താരപുത്രിമാര്‍ 4 പേര്‍ക്കും ഒരേ ഡ്രസ്! അഹാനയ്ക്ക് കിട്ടിയ സമ്മാനം ഇന്നും സൂക്ഷിച്ചിട്ടുണ്ടെന്ന് അമ്മ
വില്ലനായും നായകനായും സഹനടനായിട്ടുമെല്ലാം ഒത്തിരിയധികം സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരമാണ് കൃഷ്ണ കുമാര്‍. സുരേഷ് ഗോപി നായകനായി അഭിനയിച്ച കാശ്മീരത്തിലൂടെ സിനിമയിലെത്തിയ താരം ഇന്ന് അറിയപ്പെടുന്നത് മക്കളിലൂടെയാണ്. കൃഷ്ണ കുമാറിന്റെ മൂത്തമകളായ അഹാന കൃഷ്ണ സിനിമയില്‍ നായികയായി തിളങ്ങി നില്‍ക്കുകയാണ്.
അഹാനയുടെ സോഷ്യല്‍ മീഡിയ പേജിലൂടെ സഹോദരിമാരെ കുറിച്ചുള്ള വാര്‍ത്തകളും കേരളത്തില്‍ തരംഗമായി. ഇപ്പോഴിതാ കൃഷ്ണ കുമാറിന്റെ ഭാര്യ സിന്ധു കൃഷ്ണ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്. നാല് പെണ്‍മക്കളുടെയും ചെറുപ്പത്തിലെ ചിത്രമായിരുന്നു സിന്ധു പങ്കുവെച്ചത്. രസകരമായ കാര്യം നാല് പേരും ഒരേ ഡ്രസ് ആയിരുന്നു ധരിച്ചിരിക്കുന്നു എന്നതാണ്.

മക്കളെല്ലാവരും ഒരേ വസ്ത്രം ധരിച്ച് ഒരേ രീതിയില്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുന്നതാണിത്. എന്റെ പിതാവാണ് അമ്മുവിന് (അഹാന) വേണ്ടിയാണ് ഈ വസ്ത്രം വാങ്ങി കൊണ്ട് വന്നത്. അന്ന് അമ്മുവിന് അത് വളരെ ടൈറ്റ് ആയിരുന്നു. ഒരു ദിവസം മാത്രമായിരുന്നു അവള്‍ അത് ധരിച്ചത്. അന്ന് എടുത്ത ചിത്രമാണിത്. ഞാന്‍ ആ വസ്ത്രം അതുപോലെ സൂക്ഷിച്ച് വെച്ചു.
അന്ന് എന്റെ രണ്ടാമത്തെ കുട്ടി ആണ്‍ ആയിരിക്കുമെന്ന് കരുതിയിരുന്നു. ഇത് അവന് ഉപയോഗിക്കാമെന്ന് കരുതി. എന്നാല്‍ രണ്ടാമതും മൂന്നാമതും നാലാമതുമായി പെണ്‍കുട്ടികള്‍ തന്നെയാണ് പിറന്നത്. എല്ലാവര്‍ക്കും ഇതേ വസ്ത്രം ധരിച്ചുള്ള ചിത്രം എടുക്കുകയായിരുന്നു. ഇപ്പോഴും ഈ ഡ്രസ് ഞങ്ങളുടെ വീട്ടില്‍ സൂക്ഷിച്ച് വെച്ചിരിക്കുകയാണെന്നും സിന്ധു പറയുന്നു.


Click it and Unblock the Notifications