ഇങ്ങനെ‌ കുറെയെണ്ണമുണ്ട്; അമ്മയുടെ ചെലവിൽ ജീവിക്കാൻ സൗകര്യമില്ല; തെറി വിളിച്ച് ഐശ്വര്യ

നരസിംഹം എന്ന ചിത്രത്തിലെ അനുരാധയായാണ് ഐശ്വര്യ ഭാസ്കറിനെ ഇന്നും പ്രേക്ഷകർ ഓർക്കുന്നത്. വൻ ഹിറ്റായ മോഹൻലാൽ ചിത്രത്തിൽ ഐശ്വര്യ ചെയ്ത കഥാപാത്രം ഇപ്പോഴും ചർച്ചയാകാറുണ്ട്. പ്രജ, ദ ഫയർ തുടങ്ങിയ മലയാള സിനിമകളിലും ഐശ്വര്യ അഭിനയിച്ചിട്ടുണ്ട്. തെന്നിന്ത്യയിലൊന്നാകെ അറിയപ്പെടുന്ന നടി ലക്ഷ്മിയുടെ മകളാണ് ഐശ്വര്യ ഭാസ്കർ. അമ്മയെ പോലെ മകളും സിനിമാ രം​ഗത്ത് ശ്രദ്ധിക്കപ്പെടുമെന്നാണ് ഏവരും കരുതിയത്.

എന്നാൽ സിനിമാ രം​ഗത്ത് വേണ്ടത്ര അവസരങ്ങൾ ഐശ്വര്യ ഭാസ്കറിന് ലഭിച്ചില്ല. കരിയറിൽ ശ്രദ്ധിക്കപ്പെട്ട് വരുന്ന കാലത്ത് തന്നെ വിവാഹവും ചെയ്തു. എന്നാൽ രണ്ട് വർഷത്തിനുള്ളിൽ വിവാഹബന്ധം പിരിഞ്ഞു. അഭിനയ രം​ഗത്ത് അവസരം കുറഞ്ഞതോടെ ഐശ്വര്യ സോപ്പ് നിർമാണത്തിലേക്ക് ഇറങ്ങിയത് വാർത്തയായിരുന്നു.

ഐശ്വര്യയുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ പിന്നീടാണ് ജനശ്രദ്ധയിലേക്ക് വരുന്നത്. പ്രമുഖ നടി ലക്ഷ്മിയുടെ മകളാണെങ്കിലും അമ്മയെ ആശ്രയിച്ച് കഴിയാൻ ഐശ്വര്യ ഭാസ്കർ ആ​ഗ്രഹിക്കുന്നില്ല. സ്വന്തമായി അധ്വാനിച്ച് ജീവിക്കുന്നതിൽ തനിക്ക് അഭിമാനയുള്ളൂയെന്ന് നടി വ്യക്തമാക്കിയിട്ടുണ്ട്.

ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വന്ന മോശം കമന്റുകൾക്ക് അതേഭാഷയിൽ മറുപടി നൽകിയിരിക്കുകയാണ് ഐശ്വര്യ ഭാസ്കർ. അശ്ലീലച്ചുവയുള്ള കമന്റുകൾക്ക് തെറിവിളിച്ചാണ് ഐശ്വര്യ മറുപടി നൽകിയത്. ഒരു കഥാപാത്രമായി ചമഞ്ഞാണ് വീഡിയോയിൽ എത്തിയത്. 11 മിനിട്ടുള്ള വീഡിയോയിൽ തെറിവിളി കാരണം ഇടയ്ക്കിടെ ബീപ് സൗണ്ട് വെച്ചിട്ടുണ്ട്. ഇഷ്ടമില്ലാത്തവർ ചാനൽ അൺസബ്സ്ക്രെെബ് പോവണമെന്ന് ഐശ്വര്യ വ്യക്തമാക്കി.

Aishwarya Bhaskar

മോശം കമന്റുകൾ ഓരോന്നായി വായിച്ച് കമന്റിട്ടയാളുടെ പേരും ഐശ്വര്യ സ്ക്രീനിൽ കാണിച്ചു. ഇതിനിടെ ഐശ്വര്യയുടെ ജീവിതത്തിൽ സഹതപിച്ച് കൊണ്ടുള്ള ഒരു കമന്റും ചൂണ്ടിക്കാണിക്കപ്പെട്ടു. അമ്മ പണക്കാരിയായിട്ടും സോപ്പ് കച്ചവടം നടത്തി ജീവിക്കുകയാണല്ലോ എന്നായിരുന്നു കമന്റ്. ഇതിനും ഐശ്വര്യ മറുപടി നൽകി.

ഞാൻ കഷ്ടപ്പാടിലാണെന്ന് വന്ന് പറഞ്ഞോ. അമ്മയുടെ പണവും ഇതും തമ്മിൽ എന്താണ് ബന്ധം. 50 വയസ്സായാലും അച്ഛനും അമ്മയുമായിരിക്കും നിന്നെ നോക്കുന്നത്. എന്റെ കുടുംബത്തിൽ അങ്ങനെ അല്ല. പ്രായമായ അച്ഛനെയും അമ്മയെയും ഞങ്ങൾ കഷ്ടപ്പെടുത്താറില്ല. അമ്മയുടെ ചെലവിൽ കഴിയാൻ സൗകര്യം ഇല്ലെന്ന് ദേഷ്യത്തോടെ ഐശ്വര്യ വ്യക്തമാക്കി.

സോപ്പ് ബിസിനസിനെ കുറ്റം പറഞ്ഞവരെയും നടി വെറുതെ വിട്ടില്ല. സോപ്പിൽ ഒറിജിനൽ കസ്തൂരി മഞ്ഞൾ അല്ലല്ലോയെന്നായിരുന്നു ഒരാളുടെ കമന്റ്. ആദ്യം തെറി വിളിച്ച ഐശ്വര്യ കസ്തൂരി മഞ്ഞൾ സൂക്ഷിച്ച കുപ്പി സ്ക്രീനിൽ കാണിച്ചു. ചാനലിൽ വരുന്ന 80 ശതമാനവും നല്ല കമന്റാണെങ്കിലും 20 ശതമാനം 'മൂധേവികൾ' വന്ന് കുറ്റപ്പെടുത്തെന്നും ഇവർ ആരോപിച്ചു. വീഡിയോയെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേർ രം​ഗത്തെത്തുന്നുണ്ട്.

Aishwarya Bhaskar

കഴിഞ്ഞ കുറച്ച് നാളുകളായി സോപ്പ് നിർമാണത്തിലേക്ക് ശ്രദ്ധ നൽകിയിരിക്കുകയാണ് ഐശ്വര്യ ഭാസ്കർ. ചില സീരിയലുകളിലും അഭിനയിക്കുന്നുണ്ട്. ഐശ്വര്യയും അമ്മ ലക്ഷ്മിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് മുമ്പൊരിക്കൽ നടി കുട്ടി പത്മിനി പറഞ്ഞ വാക്കുകൾ ശ്രദ്ധ നേടിയിരുന്നു.

മകളെ സഹായിക്കാൻ ലക്ഷ്മി ശ്രമിച്ചെങ്കിലും പിടിവാശിക്കാരിയായ മകൾ ഇതിന് തയ്യാറായില്ലെന്ന് നടി പറയുന്നു. താനും ഒരുവേള ഐശ്വര്യയെ സഹായിക്കാൻ ശ്രമിച്ചു. എന്നാൽ അതും സ്വീകരിക്കാൻ ഐശ്വര്യ തയ്യാറായില്ലെന്ന് കുട്ടി പത്മിനി വ്യക്തമാക്കി.

മകളെ സഹായിക്കാൻ ലക്ഷ്മി ശ്രമിച്ചതാണ്. എന്നാൽ പിടിവാശിക്കാരിയായ ഐശ്വര്യ വേണ്ടെന്ന് പറഞ്ഞു. അമ്മയുടെ കൈയിൽ നിന്ന് ഒരു രൂപ പോലും വാങ്ങിയില്ലെന്ന് പിടിവാശിയിലാണ് ഐശ്വര്യ ജീവിക്കുന്നത്. അത് പക്ഷെ രക്തബന്ധമാണെന്നും കുട്ടി പത്മിനി അന്ന് വ്യക്തമാക്കി.

More from Filmibeat

Read more about: aishwarya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X