മിനിസ്‌ക്രീനിലെ മമ്മൂട്ടി! താരപിതാവിന് പിറന്നാള്‍ ആശംസകളുമായി അഹാന കൃഷ്ണ! ചിത്രം വൈറലാവുന്നു

പ്രായം കൂടി വരുംതോറും ഗ്ലാമറ് കൂടുന്ന താരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. 67 വയസുണ്ടെങ്കിലും മുപ്പതിന്റെ ചെറുപ്പമാണെന്നാണ് മമ്മൂക്കയ്ക്ക് എന്നാണ് ആരാധകര്‍ പറയുന്നത്. മമ്മൂട്ടിയെ പോലെ ലെന, സൂര്യ ഇവരെല്ലാവരും ഇതേ അഭിപ്രായം സ്വന്തമാക്കിയവരാണ്. അക്കൂട്ടത്തില്‍ നടന്‍ കൃഷ്ണകുമാറുമുണ്ട്. മിനിസ്‌ക്രീന്‍ താരമായ കൃഷ്ണ കുമാര്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍ സിനിമയില്‍ അഭിനയിക്കുന്ന ആളാണ്. ഇന്നും വലിയൊരു മാറ്റം താരത്തിന് വന്നിട്ടില്ലെന്നാണ് ആരാധകരുടെ കണ്ടെത്തല്‍.

നടന്‍ കൃഷ്ണകുമാര്‍ തന്റെ 51-ാം പിറന്നാള്‍ ആഘോഷിക്കുകയാണിന്ന്. അച്ഛന് ആശംസകള്‍ അറിയിച്ച് കൊണ്ട് മകള്‍ ആഹാന എത്തിയിരിക്കുകയാണ്. അച്ഛനൊപ്പമുള്ള പഴയൊരു ചിത്രം പങ്കുവെച്ച് കൊണ്ടാണ് അഹാന എത്തിയിരിക്കുന്നത്. ഇതിന് താഴെ വന്ന കമന്റുകളാണ് രസകരം. മിനിസ്‌ക്രീനിന്റെ മമ്മൂട്ടിയാണ് കൃഷ്ണ കുമാറെന്നാണ് പല കമന്റുകളിലും വ്യക്തമാവുന്നത്.

ahana-krishna

സുരേഷ് ഗോപി നായകനായി അഭിനയിച്ച ഹിറ്റ് സിനിമ കാശ്മീരത്തിലൂടെയാണ് കൃഷ്ണ കുമാര്‍ സിനിമയിലേക്ക് എത്തുന്നത്. ശേഷം മലയാളത്തിന് പുറമേ തമിഴ് സിനിമയിലും താരം അഭിനയിച്ചിരുന്നു. പിന്നീട് നായകനായും വില്ലനായും സ്വഭാവ നടനുമായെല്ലാം നിരവധി സിനിമകളില്‍ താരം അഭിനയിച്ചിരുന്നു. സിനിമകള്‍ക്കപ്പുറം വാര്‍ത്ത അവതാരകനായിരുന്നു താരത്തെ ടെലിവിഷന്‍ സീരിയലുകളാണ് ശ്രദ്ധേയനാക്കിയത്.

അച്ഛന്റെ പാത പിന്തുടര്‍ന്ന് മകള്‍ അഹാനയും സിനിമയിലേക്ക് എത്തിയിരുന്നു. 2014 ല്‍ സ്റ്റീവ് ലോപ്പസ് എന്ന സിനിമയിലൂടെയായിരുന്നു അഹാന വെള്ളിത്തിരയിലേക്ക് എത്തിയത്. നിവിന്‍ പോളിയ്‌ക്കൊപ്പം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയിലും അഹാന അഭിനയിച്ചിട്ടുണ്ട്. നിലവില്‍ ടൊവിനോ തോമസിനൊപ്പം ലൂക്ക എന്ന സിനിമയിലാണ് താരപുത്രി അഭിനയിക്കുന്നത്. ഈ മാസം അവസാനത്തോടെ ചിത്രം റിലീസിനൊരുങ്ങുകയാണ്. മമ്മൂട്ടിയുടെ പതിനെട്ടാം പടി, പിടിക്കിട്ടാപുള്ളി എന്നിങ്ങനെ രണ്ട് സിനിമകള്‍ കൂടി അഹാനയുടേതായി വരാനിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X