താരപുത്രിമാര്‍ തമ്മിലുള്ള മത്സരം! ആദ്യം ആര് കുടിച്ച് തീര്‍ക്കും? ഒടുവില്‍ സംഭവിച്ചതിങ്ങനെ
നടന്‍ കൃഷ്ണ കുമാറിന്റെ കുടുംബം ഇപ്പോള്‍ മലയാളികള്‍ക്കും പ്രിയപ്പെട്ടതാണ്. മൂത്തമകള്‍ അഹാന സിനിമയിലെത്തിയതോടെയാണ് കൃഷ്ണ കുമാറിന്റെ കുടുംബത്തെ കുറിച്ചുള്ള കൂടുതല്‍ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. നാല് പെണ്‍കുട്ടികള്‍ ആയതിനാല്‍ ലേഡീസ് ഹോസ്റ്റല്‍ നടത്തുന്ന താരമെന്ന ലേബലിലാണ് കൃഷ്ണ കുമാര്‍ അറിയപ്പെട്ടിരുന്നത്.
ഇപ്പോള്‍ കൃഷ്ണകുമാറിന്റെ മക്കളെല്ലാവരും ചേര്‍ന്ന് മലയാള സിനിമയ്ക്ക് അഭിമാനമാവുകയാണ്. അഹാനയ്ക്ക് പിന്നാലെ സഹോദരിമാര്‍ കൂടി വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം നടത്താനുള്ള തയ്യാറെടുപ്പിലാണ്. ഇതിനിടെ അഹാന ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചൊരു വീഡിയോ വൈറലാവുകയാണ്. മൂന്ന് സഹോദരിമാര്‍ക്കൊപ്പം ജ്യൂസ് കുടിക്കാന്‍ പോയപ്പോഴുള്ള കാഴ്ചയായിരുന്നു നടി പുറത്ത് വിട്ടത്.

'മത്സരത്തിനുള്ള താല്‍പര്യം എത്രത്തോളമുണ്ടെന്ന് നിങ്ങള്‍ക്കിവിടെ വ്യക്തമായി കാണാം. വീഡിയോയില്‍ നന്നായി വരുന്നതിന് വേണ്ടി ഞാന്‍ ശ്രദ്ധിച്ച് മെല്ലെയായിരുന്നു കുടിച്ചത്. അത് മാത്രമല്ല വെളുത്ത നിറമുള്ള എന്റെ വസ്ത്രത്തില്‍ ഒന്നും വീഴാതിരിക്കാനും ഞാന്‍ ശ്രദ്ധിച്ചു. ഏറ്റവും കൂടുതല്‍ കുടിക്കുന്നത് ആരാണെന്ന് അറിയാന്‍ ആണ് ദിയ ശ്രമിച്ചത്.
ഇഷാനിയും ഹന്‍സികയും ഇതുപോലെ തന്നെയായിരുന്നു. ഹന്‍സുവിന്റെ അവസാനത്തെ എക്‌സ്പ്രഷന്‍ ആയിരുന്നു എനിക്ക് ഏറ്റവു ഇഷ്ടപ്പെട്ടത്. തിരുവനന്തപുരത്തും ഫ്രൂട്ട് ബേ തുറന്നിരിക്കുകയാണ്. ഇവിടുത്തെ തിരക്ക് എത്രത്തോളമുണ്ടെന്ന് ഞാന്‍ പറയാതെ തന്നെ നിങ്ങള്‍ക്ക് തന്നെ അറിയാമെന്നും' അഹാന പറയുന്നു.


Click it and Unblock the Notifications