സീമയ്ക്കത് പറയാൻ അർഹതയില്ല; ഭാര്യയുടെയും ഭർത്താവിന്റെയും പ്രശ്നങ്ങൾ പറഞ്ഞിട്ട് റീച്ച് കിട്ടിയില്ല; വിമർശനം

സീമ വിനീതിന്റെ പോസ്റ്റിന് പിന്നാലെ ട്രാൻസ് കമ്മ്യൂണിറ്റിയിൽ പ്രശ്നം രൂക്ഷമാകുന്നു. സ്ത്രീയെ വിവാഹം ചെയ്ത് കുട്ടികളുണ്ടായ ശേഷം ട്രാൻസ് ആണെന്ന് പറഞ്ഞ് വരുന്നവരെ അം​ഗീകരിക്കാൻ പറ്റില്ലെന്നാണ് സീമ വിനീത് പറഞ്ഞത്. സാഹചര്യത്തിന്റെ സമ്മർദ്ദം കൊണ്ട് വിവാഹം ചെയ്ത് പോയവരെപ്പോലും കുറ്റപ്പെടുത്തുന്നെന്ന് പറഞ്ഞ് ട്രാൻസ് സമൂഹം സീമയ്ക്കെതിരെ രം​ഗത്ത് വന്നു. സീമ ജനശ്രദ്ധ ലഭിക്കാൻ വേണ്ടി സ്വന്തം കമ്മ്യൂണിറ്റിയെ തള്ളിപ്പറയുകയാണെന്നാണ് പ്രധാന വിമർശനം. ഒന്നിലേറെ ട്രാൻസ് വുമൺസ് ഈ ആരോപണം ഉന്നയിച്ച് കഴിഞ്ഞു.

എയിൻ ഹണി ആരോഹി കഴിഞ്ഞ ദിവസം രൂക്ഷ വിമർശനം സീമ വിനീതിനെതിരെ ഉന്നയിച്ചിരുന്നു. തനിക്ക് മുകളിൽ മറ്റൊരാൾ വളരുന്നത് സീമയ്ക്ക് ഇഷ്ടമല്ലെന്നും മുമ്പ് തനിക്കും രഞ്ജു രഞ്ജിമാർക്കും നേരെ വരെ സീമ അനാവശ്യ ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ടെന്നും എയിൻ ഹണി ആരോഹി തുറന്നടിച്ചു. ബി​ഗ് ബോസിൽ കയറിപ്പറ്റാനുള്ള ശ്രമമാണിതെന്നും ഇവർ വിമർശിച്ചു.

Seema Vineeth

പിന്നാലെ എയിൻ ഹണിയെ പരിഹസിച്ച് കൊണ്ട് സീമ വിനീത് രം​ഗത്ത് വന്നു. നേരത്തെ വിവാഹം ചെയ്ത് കുട്ടികളുള്ളവർ ട്രാൻസ് ആയി മാറുന്നതിനെ വിമർശിച്ച് എയിൻ ഹണിയും ഒരിക്കൽ സംസാരിച്ചിരുന്നു. ഈ വീഡിയോ സീമ വിനീത് പങ്കുവെച്ചു. ഇത് ചർച്ചയായിരിക്കെ പ്രതികരണവുമായി രം​ഗത്ത് വന്നിരിക്കുകയാണ് എയിൻ ഹണി ആരോഹി.

സീമ വിനീതേ, നിങ്ങൾ പറഞ്ഞതും ഞാൻ പറഞ്ഞതും ഒന്ന് തന്നെയാണ്. പക്ഷെ നിങ്ങൾക്ക് അത് പറയാനുള്ള അവകാശമില്ലെന്നാണ് ഞാൻ പറഞ്ഞത്. കാരണം സീമ ഇപ്പോൾ കുറ്റപ്പെടുത്തുന്നയാളെ മുമ്പ് ചേർത്ത് പിടിച്ചതാണ്. ഇപ്പോഴാണ് സീമയ്ക്ക് അത് ബുദ്ധിമുട്ടായെന്ന് പറയുന്നത്. അതിന് കാരണം അവർ തമ്മിൽ പിണങ്ങിയതാണ്. ആ വ്യക്തി നേരത്തെ വിവാഹം ചെയ്ത് കുട്ടികളുണ്ടാക്കിയതിൽ ഇത്ര സങ്കടമുണ്ടെങ്കിൽ പിന്നെ എന്തിനാണ് അന്ന് അവർക്കൊപ്പം നിന്നത്. കല്യാണം കഴിഞ്ഞിരുന്നെന്നും കുട്ടിയുണ്ടെന്നും അമയ പ്രസാദ് എല്ലാ വീഡിയോകളിലും പറയുന്നുണ്ട്. ഇതെല്ലാം സീമയ്ക്ക് അറിയാമായിരുന്നു. ഇവർ തമ്മിൽ ചെറിയൊരു പിണക്കമുണ്ട്. അതെനിക്ക് പറയാൻ പറ്റില്ല.

Seema Vineeth  Ain Honey Aarohi

ബി​ഗ് ബോസ് സീസൺ വരാറായി. ഇനിയെന്തെങ്കിലും കണ്ടന്റ് വേണം. ഭാര്യയുടെയും ഭർത്താവിന്റെയും പ്രശ്നങ്ങൾ പറഞ്ഞിട്ട് റീച്ച് കിട്ടിയില്ല. തെറി കേൾക്കുന്നു. തെറി കേൾക്കാകിരിക്കാൻ ഒരു കാരണം നോക്കിയിരുന്നപ്പോൾ കിട്ടിയ പ്രശ്നമാണിതെന്നും എയിൻ ഹണി ആരോഹി പറയുന്നു. കഴിഞ്ഞ ദിവസവും സീമയ്ക്കെതിരെ എയിൻ ഹണി ആരോഹി സംസാരിച്ചിരുന്നു.

'ഇവർക്കെതിരെ ആര് സംസാരിച്ചാലും അവർക്കൊക്കെ ഇവരോട് കുശുബ് ആണത്രേ. അപ്പോൾ ഇവർ രഞ്ജു മമ്മിനെ പറ്റി പറഞ്ഞു നടന്നപ്പോൾ, എന്നെ പറ്റി പറഞ്ഞു നടന്നപ്പോൾ, സൂര്യ ചേച്ചിയെ പറ്റി പറഞ്ഞു നടന്നപ്പോൾ, ഇപ്പോൾ അമയാ പ്രസാദിനെ പറ്റി പറഞ്ഞു നടക്കുമ്പോൾ ഇവർക്ക് എന്നാ അസുഖം ആണ്. സത്യം അറിയാത്ത സമൂഹത്തിൽ നിങ്ങൾ കുല സ്ത്രീ കളിച്ചോളൂ. നിങ്ങൾ നന്നയി ജീവിക്കു പക്ഷെ നിങ്ങൾ നന്നായി ജീവിക്കുന്നത് കൊണ്ട് വേറെ ആളുകൾ നന്നാവുമ്പോൾ നിങ്ങൾ അതിൽ കണ്ണ് കടിച്ചു ഓരോന്നും ചെയ്തു കൂട്ടാൻ നിൽക്കരുത്,' എയിൻ ഹണി സോഷ്യൽ മീഡിയയിൽ കുറിച്ചതിങ്ങനെ.

നിരവധി പേരാണ് ഈ വിഷയത്തിൽ അഭിപ്രായം പങ്കുവെച്ചത്. 'ഇവിടെ ആർക്കും ആരെയും എന്തും പറയാം എന്നൊരു സ്വാതന്ത്രം ഉണ്ടെന്നു തോന്നുന്നു. ഇന്ന് മകൾ, നാളെ ശത്രു. പക്ഷെ എല്ലാവരും ഒരുദിവസം ഈ വേഷം അഴിച്ചു വച്ചു പോകേണ്ട ഇടം ഉണ്ട്. അത് വരെ തുടരട്ടെ യുദ്ധം. എന്ത് നേട്ടത്തിന് വേണ്ടി. നേടിയതോതൊന്നും കൊണ്ട് പോകില്ല. ഒരു വ്യക്തി ജനിക്കുന്നതും ജീവിക്കുന്നതും അയാളുടെ അവസ്ഥ ആണെന്ന് അറിയാഞ്ഞിട്ടല്ല. അങ്ങനെ എങ്കിൽ ഒരിക്കലും ഇത്തരം സർജറി ചെയ്തു പെണ്ണാണ്, പെണ്ണാണ് എന്ന് പറയില്ലായിരുന്നു. നാം സ്വീകരിക്കുന്ന സത്വത്തെ അത്ര കണ്ടു ആഗ്രഹിക്കുന്നത് കൊണ്ടാണ് ഈ സർജറി എന്നതിലേക്കു പോകുന്നത്. അതൊരു അവസ്ഥ ആണ്. അത് പൂർണമായും അറിയുന്നത് ട്രാൻസ്‌ എന്ന സമുതായതിനാണ്. എല്ലാത്തിനും കൂട്ട് നിന്ന്.. എന്നിട്ട്....' സീമ വിനീതിനെ വിമർശിച്ച് കൊണ്ട് മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ കമന്റ് ചെയ്തതിങ്ങനെ.

സീമ വിനീതിന്റെ വിവാദമായ കുറിപ്പ്

മെയ് രണ്ടിനാണ് സീമ വിനീത് വിവാദമായ കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. 'ചില വ്യക്തികൾ നാട്ടുകാരെ തുണി പൊക്കികാണിക്കുന്നത് പോലെയും ഒരു പ്രൈവറ്റ് ഗ്രുപ്പ് ഉണ്ടാക്കി അവിടെ അവരാതം പറയുന്നതും ഒക്കെ നിങ്ങൾക്ക് വലിയ കാര്യം ആയിരിക്കും. നിങ്ങൾ എന്റെ പ്രസ്താവനയെയും എന്റെ അഭിപ്രായത്തെയും നിയമപരമായി നേരിട്ടാലും ഇല്ലേലും മറുപടി പറയേണ്ട ഇടങ്ങളിൽ മറുപടി പറയുക തന്നെ ചെയ്യും'

'കേട്ടില്ലേൽ ഒന്നുകൂടി വ്യക്തമായി കേട്ടോളൂ. രണ്ടും മൂന്നും വിവാഹവും കഴിച്ചു കുഞ്ഞുങ്ങളെയും ഉണ്ടാക്കി കഴിഞ്ഞു ഞാൻ സ്ത്രീയാണ് ട്രാൻസ് ആണ് എന്റെ മക്കൾ അമ്മേ എന്ന് വിളിക്കണം ഇത്തരം പ്രസ്താവനകളുമായി വരുന്നവരോട് ഒരുതരത്തിലും യോജിക്കാൻ കഴിയില്ല. അതിനു നിങ്ങൾക്കു ഉള്ള ഉത്തരങ്ങൾ മറ്റുള്ളവർക്ക് ദഹിക്കാത്ത തരത്തിലും മുഖമടച്ചു മറ്റുള്ളവരെ തെറിവിളിക്കാനും മുണ്ട് പൊക്കി കാണിക്കാനും അല്ലാതെ എന്ത് അറിയാം,' എന്നാണ് സീമ തന്റെ പോസ്റ്റിൽ ചോദിച്ചത്.

'പൊതു സമൂഹത്തിൽ ഇറങ്ങി ജോലി ചെയ്യാൻ തുടങ്ങിയിട്ട് 15 വർഷത്തോളമായി. ഇതുവരെയും നേരിടാത്തതും കേൾക്കാത്തതും ആയ ചോദ്യങ്ങൾ ആണ് ഇപ്പോൾ കേൾക്കുന്നത്. നിങ്ങൾക്ക് അടിയിൽ എന്താണ്....? പെണ്ണിന്റെയോ...? ആണിന്റെയോ...? നെഞ്ചത്ത് ചിരട്ട ആണോ...? കിലുങ്ങുന്നുണ്ടോ....? നിങ്ങൾക്കും കുട്ടിയെ ഉണ്ടാക്കാൻ കഴിവുണ്ടോ....? നിങ്ങൾ വേഷം കെട്ടിയതാണോ...?'

'ഇത്തരത്തിൽ ഒരുപാട് ചോദ്യങ്ങൾ പൊതുസമൂഹത്തിൽ ഉയർന്നു വരാൻ കാരണം ഇത്തരത്തിൽ ഉള്ള വ്യക്തികൾ നടത്തുന്ന ചീപ്പ് പപ്ലിസിറ്റിക്ക് വേണ്ടി നടത്തുന്ന ഇത്തരം വികലമായ പ്രസ്താവനകൾമൂലമാണ് പൊതുസമൂഹത്തിൽ ഇറങ്ങി ജോലിചെയ്തു ജീവിക്കുന്നവർക്ക് അവരുടെ ഇടങ്ങളിൽ ഒരുപാട് ചോദ്യങ്ങൾ നേരിടേണ്ട അവസ്ഥയാണ്.... പൊതുമാധ്യമങ്ങളിൽ വന്നു ഇത്തരം പ്രസ്താവനകൾ നടത്തി അവർക്ക് വീടിനുള്ളിൽ ഇരിക്കാം സമൂഹത്തിനെ നേരിടുന്ന മനുഷ്യർക്ക് ബുദ്ധിമുട്ട് ആണ്. പിന്നെ എല്ലാമനുഷ്യരും അങ്ങനെ അല്ല. പകൽ സാരീ ഉടുക്കുകയും രാത്രി ഒരു സ്ത്രീയെ കാണുമ്പോൾ അവർ പുരുഷൻ ആകുകയും ചെയ്യുന്ന വൃത്തികെട്ട പ്രവണത ഉള്ളവരല്ല എല്ലാ ട്രാൻസ് മനുഷ്യരും,' സീമ വിനീതിന്റെ കുറിപ്പിൽ പറയുന്നതിങ്ങനെ.

പിന്നാലെ തനിക്ക് നേരെ ഭീഷണിയുണ്ടെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ് സീമ ഫേസ്ബുക്ക് ലെെവിലെത്തി. കല്യാണം മുടക്കും, വീട്ടിൽ കയറി തല്ലും എന്നാണ് പറയുന്നത്. തനിക്കെന്ത് സംഭവിച്ചാലും ഉത്തരവാദികൾ കമ്മ്യൂണിറ്റിയിലെ ചിലരാണെന്നും സീമ വിനീത് ലെെവിൽ പറഞ്ഞു. എന്തും ചെയ്യാൻ മടിക്കാത്തവരുണ്ട്. ഇതെല്ലാം മനസിലാക്കി മാറി നിന്നതാണ്. ഞാൻ പിടിച്ചുപറിക്കാരിയാണെന്ന് പറയുന്നു. പതിനഞ്ച് വർഷത്തോളമായി മാന്യമായി ജോലി ചെയ്താണ് ജീവിക്കുന്നതെന്നും സീമ വിനീത് വ്യക്തമാക്കി.

Read more about: social media
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X