവെച്ചിരുന്നത്.

ലൂക്കയ്ക്ക് പുറമെ പതിനെട്ടാം പടിയിലും നടി ശ്രദ്ധേയ വേഷത്തില്‍ എത്തിയിരുന്നു. സിനിമാത്തിരക്കുകള്‍ക്കിടെയിലും സമൂഹ മാധ്യമങ്ങളിലും സജീവമായി എത്താറുണ്ട് അഹാന. കുടുംബത്തിനൊപ്പമുളള ചിത്രങ്ങളാണ് നടി ഇന്‍സ്റ്റഗ്രാമില്‍ കൂടുതലായി പങ്കുവെക്കാറുളളത്. പിതാവ് കൃഷ്ണകുമാറിനും അമ്മയ്ക്കും അനിയത്തിമാര്ക്കുമൊപ്പമുള നടിയുടെ ചിത്രങ്ങളെല്ലാം തന്നെ സോഷ്യല്‍ മിഡിയയില്‍ തരംഗമാവാറുണ്ട്.

കൂടാതെ കുടുംബം തനിക്ക് നല്‍കാറുളള പിന്തുണയെക്കുറിച്ചും നടി മനസുതുറക്കാറുണ്ട്. അഹാനയ്ക്ക് പിന്നാലെയാണ് അനിയത്തിമാരായ ഹന്‍സികയും ഇഷാനിയും സിനിമയിലേക്ക് എത്തിയത്. ലൂക്കയില്‍ അഹാനയുടെ ചെറുപ്പകാലമാണ് ഹന്‍സിക അവതരിപ്പിച്ചിരുന്നത്. ഇഷാനി മമ്മൂട്ടി ചിത്രമായ വണിലൂടെയാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്.

മുന്‍പ് ഇഷാനിയുടെ അഭിനയത്തെക്കുറിച്ച് മമ്മൂക്ക പറഞ്ഞത് കേട്ടപ്പോള്‍ കണ്ണ് നിറഞ്ഞുവെന്ന് കൃഷ്ണകുമാര്‍ തുറന്നുപറഞ്ഞിരുന്നു. ഇഷാനിക്കൊപ്പം കൃഷ്ണകുമാറും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. അതേസമയം സിനിമാത്തിരക്കുകള്‍ക്കിടെ അഹാന കൃഷ്ണയുടെതായി വന്ന പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് ശ്രദ്ധേയമായി മാറിയിരുന്നു. അച്ഛന് കൃഷ്ണകുമാറിനും അമ്മ സിന്ധു കൃഷ്ണയ്ക്കും വിവാഹ വാര്‍ഷികാശംസകള്‍ നേര്‍ന്നുകൊണ്ടാണ് നടി എത്തിയിരിക്കുന്നത്.
ഷെയ്ന്റെ നിസഹകരണം തന്നെയാണ് പ്രശ്നങ്ങള്‍ക്ക് കാരണം! തുറന്നുപറഞ്ഞ് വെയില് ക്യാമറാമാന്

അച്ഛന്റെയും അമ്മയുടെയും പഴയകാല ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടുകൂടിയാണ് നടി എത്തിയിരുന്നത്. നടിയുടെ പോസ്റ്റിന് താഴെയായി ആരാധകരും അച്ഛനും അമ്മയ്ക്കും വിവാഹ വാര്‍ഷിക ആശംസകള്‍ അറിയിച്ചുകൊണ്ട് ആരാധകരും എത്തിയിരുന്നു. മലയാളത്തിന് പുറമെ തമിലും അഭിനയിച്ചിട്ടുളള താരമാണ് കൃഷ്ണകുമാര്‍. ബിഗ് സ്ക്രീനില്‍ തിളങ്ങിനില്‍ക്കുന്ന സമയത്ത് ടെലിവിഷന്‍ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിരുന്നു. സുരേഷ് ഗോപി നായകനായ കശ്മീരം എന്ന ചിത്രത്തിലൂടെയാണ് നടന് മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് മലയാളത്തിലും തമിഴിലുമായി അമ്പതിലധികം സിനിമകളിലും നടന് അഭിനയിച്ചു.
ഷെയ്ന് നിഗവുമായി ഇനി ചര്‍ച്ചയ്ക്കില്ല! അമ്മ നിലപാട് വ്യക്തമാക്കട്ടെയെന്ന് നിര്‍മ്മാതാക്കള്‍