കെവിനൊപ്പമുള്ള ജീവിതത്തിന് 2 വയസ്സ്! ഭര്‍ത്താവിന് ആശംസയുമായി ഐമ സെബാസ്റ്റ്യന്‍!
ജേക്കബിന്റെ സ്വര്‍ഗരാജ്യമെന്ന ചിത്രത്തിലൂടെ സിനിമയില്‍ തുടക്കം കുറിച്ച ഐമ സെബാസ്റ്റ്യന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഈ സിനിമയ്ക്ക് ശേഷമായാണ് താരം മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോളില്‍ അഭിനയിച്ചത്. മോഹന്‍ലാലിന്റെയും മീനയുടെയും മകളായാണ് താരമെത്തിയത്. കുടുംബ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച ചിത്രങ്ങളായിരുന്നു ഇത് രണ്ടും. പിന്നീട് താരം വേഷമിട്ട പടയോട്ടത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചത്. വിവാഹത്തിന് ശേഷം ഈ ചിത്രത്തിലൂടെയായിരുന്നു ഐമ തിരിച്ചെത്തിയത്.
മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ സിനിമയുടെ നിര്‍മ്മാതാവായ സോഫിയ പോളിന്റെ മകനായ കെവിനാണ് ഐമയുടെ ജീവിതപങ്കാളി. വിവാഹത്തോടെ ഐമ അഭിനയം നിര്‍ത്തുമോയെന്നുള്ള ആശങ്കയിലായിരുന്നു ആരാധകര്‍. എന്നാല്‍ ഇടവേളയ്ക്ക് വിരാമമിട്ട് പടയോട്ടവുമായി താരമെത്തിയിരുന്നു. സിനിമാകുടുംബത്തിലെ മരുമകളായതിനാല്‍ അഭിനയം നിര്‍ത്താനുള്ള സാധ്യത കുറവാണെന്നായിരുന്നു ചിലരുടെ കണ്ടെത്തല്‍.

സിനിമാജീവിതത്തിന് ശക്തമായ പിന്തുണ നല്‍കി കെവിനും താരത്തിനൊപ്പമുണ്ട്. ഇരുവരുടേയും വിവാഹ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ താരങ്ങളിലൊരാള്‍ കൂടിയാണ് ഐമ . വിവാഹം കഴിഞ്ഞ് 2 വര്‍ഷമായെന്ന സന്തോഷം പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഐമ ഇപ്പോള്‍. കെവിന്റെ കൈപിടിച്ച് നില്‍ക്കുന്ന ചിത്രവും താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. നിരവധി പേരാണ് ഇവര്‍ക്ക് ആശംസ നേര്‍ന്നിട്ടുള്ളത്.


Click it and Unblock the Notifications











