സച്ചി ഇല്ലാതെ ആദ്യ വിവാഹ വാര്‍ഷികം; പ്രിയപ്പെട്ടവനെ ചേര്‍ത്ത് നിര്‍ത്തി വേദനയോടെ ഭാര്യ സിജിയുടെ പാട്ട് വൈറൽ
കൊവിഡ് കാലത്തെ മലയാള സിനിമയുടെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നായിരുന്നു സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ വേര്‍പാട്. സൂപ്പര്‍ഹിറ്റ് സിനിമകളൊരുക്കി തിളങ്ങി നില്‍ക്കുന്ന സമയത്താണ് സച്ചി വേര്‍പിരിയുന്നത്. മലയാളക്കരയെ ഒന്നടങ്കം നൊമ്പരത്തിലാക്കിയ വേര്‍പാട് ജൂണ്‍ പതിനെട്ട് വരുമ്പോള്‍ ഒരു വര്‍ഷമാവുകയാണ്.
വേറിട്ട ഫോട്ടോഷൂട്ടുമായി ജിയ ശർമ്മ, ആരെയും മയക്കുന്ന നോട്ടവുമായി നടി, ചിത്രങ്ങൾ കാണാം
ഇപ്പോഴിതാ സച്ചിയുടെ ഭാര്യ സിജി പാടിയൊരു പാട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാവകുയാണ്. യുവസംവിധായിക ആയിഷ സുല്‍ത്താനയാണ് സിജിയുടെ പാട്ട് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. ഇരുവര്‍ക്കും വിവാഹ വാര്‍ഷിക ആശംസകള്‍ അറിയിച്ച് എത്തിയതായിരുന്നു ആയിഷ. നിന്നെ പുണരാന്‍ നീട്ടിയ കൈകളില്‍ വേദനയോ വേദനയോ എന്ന ഗാനമായിരുന്നു സിജി പാടിയത്. സച്ചിയ്‌ക്കൊപ്പമുള്ള പ്രിയപ്പെട്ട നിമിഷങ്ങളെല്ലാം കോര്‍ത്തിണക്കി വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

ആയിഷയുടെ കുറിപ്പ് വായിക്കാം....
Recommended Video
ഇതെന്റെ സിജി ചേച്ചി പാടിയതാണ്. ഭുമിയില്‍ നിന്നും ആരും ഒരിക്കലും നമ്മേ വിട്ട് പോവില്ല. അവരുടെ ഓര്‍മ്മകള്‍ അവര്‍ ചെയ്ത കര്‍മ്മങ്ങള്‍ ഇന്നും നമ്മള്‍ ഓര്‍ക്കുന്നുണ്ടെങ്കില്‍ ഒന്നുറപ്പിച്ചോ അവര്‍ പറയാന്‍ ബാക്കി വെച്ച കാര്യങ്ങള്‍ ഇനിയും ഒരുപാട് ഉണ്ട്, ആ തിരിച്ചറിവ് ഒരാളില്‍ ഉണ്ടാവുമ്പോള്‍ ആണ് ആ ബാക്കി വെച്ച കര്‍മ്മങ്ങള്‍ ഏറ്റെടുത്ത് ചെയ്യാനുള്ള ശക്തി നമ്മില്‍ ഉണ്ടാക്കി എടുക്കുന്നത്, സച്ചി സാര്‍ ബാക്കി വെച്ചിട്ട് പോയ കര്‍മ്മം സിജി ചേച്ചിയിലൂടെ നമ്മിലേക്ക് എത്തും.. ഉറപ്പ്. ഹാപ്പി വെഡ്ഡിങ് ആനിവേഴ്‌സറി.. എന്നാണ് ആയിഷ സുല്‍ത്താനയുടെ എഴുത്തില്‍ പറയുന്നത്.


Click it and Unblock the Notifications