ബെസ്റ്റ് ഫ്രണ്ടുമായി കാമുകനെ പരിചയപ്പെടുത്തരുത്; ഔട്ട് ഡോര്‍ ഷൂട്ടിന് പോയാല്‍ ചതിക്കപ്പെടുമെന്ന് നടി ഐശ്വര്യ
തെന്നിന്ത്യയിലെ പ്രശസ്ത നടിയാണ് ഐശ്വര്യ. മലയാളികള്‍ക്ക് ഏറെ സുപരിചിതയായ നടി ഒരു കാലത്ത് നായികയായി തിളങ്ങി നില്‍ക്കുകയായിരുന്നു. ഇപ്പോള്‍ സിനിമയ്ക്ക് പുറമേ ടെലിവിഷന്‍ സീരിയലുകളിലും സജീവ സാന്നിധ്യമാണ്. തമിഴിലെ പ്രശസ്ത നടി ലക്ഷ്മിയുടെ മകള്‍ കൂടിയായ ഐശ്വര്യ തന്റെ ജീവിതത്തെ കുറിച്ച് പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്.
അമ്മയില്‍ നിന്നും വഴക്ക് കൂടി പോയ നടി പിന്നീട് സിനിമയില്‍ ശോഭിക്കുകയായിരുന്നു. താരപുത്രിയായത് കൊണ്ട് സിനിമയിലെ നിലനില്‍പ്പ് അത്ര സുഖകരമായിരുന്നില്ലെന്നാണ് ഐശ്വര്യയിപ്പോള്‍ പറയുന്നത്. നടി വനിത വിജയകുമാറിനൊപ്പം ഇന്ത്യഗ്ലിറ്റ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
ഇത്രയും വര്‍ഷത്തെ ജീവിതത്തിനിടയില്‍ സ്വയം പഠിച്ച കാര്യങ്ങള്‍ അഥവ തിരിച്ചറിഞ്ഞത് എന്തൊക്കെയാണെന്ന് വനിത ചോദിച്ചിരുന്നു. സുഹൃത്തുക്കളില്‍ നിന്നും കാമുകനില്‍ നിന്നുമൊക്കെ ഉണ്ടാവാന്‍ സാധ്യതയുള്ള, തനിക്ക് നേരിട്ട് അനുഭവമുള്ള കാര്യങ്ങളായിരുന്നു നടി ഈ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്.

'നമുക്ക് പടം കുറവാണെങ്കില്‍ അതുവരെ കൂടെ ഉണ്ടായിരുന്ന എല്ലാവരും ഓടി പോകും. കൈയ്യില്‍ കാശുണ്ടെങ്കില്‍ സുഹൃത്തുക്കളടക്കം എല്ലാവരും കൂടെയുണ്ടാവും. കാശില്ലെങ്കില്‍ ആരും ഉണ്ടാവില്ല. അങ്ങനെയുള്ളവര്‍ റിയല്‍ അല്ല. അങ്ങനെ ഞാന്‍ നല്ല സുഹൃത്തുക്കളാണെന്ന് കരുതിയവരൊക്കെ എന്റെ ജീവിതത്തില്‍ നിന്നും പോയി. അതെനിക്ക് ഒരു പാഠമാണെന്ന്', ഐശ്വര്യ വ്യക്തമാക്കുന്നു.

'രണ്ടാമത്തെ കാര്യം ബിസിനസ് ആശയങ്ങളുമായി വരുന്നവരെ വിശ്വസിക്കരുത്. നിങ്ങള്‍ വെറുതേ നിന്ന് തന്നാല്‍ മതി. നാളെ നിങ്ങളെ വലിയൊരു കമ്പനിയുടെ സിഇഒ ആക്കാം, എന്നൊക്കെ പറഞ്ഞ് ആളുകള്‍ വരും. നമ്മള്‍ നോക്കുമ്പോള്‍ അവരൊക്കെ കുറേ കാലത്തെ എക്‌സ്പീരിയന്‍സ് ഉള്ളവരാണല്ലോ എന്ന് കരുതി പൊട്ടന്മാരെ പോലെ എല്ലാത്തിനും സമ്മതിക്കും. എന്നാല്‍ അവസാനമെത്തുമ്പോള്‍ ഒരു മണ്ണാങ്കട്ടയും നമ്മുക്ക് കിട്ടാനുണ്ടാവില്ലെന്ന്', ഐശ്വര്യ പറയുന്നു.

ഇനി ഏറ്റവും പ്രധാനപ്പെട്ട കാര്യം 'ഔട്ട് ഡോര്‍ ഷൂട്ടിംഗിന് പോകുന്നതിന് മുന്‍പ് കാമുകന്മാരെ നമ്മുടെ ബെസ്റ്റ് ഫ്രണ്ടിന് പരിചയപ്പെടുത്തി കൊടുക്കാന്‍ പാടില്ല. രണ്ട് പേരും വേസ്റ്റാണ്. അങ്ങനെയുള്ള അനുഭവവും എനിക്കുണ്ട്. ബെസ്റ്റ് ഫ്രണ്ട് എന്ന് കരുതിയ അവള്‍ എന്ത് വൃത്തികേടാണ് ചെയ്തത്. വിശ്വാസം തന്നെ നഷ്ടപ്പെട്ടത് മനുഷ്യന്മാരില്‍ നിന്നുമാണ്. അതിലും ഭേദം വല്ലോ പട്ടിയോ പൂച്ചയോ ആണെന്ന് പിന്നീട് മനസിലാക്കിയെന്നാണ്', നടി പറഞ്ഞത്.

'ഈ ഇന്‍ഡസ്ട്രിയിലേക്ക് വന്നിട്ട് ഹാഫ് സെഞ്ചുറിയായി. രണ്ട് സിനിമ ചെയ്തിട്ട് അമേരിക്കയില്‍ പോകുമെന്ന് കരുതിയ ആളാണ് ഞാന്‍. പക്ഷേ ഇവിടെ നിന്ന് പോയി. ഇതുപോലൊരു മേഖലയില്‍ നില്‍ക്കുന്നതിന് പകരം മറ്റെവിടെ പോയിരുന്നാലും താന്‍ ജീവിതത്തില്‍ വിജയിക്കുമായിരുന്നു. സിനിമയില്‍ അധിക്ഷേപങ്ങള്‍ ആദ്യം നമ്മുടെ രൂപത്തില്‍ നിന്നുമാണ് തുടങ്ങുന്നത്.

നീ നിന്റെ അമ്മയെ പോലെ സുന്ദരിയല്ലല്ലോ എന്ന് പറഞ്ഞ് താരതമ്യരപ്പെടുത്തും. അതെന്താ എനിക്ക് എന്റെ അച്ഛനെ പോലെ ഇരുന്നൂടേ, എന്ന് ഐശ്വര്യ ചോദിക്കുന്നു. എല്ലാ താരപുത്രിമാര്‍ക്കും അവരുടെ അച്ഛനും അമ്മയും ചെയ്തത് പോലെ ചെയ്താല്‍ വിജയിക്കാനാകില്ല.
ശ്രീദേവിയുടെ മകളെ നോക്ക്, അമ്മയെ പോലെ വിജയിച്ചിട്ടില്ല. സാറ അലി ഖാന്‍ വിജയിച്ചു. എന്നാല്‍ അവളുടെ അമ്മ അമൃത അത്ര വിജയമായിരുന്നില്ല. താരങ്ങളുടെ മക്കള്‍ക്ക് എന്‍ട്രി ലഭിക്കാന്‍ എളുപ്പമായിരിക്കും. അവിടെ നിലനില്‍ക്കുക എന്നതാണ് പ്രയാസമെന്നും', ഐശ്വര്യ പറയുന്നു.


Click it and Unblock the Notifications











