For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പതിനെട്ടാം പടിയിൽ എത്തിയതോടെ വിധിയിൽ വിശ്വാസം കൂടി!! മമ്മൂട്ടി ചിത്രത്തെ കുറിച്ച് അഹാന

  |

  സ്വന്തം വീട്ടിലെ കുട്ടിയായി പ്രേക്ഷകർ കാണുന്ന താരമാണ് നടൻ കൃഷ്ണകുമാറിന്റെ മകൾ അഹാന. വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടംപിടിച്ച താരമാണ് അഹാന. അഹാന മാത്രമല്ല അനിയത്തിമാരും. സിനിമയിൽ ഇല്ലെങ്കിൽ പോലും കൃഷ്ണകുമാറിന്റെ മക്കൾ പ്രേക്ഷകരുടെ ഇടയിൽ താരങ്ങളാണ്. 2014 ഞാൻ സ്റ്റീവ് ലോപ്പസ് എന്ന രാജീവ് രവി ചിത്രത്തിലൂടെ സിനിമയിൽ ചുവട് വെച്ച് അഹാന ആറ് വർഷത്തിനുള്ളിൽ ചെയ്ത 5 ചിത്രങ്ങളാണ്. ഇവയെല്ലാം ശ്രദ്ധിക്കപ്പെട്ടിട്ടുമുണ്ട്.

  നയൻതാരയ്ക്ക് പേരിട്ടത് ഷീല!! വർഷങ്ങൾക്ക് മുമ്പുളള ആ കഥ വെളിപ്പെടുത്തി ഷീല...

  2019 അഹാനയ്ക്ക് മികച്ച വർഷമാണ്. മൂന്ന് ചിത്രങ്ങളാണ് ഇക്കുറി ഒന്നിന് പിറകെ ഒന്നായി റിലീസിന് എത്തുന്നത്. ടൊവിനോ നായകനാവുന്ന ലൂക്ക,മമ്മൂക്ക- ശങ്കർ രാമകൃഷ്ണ ചിത്രം പതിനെട്ടാം പടി. സണ്ണി വെയ്ൻ ചിത്രം പിടികിട്ടാപ്പുള്ളി എന്നിവയാണ് 2019 ൽ റിലീസിനെത്തുന്നത്. പതിനെട്ടാം പടി എന്ന ചിത്രത്തിൽ അവസരം കിട്ടിയ ആ സംഭവം വെളിപ്പെടുത്തുകയാണ് താരം. മനോരമ ന്യൂസിനു നൽകിയ അഭിമുഖത്തിലാണ് അഹാന ഇക്കാര്യം വെളിപ്പെടുത്തിയത്.

  കാടും കടലും പിന്നെ പ്രണയവും!! പ്രണയത്തിന്റെ വ്യത്യസ്ത വർണ്ണങ്ങൾ നിറച്ച് ലൂക്കയിലെ മനോഹരഗാനം

   ക്യാമ്പലേയ്ക്കുള്ള ക്ഷണം

  ക്യാമ്പലേയ്ക്കുള്ള ക്ഷണം

  ഒരു വിവാഹ ചടങ്ങിൽ എത്തിയപ്പോഴാണ് സംവിധായകൻ ശങ്കർ രാമകൃഷ്ണനെ കാണാൻ ഇടയായത്. അദ്ദേഹം പതിനെട്ടാം പടിയുടെ ക്യാംപ് നടക്കുന്ന കാര്യം തന്നോട് പറഞ്ഞത്. അതിൽ പങ്കെടുക്കണമെന്ന് പറഞ്ഞ് അദ്ദേഹം ക്ഷണിക്കുകയായിരുന്നു. എന്നാൽ ആദ്യം തനിയ്ക്ക് നല്ല ചമ്മലുണ്ടായിരുന്നു. അവിടെയുളള പുതുമുഖങ്ങളും താനും തമ്മിൽ എന്ത് ബന്ധമാണുള്ളത്. ഈ ഒന്നര സിനിമ വെച്ച് ഇവിടെ എന്ത് ചെയ്യാനാണ്. എന്നുള്ള നിരവധി ചിന്തകളായിരുന്നു ഉള്ളിൽ. വിളിച്ചതല്ലേ എന്ന് കരുതിയായിരുന്നു ക്യാംപിൽ എത്തിയത്. ക്യാംപിൽ എത്തിയിട്ടു പോലും സിനിമയിൽ ഒരു അവസരം ലഭിക്കുമെന്ന് വിചാരിച്ചിരുന്നില്ല.

   സിനിമയിൽ ചാൻസ് ലഭിച്ചത്

  സിനിമയിൽ ചാൻസ് ലഭിച്ചത്

  ചിത്രത്തിന്റെ ഷൂട്ടിങ് കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോഴായിരുന്നു ശങ്കർ സാറിന്റെ ഫോൺ വരുന്നത്. ചിത്രത്തിൽ ഒരു റോളുണ്ടെന്നും ആനി എന്നുള്ള അതിഥി കഥാപാത്രമാണെന്നും അദ്ദേഹം പറഞ്ഞു. അതിഥി വേഷങ്ങളൊക്കെ ചെയ്യുന്നത് വലിയ താരങ്ങളല്ല, പുതുമുഖമായ താൻ ചെയ്താൽ എങ്ങനെയിരിക്കും എന്നുള്ള ആശങ്ക മനസ്സിൽ ഉണ്ടായിരുന്നു, ഇത് സംവിധായകനുമായി പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് അദ്ദേഹം കഥാപാത്രത്തെ കുറിച്ച് കൂടുതൽ വിശദീകരിച്ചു, അത്രയ്ക്ക് നല്ല കഥാപാത്രമായതിനാൽ വേണ്ടന്ന് വയ്ക്കാൻ തോന്നിയില്ല. കൂടാതെ ഒരു വലിയൊരു ടീമാണ് പതിനെട്ടാം പടിയിലുളളത്.

   മമ്മൂട്ടിയ്ക്കൊപ്പം

  മമ്മൂട്ടിയ്ക്കൊപ്പം

  സിനിയിൽ കമിറ്റ് ചെയ്യുന്ന സമയത്ത് പോലും ചിത്രത്തിൽ മമ്മൂട്ടി സാർ ഉള്ള കാര്യം അറിഞ്ഞിരുന്നില്ല. ഷൂട്ട് തുടങ്ങിയതിനു ശേഷമാണ് അദ്ദേഹം അതിഥി വേഷത്തിൽ ചിത്രത്തിൽ എത്തുന്നു എന്നുളള കാര്യം അറിഞ്ഞത്. തങ്ങൾ തമ്മിൽ കോമ്പിനേഷൻ സീനുകൾ ഒന്നു തന്നെയില്ല.എന്നാൽ ലൊക്കേഷനിൽ അദ്ദേഹത്തെ അടിപൊളി ഗെറ്റപ്പിൽ കാണുകയും സംസാരിക്കുകയുമൊക്കെ ചെയ്തിരുന്നു. വിധിയിൽ വിശ്വാസം കൂട്ടിയ സംഭവമായിരുന്നു പതിനെട്ടാം പഠി എന്ന ചിത്രം.. ചിത്രത്തിലെ ആനി തനിയ്ക്ക് പ്രിയപ്പെട്ടതും സ്പെഷ്യലുമാണ്.

  സിനിമ പ്രവേശനം

  സിനിമ പ്രവേശനം

  നിയോഗം പോലെയായിരുന്നു രാജീവ് രവിയുടെ ചിത്രത്തിൽ എത്തുന്നത്. ഏതോ മാസികയിലെ ചിത്രം കണ്ടിട്ടാണ രാജീവ് രവി സാർ തന്നെ സിനിമയിലേയ്ക്ക് ക്ഷണിച്ചത്. ഞാൻ സ്റ്റീവ് ലോപ്പസിനു മുൻപ് അഭിനയവുമായി ബന്ധപ്പെട്ട യാതൊന്നും ചെയ്തിട്ടില്ലായിരുന്നു. എന്നാൽ അതിനു ശേഷമായിരുന്നു സിനിമയെ ഇഷ്ടപ്പെട്ട് തുടങ്ങിയത്. പിന്നീട് മറ്റുള്ളവരെ പോലെ ഓഡിഷനുകൾക്കു പോകാനും അവസരങ്ങൾ അന്വേഷിക്കാനും തുടങ്ങി.

  English summary
  ahana krishnakumar says about mammootty movie pathinettam padi entry
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X