ഭര്‍ത്താവിന് നടി ഐമയുടെ വാലന്റ്റൈന്‍സ് ഗിഫ്റ്റ്! ഐമയെ ഞെട്ടിച്ച് മറ്റൊരു സമ്മാനവുമായി കെവിനും
വാലന്റ്റൈന്‍സ് ദിനത്തിന്റെ ആഘോഷങ്ങള്‍ പൊടി പൂരമായി കൊണ്ടിരിക്കുകയാണ്. പ്രണയിനിയ്‌ക്കൊപ്പമുള്ള ചിത്രങ്ങളുമായി നടന്മാരും പ്രിയതമനൊപ്പമുള്ള രസകര നിമിഷം പങ്കുവെച്ച് നടിമാരുമെല്ലാം രംഗത്തുണ്ട്. നടി ഐമ സെബാസ്റ്റ്യനും ഭര്‍ത്താവ് കെവിനും സര്‍പ്രൈസ് സമ്മാനങ്ങള്‍ നല്‍കി കൊണ്ടാണ് ഇക്കൊല്ലത്തെ പ്രണയദിനം ആഘോഷിച്ചിരിക്കുന്നത്. ഇതിന്റെ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്.

ബെഡ് റൂമിലേക്ക് കയറി വരുന്ന കെവിന് വലിയൊരു സര്‍പ്രൈസ് ആയിരുന്നു ഐമ ഒരുക്കി വെച്ചത്. ബെഡില്‍ നിറയെ സമ്മാനങ്ങള്‍ നിറച്ചിട്ടിരിക്കുന്നു. എന്നാല്‍ ഇതെല്ലാം കെവിന്റെ തന്നെ പഴയ സാധനങ്ങളായിരുന്നു. ഭര്‍ത്താവിന്റെ കന്നഡ, ഷര്‍ട്ട്, തുടങ്ങിയവയൊക്കെ സമ്മാനമായി പൊതിഞ്ഞ് വെച്ചിരിക്കുകയായിരുന്നു. ഇതൊക്കെ തന്റെ പഴയ സാധനങ്ങള്‍ അല്ലേ എന്ന് ചോദിച്ച കെവിനോട് പെര്‍ഫ്യൂം പുതിയതാണെന്ന് ഐമ പറയുന്നുണ്ട്.
ഭര്‍ത്താവിന് പഴയ സാധനങ്ങള്‍ നല്‍കി ഐമ പറ്റിച്ചെങ്കിലും ഞെട്ടിക്കുന്നൊരു സമ്മാനമായിരുന്നു കെവിന്‍ ഒരുക്കിയത്. വലിയൊരു ഗിഫ്റ്റ് ബോക്‌സില്‍ റോസ് ഫ്‌ളൈവര്‍ ആയിരുന്നു സമ്മാനമായി കിട്ടിയത്. തനിക്ക് ലഭിച്ച ഗിഫ്റ്റ് കണ്ട് ഐമ അത്ഭുതപ്പെടുന്നതും വീഡിയോയില്‍ കാണാം. ഭര്‍ത്താവ് തന്ന സമ്മാനത്തിനൊപ്പം നിന്ന് ഫോട്ടോസും നടി പോസ്റ്റ് ചെയ്തിട്ടുണ്ട്.
വീഡിയോ കാണാം


Click it and Unblock the Notifications











