ലിപ് ലോക്കിനെ കുറിച്ച് നല്ല ബോധ്യമുണ്ടായിരുന്നു!! ആ വ്യത്യസ്തമായ എടോ എന്ന വിളിയെ കുറിച്ച് അഹാന

പ്രണയത്തിന്റെ പല വെർഷനുകൾ മലയാള സിനിമയിൽ നാം കണ്ടിട്ടുണ്ട്. ചില സിനിമകൾ നമ്മളിൽ പലരുമായി സമ്യം തോന്നും. കഥയിലെ പലഭാഗങ്ങളിലും താരങ്ങൾക്കു പകരം നമുക്ക് പരിചയമുളള പല മുഖങ്ങളുമായിരിക്കും. ഇപ്പോൾ സോഷ്യൽ മീഡിയയും സിനിമ പേജുകളും ചർച്ച ചെയ്യുന്നത് ലൂക്കയുടേയും നീഹാരികയുടേയും പ്രണയമാണ്.

ഇതുവരെ കണ്ടു വന്നിരുന്ന കാമുകി സങ്കൽപ്പങ്ങളെ ഒറ്റയടിക്ക് പൊളിച്ചിരിക്കുകയാണ് നീഹാരിക. എടോ എന്ന് വിളിച്ചു കൊണ്ട് പ്രേക്ഷകരുടെ ഹൃദയത്തിൽ പ്രണയം നിറയ്ക്കുകയാണ്. ഒരു ടൊവിനോ ചിത്രമായി തിയേറ്ററുകളിൽ എത്തിയ ലൂക്ക ഇപ്പോൾ ഒരു അഹാന ചിത്രമായി മാറിയ കാഴ്ചയാണ് കാണുന്നത്. എടോ എന്നുളള വിളി ന്യൂജെൻ നായികമാരുടെ ഇടയിൽ അധികം കണ്ടു വരുന്നതല്ല. എന്നാൽ ഇപ്പോൾ അഹാന തന്നെ വെളിപ്പെടുത്തുകയാണ ഈ എടോയ്ക്ക് പിന്നിലെ രഹസ്യത്തെ കുറിച്ചു. മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം.

150 തവണ വായിച്ച സ്ക്രിപിറ്റ്

150 തവണ വായിച്ച സ്ക്രിപിറ്റ്

കഴിഞ്ഞ രണ്ട് വർഷമായി എന്റെ കയ്യിലിരുന്ന സ്ക്രിപ്റ്റാണ് ലൂക്ക. 2017 ലായിരുന്നു ചിത്രത്തെ കുറിച്ചുള്ള ആദ്യത്തെ ചർച്ച ആരംഭിച്ചത്.ഞാനൊരു 150 തവണ സ്ക്രിപിറ്റ് വായിച്ചിട്ടുണ്ട്. ഞാൻ‌ വെറുതെ ഇരുന്ന സമയത്തും ബോറടിച്ചിരുന്ന സമയത്തും ഡെസ്പ്പായി ഇരുന്ന സമയത്തുമൊക്കെ ആ സ്ക്രിപിറ്റ് എടുത്ത് ഞാൻ വായിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ചിത്രം തനിയ്ക്ക് കാണാപ്പാഠമാണ്.

 എടോ വന്നത്

എടോ വന്നത്

ഞാൻ ഫുൾ എടോയാണ്. സെറ്റുലുള്ളവർ തന്നെ പറയുമായിരുന്നു സിനിമയുടെ പേര് മാറ്റി എടോ ലൂക്ക എന്നാക്കേണ്ടി വരുമോയെന്ന്.ഞാൻ പരിചയക്കാരെ മാത്രമല്ല കാണുന്നവരെ എല്ലാം എടോ എന്ന് തന്നെയാണ് വിളിച്ചിരുന്നത്. സെറ്റിൽ താനും ടൊവിനോയും സംസാരിക്കുന്നത് തന്നെ അങ്ങനെ തന്നെയായിരുന്നു. എടാ, എടീ എന്നൊന്നും വരില്ലായിരുന്നു. സിനിമയുടെ സ്ക്രിപ്റ്റ് റൈറ്റർ മൃദുലും എടോ എന്ന് ഉപയോഗിക്കുന്ന ആളാണ് . അടുത്തിടെ മൃദുൽ ഫോൺ വിളിച്ചപ്പോൾ അമ്മയാണ് എടുത്ത്. എടോ എന്ന് വിളിച്ചു കൊണ്ടാണ് സംഭാഷണം തുടങ്ങിയത്, അപ്പോ അമ്മ പറഞ്ഞു എടോ എല്ല എടോയുടെ അമ്മയാണ്.

 ലിപ്  ലോക്ക് സീൻ

ലിപ് ലോക്ക് സീൻ

ലിപ് ലോക്ക് സീൻ വിശദീകരിക്കാതെ തന്നെ ആ രംഗത്തെ കുറിച്ച് തനിയ്ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. ആ സീനിൽ തിരക്കഥയിൽ പ്രത്യേകം അവസരത്തിൽ സംഭവിക്കുന്നതാണ് അത്. തിരിക്കഥ കൺവീനിയൻസ് ആണെങ്കിൽ പിന്നെ ഒരു കാര്യത്തിലും ഇൻഹിബിഷൻ ഉണ്ടാകില്ല. നിഹ എന്ന കഥാപാത്രം അത്രമാത്രം ഉൾക്കൊണ്ടാണ് താൻ അവതരിപ്പിച്ചിരിക്കുന്നത്. തിയേറ്ററുകളിൽ നാല് തവണ സിനിമ കണ്ടപ്പോഴും പാമിലി ഓഡിയൻസ് ഉണ്ടായിരുന്നു.

 പ്രണയം പ്രകടിപ്പിക്കാൻ മടിയില്ല

പ്രണയം പ്രകടിപ്പിക്കാൻ മടിയില്ല

നിഹയെപ്പോലെ പ്രണയത്തിൽ വിശ്വസിക്കുന്ന ഒരാളാണ് താനും. ഓരാളെ ഇഷ്ടമെങ്കിൽ അത് പ്രകടിപ്പിക്കാൻ ഒരു മടിയുമില്ല. പൊതുവെ ലവ് സ്റ്റോറീസ് , സിനിമകൾ ഇഷ്ടപ്പെടുന്ന ആളാണ് ഞാൻ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X