അമൃത സുരേഷിന് എട്ടിന്‍റെ പണിയുമായി അഭിരാമി സുരേഷ്! പിറന്നാളിന് ഇതിലും മികച്ച ആശംസ കിട്ടാനില്ല
ബിഗ് ബോസിലെത്തിയതോടെയാണ് അമൃത-അഭിരാമി സഹോദരിമാര്‍ക്ക് ആരാധകര്‍ കൂടിയത്. അന്‍പതാമത്തെ എപ്പിസോഡില്‍ സര്‍പ്രൈസ് എന്‍ട്രിയോടെയായിരുന്നു ഇരുവരും എത്തിയത്. രണ്ട് വ്യക്തികളാണെങ്കിലും ഇവരെ ഒരു മത്സരാര്‍ത്ഥിയായാണ് പരിഗണിക്കുന്നതെന്നായിരുന്നു ബിഗ് ബോസ് പറഞ്ഞത്. നൂറാം ദിനമെന്ന ലക്ഷ്യവുമായി മുന്നേറുന്നതിനിടയിലായിരുന്നു ബിഗ് ബോസ് നിര്‍ത്തിയത്. കൊവിഡ് വ്യാപനത്തെത്തുടര്‍ന്നായിരുന്നു ഈ തീരുമാനം. മത്സരാര്‍ത്ഥികളുടേയും ആരോഗ്യപ്രവര്‍ത്തകരുടേയും സുരക്ഷ നിലനിര്‍ത്തിയാണ് തീരുമാനമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു.
ബിഗ് ബോസിന് ശേഷവും താരങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. താരങ്ങളുടെ വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ട് തന്നെ വൈറലായി മാറാറുമുണ്ട്. ബിഗ് ബോസ് അനുഭവങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞും താരങ്ങളെത്താറുണ്ട്. സഹോദരിക്ക് പിറന്നാളാശംസ നേര്‍ന്നെത്തിയിരിക്കുകയാണ് അഭിരാമി സുരേഷ് ഇപ്പോള്‍. പിറന്നാളാഘോഷത്തിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചായിരുന്നു അഭിരാമി എത്തിയത്. കേക്കില്‍ കുളിച്ച് നില്‍ക്കുന്ന അമൃതയുടെ ഫോട്ടോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.
ഒരു ദശലക്ഷത്തിലൊരാളേ ഇത് പോലെയുണ്ടാവൂയെന്നായിരുന്നു അഭിരാമി സുരേഷ് അമൃതയെക്കുറിച്ച് പറഞ്ഞത്. എല്ലാത്തിന്‍റേയും സംയോജനമാണ് നിങ്ങള്‍. എന്റെ സഹോദരിയല്ല, എന്റെ ഉറ്റസുഹൃത്തും ബിഗ് ബോസും ആയിരുന്നില്ലെങ്കിൽ എന്റെ ജീവിതം എങ്ങനെയായിരിക്കുമെന്നും അഭിരാമി ചോദിക്കുന്നുണ്ട്. വളരെ കുറച്ച് പേര്‍ക്ക് മാത്രമേ ഇങ്ങനെ ചെയ്യാന്‍ കഴിയൂ.

നിങ്ങളെ എനിക്ക് സമ്മാനിച്ചത് ദൈവമാണ്, നിങ്ങളെന്‍റെ എല്ലാമാണ് അമ്മൂ, എല്ലാം കൊണ്ടും നിങ്ങളൊരു താരമാണ്. എന്നും നിങ്ങള്‍ ഷൈന്‍ ചെയ്ത് നില്‍ക്കുന്നത് കാണണം. സഹോദരി മാത്രമല്ല ഏറ്റവും നല്ല സുഹൃത്ത് കൂടിയായ ചേച്ചിക്ക് പിറന്നാളാശംസകളെന്നും അഭിരാമി കുറിച്ചിട്ടുണ്ട്. ഇനിയും നിരവധി വർഷങ്ങൾക്കുള്ള സ്നേഹം, വഴക്കുകൾ, പ്രയാസങ്ങൾ, വിജയം, എല്ലാം നേരുന്നു.
മൂത്തമകളായാണ് അഭിയെ കാണുന്നതെന്ന് അമൃത പറഞ്ഞിരുന്നു. അധികം ദൂരെയൊന്നുമല്ലാതെ അവളെ വിവാഹം കഴിപ്പിച്ച് അയയ്ക്കാനാണ് താല്‍പര്യമെന്നും താരം പറഞ്ഞിരുന്നു. എജി വ്ളോഗ്സ് എന്ന യൂട്യൂബ് ചാനലുമായും ഇരുവരും എത്താറുള്ളത്. അമൃതയുടെ മകളായ പാപ്പുവുമായും നല്ല കൂട്ടാണ് അഭിരാമി. അഭിയമ്മയെന്നാണ് പാപ്പു വിളിക്കാറുള്ളത്.


Click it and Unblock the Notifications