ജനക്കൂട്ടത്തിനിടയില്‍ നിന്ന് 'ഐസ് വരുന്നോ' എന്നൊരു ചോദ്യം, ദുരനുഭവം പങ്കുവെച്ച് ഐശ്വര്യ
മലയാളത്തിലും തെന്നിിന്ത്യന്‍ സിനിമ ലോകത്തും ഒരുപോലെ ആരാധകരുളള താരമാണ് ഐശ്വര്യ ഭാസ്‌കാര്‍. കന്നഡ സിനിമയിലൂടെയാണ് നടി അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് 90 കളിലെ ഹിറ്റ് നായികയായി മാറുകയായിരുന്നു. തെന്നിന്ത്യന്‍ താരം ലക്ഷ്മിയുടെ മകളാണ് ഐശ്വര്യ. അമ്മ തന്നെയാണ് മകളെ സിനിമയിലേയ്ക്ക് കൊണ്ടു വന്നത്. കന്നഡയിലൂടെയാണ് അരങ്ങറ്റമെങ്കിലും അധികം ചിത്രങ്ങള്‍ ചെയ്തത് മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലാണ്. സിനിമയില്‍ മാത്രമല്ല സീരിയലിലും ഐശ്വര്യ സജീവമായിരുന്നു.
ഉപരിപഠനത്തിനായ വിദേശത്ത് പോകാന്‍ ഇരിക്കുമ്പോഴാണ് സിനിമയില്‍ അവസരം ലഭിക്കുന്നത്. ഒരുപരീക്ഷണത്തിന് വേണ്ടി ചെയ്തത് അവസാനം കരിയറായി മാറുകയായിരുന്നു. ഫ്‌ളവേഴ്‌സ് ഒരു കോടിയില്‍ എത്തിയപ്പോഴാണ് ഇക്കാര്യം പറഞ്ഞത്.

താരപുത്രി ലേബിലായിരുന്നു ഐശ്വര്യ സിനിമയില്‍ എത്തിയത്. അതുകൊണ്ട് തന്നെ കാസ്റ്റിംഗ് കൗച്ച് പോലുള്ള ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നില്ല. എന്നാല്‍ മോശനുഭവങ്ങള്‍ പുറത്ത് നിന്ന് കേള്‍ക്കേണ്ടി വന്നിട്ടണ്ട്. ഇപ്പോഴിതാ അതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് നടി. ഗലാട്ട തമിഴിന് നല്‍കി അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഐശ്വര്യയുടെ വാക്കുകള്‍ ഇങ്ങനെ...' രാമരാജന്‍ സാറിന്റെ സിനിമയായിരുന്നു. പാവാടയും ബ്ലൗസുമിട്ട് അദ്ദേഹത്തിന്റെ പിന്നാലെ പോകുന്നതാണ് സീന്‍. സാര്‍ പോയപ്പോള്‍ എല്ലാവരു കയ്യടിച്ചു. അതിന് പിന്നാലെ തല കുനിച്ച് ഞാന്‍ പോയപ്പോള്‍, ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരു ശബ്ദം, ' ഐസ് വരുന്നോ എന്ന്'. അന്ന് ഇത്തരത്തിലുളള കമ്ന്റ് ഞാന്‍ കേട്ടു.
ഒരു നല്ല സാരിയുടുത്ത് ഒരു വീട്ടമ്മ പോയാലും ആരാ സാരി വാങ്ങി തന്നത് എന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്'; ദുരനുഭവം പങ്കുവെച്ച് കൊണ്ട് ഐശ്വര്യ പറഞ്ഞു.

കാസ്റ്റിംഗ് കൗച്ച് അനുഭവം ഉണ്ടായിട്ടില്ലെന്നും ഐശ്വര്യ ഇതേ അഭിമുഖത്തില്‍ പറയുന്നുണ്ട്. താരപുത്രിയായത് കൊണ്ട് അത്തരത്തിലുള്ള അനുഭവം ഉണ്ടായിട്ടില്ലാത്തത്. തന്‍ വലിയ ലെവലില്‍ ഒന്നും വളര്‍ന്നിട്ടില്ല. കൂടാതെ എന്റെ പ്രിന്‍സിപ്പിള്‍സിലെന്നും വിട്ടുവീഴ്ചയും വരുത്തിയിട്ടില്ലെന്നും താരം വ്യക്തമാക്കി.
ഇപ്പോള്‍ തെരുവുതോറും സോപ്പ് വിറ്റാണ് ഐശ്വര്യ ജീവിക്കുന്നത്. സിനിമയോട് താല്‍പര്യമുണ്ട് വിളിച്ചാല്‍ അഭിനയിക്കാന്‍ പോകുമെന്നും താരം പറഞ്ഞു.
'കടങ്ങളില്ല. എന്റെ കുടുംബത്തില്‍ ഞാന്‍ മാത്രമേയുള്ളൂ. മകള്‍ വിവാഹം കഴിഞ്ഞ് പോയി. എനിക്ക് യാതൊരു ജോലി ചെയ്യാനും മടിയില്ല.നാളെ നിങ്ങളുടെ ഓഫീസില്‍ ജോലി തന്നാല്‍ അതും ഞാന്‍ സ്വീകരിക്കും. അടിച്ചുവാരി കക്കൂസ് കഴുകി സന്തോഷത്തോടെ ഞാന്‍ തിരികെപ്പോകും'. ഐശ്വര്യ പറഞ്ഞ് നിര്‍ത്തി.

ഫ്‌ളവേഴ്‌സ് ഒരു കോടിയില്‍ എത്തിയപ്പോള്‍ വിവാഹമോചനത്തിന് ശേഷം നേരിടേണ്ടിവന്ന അവഗണനയെ കുറിച്ച് നടി പറഞ്ഞിരുന്നു. ബന്ധം വേര്‍പിരിഞ്ഞതിന് ശേഷം അമ്മ വീട്ടുകാര്‍ തന്നെ മംഗളകാര്യത്തിനൊന്നും പങ്കെടുപ്പിച്ചിരുന്നില്ലെന്നാണ് ഐശ്വര്യ പറയുന്നത്.
നടിയുടെ വാക്കുകള്‍ ഇങ്ങനെ...'പൊരുത്തക്കേടുകള്‍ പതിവായതോടെ വിവാഹമോചിതരായി. വിവാഹ മോചനത്തിന് ശേഷം അമ്മയുടെ വീട്ടുകാര്‍ മംഗളകാര്യങ്ങളിലൊന്നും തന്നെ പങ്കെടുപ്പിച്ചിരുന്നില്ല. വിവാഹങ്ങള്‍ക്കൊന്നും താന്‍ പങ്കെടുക്കാറുണ്ടായിരുന്നില്ല. അതുകൊണ്ട് കാവ്യ മാധവന്റെ വിവാഹത്തിനും പോയില്ല'; ഐശ്വര്യ തുടര്‍ന്നു

'പൊരുത്തപ്പെടാന്‍ കഴിയാതെ വന്നതോടെയാണ് വിവാഹബന്ധം വേര്‍പിരിഞ്ഞത്. മകളുടെ കാര്യങ്ങളെല്ലാം അദ്ദേഹവും ഞാനും ഒന്നിച്ചാണ് നടത്തിയിരുന്നത്. എന്റെ അച്ഛന്റെ വീട്ടുകാര്‍ ആ സമയത്ത് നല്ല രീതിയിലുള്ള പിന്തുണ നല്‍കിയിരുന്നു. വിവാഹബന്ധം പിരിയുന്നത് വലിയ കുറ്റമല്ലെന്ന ചിന്താഗതിയായിരുന്നു അവരുടേത്. അവിടെ ചടങ്ങുകളിലൊന്നും മാറ്റിനിര്‍ത്തുന്ന പതിവുകളൊന്നുമില്ലായിരുന്നു. ഞാനുമായി പിരിഞ്ഞതിന് ശേഷം ഭര്‍ത്താവ് മറ്റൊരാളെ വിവാഹം ചെയ്തിരുന്നു.' ഐശ്വര്യ പറഞ്ഞു.


Click it and Unblock the Notifications