തറയിലാണ് കിടക്കുന്നത്, കട്ടിലും കിടക്കയും സോഫയും ഒന്നുമില്ല, ഐശ്വര്യയുടെ വീട്... വീഡിയോ വൈറലാവുന്നു
ഫ്‌ളവേഴസ് ഒരു കോടിയില്‍ അതിഥിയായി എത്തിപ്പോഴാണ് ജീവിതത്തില്‍ നേരിട്ട പ്രതിസന്ധികളെ കുറിച്ച് നടി ഐശ്വര്യ വെളിപ്പെടുത്തിയത്. ഏറെ ഞെട്ടലോടെയാണ് പ്രേക്ഷകര്‍ ഇത് കേട്ടത്. കാരണം ഒട്ടും പ്രതീക്ഷിക്കാത്ത സംഗതിയായിരുന്നു ഇത്. ജീവിതമൊരു കരയ്ക്ക് അടുപ്പിക്കാനുളള ഓട്ടപ്പാച്ചിലിനെ കുറിച്ച് നടി ഇതിന് മുന്‍പ് ഒരിക്കല്‍ പോലും വെളിപ്പെടുത്തിയിരുന്നില്ല.

ഒരു കോടിയില്‍ വന്നതിന് പിന്നാലെ ഓണ്‍ലൈന്‍ മാധ്യമമായ ഗലാട്ട മീഡിയയ്ക്ക് നല്കിയ അഭിമുഖവും മലയാളി പ്രേക്ഷകര്‍ക്കിടയില്‍ ഇടംപിടിച്ചിരുന്നു. ഈ അഭിമുഖത്തിലൂടെയായിരുന്നു സോപ്പ് വിറ്റാണ് ജീവിതം മുന്നോട്ട് നയിക്കുന്നതെന്നുള്ള വിവരം പുറത്ത് വന്നത്. ഇത് മറ്റൊരു ഷോക്കായിരുന്നു ആരാധകര്‍ക്ക് തീര്‍ത്തത്. നടിയുടെ അഭിമുഖങ്ങള്‍ ചര്‍ച്ചയാവുമ്പോള്‍, ഇപ്പോഴിത സോഷ്യല്‍ മീഡിയയില്‍ ഇടംപിടിക്കുന്നത് നടിയുടെ വീടിന്റെ വീഡിയോയാണ്. ഐശ്വര്യ തന്നെയാണ് ഹോം ടൂര്‍ പങ്കുവെച്ചിരിക്കുന്നത്.

പിതാവില്‍ നിന്ന് ലഭിച്ച വീട്ടിലാണ് ഐശ്വര്യ താമസിക്കുന്നത്. 2012 മുതല്‍ ഇവിടെയാണെന്നും താരം ഹോം ടൂറില്‍ പറയുന്നു. തന്റെ കയ്യില്‍ കിട്ടിയതിന് ശേഷം വീട് ഒന്ന് പുതുക്കിയെന്നും നടി വ്യക്തമാക്കി.
തന്റെ വീട്ടിലേക്ക് കടക്കുന്നതിന് മുന്‍പ് മൂന്ന് കാര്യങ്ങള്‍ നിങ്ങള്‍ ചെയ്യണം എന്ന് പറഞ്ഞുകൊണ്ടാണ് ഐശ്യര്യയുടെ ഹോം ടൂര്‍ ആരംഭിയ്ക്കുന്നത്. നിങ്ങളുടെ ചെരുപ്പും ഈഗോയും പുറത്ത് അഴിച്ചു വച്ചിട്ട് വരണം, നിങ്ങളുടെ സൗണ്ട് അല്പം നന്നായി കുറച്ച് കൂളായി വേണം കയറാന്‍, മൂന്നാമത്തെ കാര്യം, ഈ വീട്ടില്‍ ഉള്ളത് പൂച്ചകള്‍ മാത്രമാണ്- ഇത് മൂന്നും നിങ്ങള്‍ക്ക് പ്രശ്നമല്ല എങ്കില്‍ എന്റെ വീട്ടിലേക്ക് സ്വാഗതം'; എന്ന് പറഞ്ഞ് കൊണ്ടാണ് വീടിന്റെ വിശേഷം പങ്കുവെയ്ക്കുന്നത്.

എല്ലാവരും വീടിനെ കുറിച്ച് പറയുമ്പോള്‍ വളരെ അധികം വാചാലരാവാറുണ്ട്. കഷ്ടപ്പെട്ട പണം ചേര്‍ത്ത് വച്ച് സ്വപ്നങ്ങള്‍ കൊണ്ട് പണിഞ്ഞ വീട്. എന്നാല്‍ എന്റെ വീട് അങ്ങനെയല്ല, അച്ഛന്‍ സ്വന്തമാക്കിയ വീടാണിത്. അദ്ദേഹത്തിന് മരണ ശേഷം എനിക്ക് കിട്ടി. 2012 ല്‍ ആണ് ഈ വീട്ടിലേക്ക് ഞാന്‍ വന്നത്. പിന്നീട് അത് തന്റെ രീതിയില്‍ റീ അറേഞ്ച് ചെയ്യുകയായിരുന്നു, ഐ്ശ്വര്യ പറഞ്ഞു.

ഒരു ഹാളും രണ്ട് ബെഡ് റൂമും ഒരു ബാല്‍ക്കെണിയും കിച്ചണും ചേര്‍ന്നതാണ് ഐശ്വര്യയുടെ വീട്. സോഫ, കട്ടില്‍ പോലുള്ള ഫര്‍ണിച്ചറുകള്‍ ഒന്നും വീട്ടില്‍ ഇല്ല. ഡൈനിങ് ഡേബിള്‍ തന്റെ ജോലിയുടെ ഭാഗമായി വരയ്ക്കാനും മറ്റുമൊക്കെയായി ഉപയോഗപ്പെടുത്തിയിരിയ്ക്കുകയാണ്. രണ്ട് മുറികളില്‍ ഒന്നില്‍ പൂച്ചകള്‍ക്ക് വേണ്ടിയാണ്. അടുത്ത മുറിയില്‍ ഒരു പായയും തലയണയും ഉണ്ട്. എന്നാല്‍ മുറിയിലല്ല, താന്‍ പലപ്പോഴും ഹാളില്‍ പായ വിരിച്ചാണ് കിടക്കുന്നത് എന്ന് ഐശ്വര്യ വ്യക്തമാക്കി.
Recommended Video

കഴിഞ്ഞ വര്‍ഷമാണ് ഈ വീഡിയോ യൂട്യൂബില്‍ പങ്കുവെച്ചത്. 9 ലക്ഷത്തിലധകം പേരാണ് ഈ വീഡിയോ ഇതിനോടകം കണ്ടിരിക്കുന്നത്. മള്‍ട്ടി മമ്മി എന്നാണ് നടിയുടെ ചാനലിന്റെ പേര്.
ഐശ്വര്യയുടെ കുട്ടിക്കാലത്ത തന്നെ അമ്മയും അച്ഛനും വേര്‍പിരിഞ്ഞിരുന്നു. മുതിര്‍ന്നതിന് ശേഷമാണ് ഐശ്വര്യ അച്ഛനെ കാണുന്നത്. പിന്നീട് പിതാവിന്റെ അവസാനകലം വരെ കൂടെയുണ്ടായിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു. അമ്മ ലക്ഷ്മിയുടേയും പിതാവിന്റേയും പ്രണയ വിവാഹമായിരുന്നു. വിവാഹമോചനത്തിന് ശേഷം ലക്ഷ്മി വേറെ വിവാഹം കഴിച്ചു.


Click it and Unblock the Notifications