ദിലീപ് വേദനിപ്പിച്ച അധ്യാപകർ, ബന്ധുവാണ്, മഞ്ജുവിനെ പുറത്ത് വിട്ടില്ല, പൃഥ്വിരാജിനോട് ചെയ്തത്: അഡ്വ ജയശങ്കർ

നടി ആക്രമിക്കപ്പെട്ട കേസിൽ വിധി വരാനിരിക്കെ എട്ടാം പ്രതി ദിലീപിനെതിരെ അഡ്വ ജയശങ്കർ. ദിലീപ് എതിർക്കുന്നവരെ തകർക്കുന്ന വ്യക്തിയാണെന്ന് അഡ്വ. ജയശങ്കർ പറയുന്നു. മറുനാടൻ സ്പെഷ്യലിൽ സംസാരിക്കുകയായിരുന്നു ഇദ്ദേഹം. ദിലീപ് എന്ന് വിളിക്കുന്ന ​ഗോപാലകൃഷ്ണൻ എന്റെ അയൽവാസിയും ബാല്യകാല സുഹൃത്തും ബന്ധുവും കൂടിയാണ്. ഞാനതാരോടും പറയാറില്ല. കാരണം ജനപ്രിയ നായകനായിരുന്ന കാലത്ത് പുള്ളിക്ക് അന്തസിന് കുറവായിരുന്നു ഇക്കാര്യം.

കേസിലായശേഷം എനിക്കും ഇത് അന്തസിന് കുറവായി. വളരെ കുട്ടിക്കാലം മുതൽ അറിയാം. പ്രധാനപ്പെട്ട നായർ തറവാട്ടിലെ അം​ഗമാണ്. അദ്ദേഹത്തിന്റെ മുത്തഛൻ സ്ഥലത്തെ ഒരു വലിയ പ്രമാണിയും ഭൂവുടമയുമായിരുന്നു. അച്ഛന്റെ സഹോരങ്ങളും മക്കളും മക്കളുടെ മക്കളുമെല്ലാം നല്ല നിലയിലാണ്. ഇദ്ദേഹത്തിന്റെ പിതാവ് മദ്യപാന ശീലവും മറ്റുമുള്ളത് കാരണം ഇവരുടെ ബ്രാഞ്ച് കുറച്ച് സാമ്പത്തികമായി ബുദ്ധിമുട്ട് നേരിടുന്നവരായിരുന്നു.

ആലുവ യുസി കോളേജിൽ ദിലീപ് പ്രീ ഡി​ഗ്രിക്ക് ചേർന്നു. പഠിക്കുന്ന സമയക്ക് ഇദ്ദേഹം അത്യാവശ്യം മിമിക്രിയും മോണോ ആക്ടും നടത്തുന്ന ആളാണ്. യുസി കോളേജിലെ വളരെ പണ്ഡിതനായ, എല്ലാവർക്കും സ്വീകാര്യനായ ഒരു അധ്യാപകനെ മുറിപ്പെടുത്തുന്ന രീതിയിൽ ഒരിക്കൽ ഇദ്ദേഹം മിമിക്രി അവതരിപ്പിച്ചു. അധ്യാപകരെ വ്യക്തിപരമായി ഇത് വേദനിപ്പിച്ചു. ​ഗുരുവിന്റെ ശാപം ഇദ്ദേഹത്തിന്റെ തലയ്ക്ക് മുകളിൽ ഉണ്ടെന്ന് കരുതുന്നെന്ന് അഡ്വ ജയശങ്കർ പറയുന്നു.

ദിലീപിന്റെ ഒരു രീതിയെന്ന് പറഞ്ഞാൽ പുതിയ നടൻമാരുടെ സിനിമകൾ റിലീസ് ചെയ്യുമ്പോൾ സ്ഥലത്തെ ഓട്ടോറിക്ഷക്കാർക്ക് പെെസ കൊടുത്ത് അവരെ വിട്ട് കൂവിക്കുമായിരുന്നു. അതിന്റെ പ്രധാനപ്പെട്ട ഇര നമ്മുടെ സുകുമാരന്റെ മകൻ പൃഥ്വിരാജ് ആണ്. പൃഥ്വിരാജിന്റെ സിനിമ റിലീസാകുന്ന ദിവസം ഇയാൾ ആളെ പറഞ്ഞ് വിടും. തിയറ്ററിൽ പോയി പൃഥ്വിരാജിനെ കാണുമ്പോൾ എഴുന്നേറ്റ് നിന്ന് കൂവും.

Dileep  Ad Jayasankar

പിന്നീട് ജയസൂര്യക്കെതിരെയും കുഞ്ചാക്കോ ബോബനെതിരെയുമൊക്കെ പുള്ളി ചെയ്തു. ഇതൊക്കെ ചെയ്തിട്ടും ഇവരൊക്കെ മലയാള സിനിമയിൽ പിടിച്ച് കയറി എന്നത് വേറെ കാര്യം. ഇവരുടെ സിനിമയ്ക്ക് കൂവിയാൽ മനസിലാക്കാം. മോഹൻലാലിന്റെ സിനിമയ്ക്ക് ആളെ വിട്ട് കൂവിച്ചു എന്ന് പറഞ്ഞാൽ നിങ്ങളൊന്ന് ആലോചിച്ച് നോക്കൂ. മഞ്ജു വാര്യരുടെ പല സിനിമകൾ മുടക്കാൻ ശ്രമിച്ചു. പ്രിയദർശൻ മോഹൻലാലിനെയും മഞ്ജു വാര്യരെയും വെച്ച് ചെയ്യാനിരുന്ന സിനിമ നടന്നില്ല.

സിനിമാ ര​ഗത്ത് പ്രബലനായപ്പോൾ കാവ്യ മാധവനുമായി പുള്ളി അടുപ്പത്തിലാകുന്നു. അത് സിനിമാ വൃത്തങ്ങളിൽ പാട്ടാകുന്നു. ഇദ്ദേഹത്തോടൊപ്പം ഇറങ്ങി വന്ന മഞ്ജു വാര്യരുടെ സ്ഥിതി എന്തായിരിക്കും. മഞ്ജു വാര്യരെ വീട്ടിൽ നിന്ന് പുറത്ത് പോകാൻ അനുവ​ദിക്കാത്ത അവസ്ഥ വന്നു. വീട്ടുതടങ്കലിൽ പോലെയായെന്നും അഡ്വ ജയശങ്കർ പറയുന്നു.

More from Filmibeat

Read more about: dileep actress abduction case
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X